ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട്‌ 2 {അപ്പൂസ്} 2393

Views : 20718

ക്യാപ്റ്റൻ അജയ് സമ്മതം മൂളിയത്തോടെ അതുൽ പറഞ്ഞു….

“പക്ഷേ ഇതും ഉറപ്പിക്കാൻ വയ്യല്ലോ സർ… അവരും നമ്മളോടോത്ത് ഉണ്ടായിരുന്നു കടലിൽ…. അരിഹാന്ത് ആയിരുന്നു ഉദ്ദേശം എങ്കിൽ അവർക്കത് അപ്പോളെ ചെയ്യാമായിരുന്നു….”

“നല്ല സംശയം അതുൽ…. ക്യാപ്റ്റൻ???”

അതും പറഞ്ഞു അഡ്മിറൽ ക്യാപ്റ്റനെ നോക്കി മറുപടി നൽകാനുള്ള സൂചന നൽകി….

“അതുൽ, രണ്ടു കാരണങ്ങൾ ഉണ്ടാവാം… ഒന്നാമത്, അവർക്ക് സിന്ധുകീർത്തി കൂടി റേഞ്ചിൽ ഉള്ളത്കൊണ്ട് ധൈര്യം വന്നുകാണില്ല…. രണ്ടാമത്, സ്ലോ സ്പീഡിൽ ക്രൂയിസ് ചെയ്യുന്ന അരിഹാന്തിനെ ഡിറ്റക്ട് ചെയ്യാൻ ചൈന ഇനിയും വളരേണ്ടിയിരിക്കുന്നു….”

ക്യാപ്റ്റന്റെ മറുപടി എല്ലാവരിലും തൃപ്തി നൽകാൻ പര്യാപ്തമായി…. അതുലിനു ഒഴിച്ച്….

“പക്ഷേ സർ, നമ്മൾ ഫുൾ ലോഡിൽ റൈസ് ചെയ്തു സീലെവലിൽ മെർജ് ചെയ്യുന്ന ടൈമിൽ ആയിക്കൂടെ???”

“പറ്റില്ലെന്ന് പറയുന്നില്ല…. പക്ഷേ ആകെ വെള്ളത്തിന്റെ മുകളിൽ എത്താൻ വേണ്ടി വന്ന ടൈം പതിനഞ്ചു മിനിറ്റ്…. അവരവളുടെ സാനിധ്യം മനസിലാക്കി ഒരു ടോർപിടോ ട്രിഗ്ഗർ ചെയ്തു ലോഞ്ചു ചെയ്യാൻ ഇരുപത് മിനിറ്റ് എങ്കിലും വേണം…. അപ്പോളേക്കും നമ്മൾ സീ ലെവലിൽ ആയിട്ടുണ്ടാവും…..”

“ആർ യൂ ക്ലിയർ അതുൽ???”

ഒരു നേർത്ത പുഞ്ചിരിയോടെ വൈസ് അഡ്മിറൽ അതുലിനെ നോക്കി..

“യെസ് സർ….”

“ദെൻ വാട്ട്‌സ് നേക്സ്റ്റ്??”

“സർ… നമ്മുടെ ഊഹം മാത്രമല്ലേ അരിഹാന്ത് എന്നത്… അത് ഉറപ്പിക്കണം ആദ്യം…പിന്നെ, ഒരു അറ്റാക്കിനു ഒറ്റ കപ്പൽ കൊണ്ടു ചൈന വരില്ല.. മിക്കവാറും മൂന്നോ നാലോ കപ്പൽ ഉണ്ടാവും ബംഗാൾ ഉൾക്കടലിൽ…..”

“യെസ് മാൻ… മൂന്നു എണ്ണം ഡിറ്റക്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട് നമ്മൾ ഇതിനകം… ഇനിയും ഉണ്ടോ എന്ന് ഇപ്പോളും സേർച്ച്‌ ചെയ്യുന്നുണ്ട്… ലുക്ക്….”

അതും പറഞ്ഞു V.A (വൈസ് അഡ്മിറൽ ) നോക്കിയപ്പോൾ ലാമ്പ പ്രൊജക്റ്ററിൽ ബംഗാൾ ഉലക്കടലിന്റെ പുതിയ ദൃശ്യം കാണിച്ചു… അതിൽ മൂന്ന് ലൊക്കേഷൻ ചുവന്ന ഡോട്ട് മാർക്ക് ചെയ്തിട്ട് A, B, C എന്ന് നോട്ട് ചെയ്തിട്ടുണ്ട്…

“നോക്ക്… B ആണ് നിങ്ങൾ ഡിറ്റക്ട് ചെയ്തത്…. വിശാഖ് ഇൽ നിന്ന് നാല്പതു കിലോമീറ്റർ ദൂരത്തിൽ… B 280 കിലോമീറ്റർ ഉം C വളരെയേറെ 620 കിലോമീറ്റർഉം ദൂരെ….”

“പക്ഷേ, ഇനിയും ഉണ്ടോ എന്നു കൂടി അറിയേണ്ടി ഇരിക്കുന്നു….. അത് കൂടാതെ അരിഹാന്ത് തന്നെ ആണ് ടാർജറ്റ് എന്നും നമുക്ക് ഉറപ്പിക്കേണ്ടി ഇരിക്കുന്നു…. അല്ലേ സർ…”

Recent Stories

78 Comments

  1. ❤❤❤

  2. അണ്ണോ പൊളി…. ഒടുക്കത്തെ രോമാഞ്ചിഫിക്കേഷൻ…. അപ്പൊ നിങ്ങക്ക് കരയിപ്പിക്കാൻ മാത്രം അല്ല ഇങ്ങനെ ത്രില്ല് അടിപ്പിച്ചിരുത്താനും അറിയാല്ലേ….

  3. എഡ്ഗർ മോസസ്

    കിടിലൻ

  4. Onnum choykaanilla saanam vazhik engu ponnotte✌️✌️✌️✌️

  5. Quality writing

  6. Dear പ്രവാസി ബ്രോ

    ഇതു ഇരുന്നു വായിക്കേണ്ടത് കൊണ്ടാണ് വൈകിയത് …The last ship പോലെ ഉള്ള വെബ് സീരീസ് പിന്നെ ഇംഗ്ലീഷ് മൂവിസിലും ഷിപ്പിനെ കുറിച്ചു കാണിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ഒരു ഷിപ്പിനെ നേരിട്ടു കണ്ടു ഉള്ളിൽ കയറുന്നത് കൊച്ചിയിൽ വച്ചാണ് ഒരു ബാറ്ററി complaint നോക്കാൻ അതും ഇന്ത്യൻ നേവിയുടെ …അന്ന് ഒരുപാട് അത്ഭുദപെട്ടിടുണ്ട് അതിനാകാതുള സജ്ജീകരണങ്ങൾ സ്റ്റാഫുകൾ …
    ഇത്‌വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത് …ഒരുപാട് നന്നയിട്ടുണ് ..

    സത്യത്തിൽ നമ്മൾ എത്രക്യം അഡ്വാൻസ്ഡ് അണ്ണോ എന്നു എപ്പോഴാ അറിയുന്നത് ..അല്ലെങ്കിലും ഇന്ത്യയുടെ കയ്യിൽ എന്തൊക്കെ ഉണ്ടെന്നു ദൈവത്തിനെ അറിയൂ…

    എന്തായാലൂം നല്ല ഒരു വാർ അനുഭവം തരുമെന് പ്രതീക്ഷയോടെ .

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത്❤️💕💚
    കണ്ണൻ

    1. കണ്ണൻ ബ്രോ,

      ഇഷ്ടം 😍♥️

      എന്തായാലും അതുമായി ഈ kadha കമ്പയർ ചെയ്യല്ലേ.. ഇത് വെറും കഥ.. സോ. അത്രേം പ്രതീക്ഷ ഒന്നും വച്ചു പുലർത്താണ്ട…

      താങ്ക്സ് മൻ 😍

  7. പ്രവാസി അണ്ണാ….
    വായിച്ചു കിടുങ്ങി നിൽക്കുവാ….
    ആഹ് പഴയ പ്രവാസി തന്നെയാണോ ഇതെഴുതുന്നത് എന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല….
    ഹോം വർക്ക് ചെയ്ത് ഇതുപോലെ ഒരു കഥ എഴുതാൻ എടുത്ത മനസ്സിനും ഡെഡിക്കേഷനും hats off….
    നേവിയുടെ കാര്യങ്ങളൊക്കെ പൊളി ഇഷ്ടമുള്ള സബ്ജെക്ട് ആണ് യുദ്ധവും ആയുദ്ധങ്ങളും…
    ത്രില്ലടിപ്പിച്ചു തന്നെ മുന്നോട്ടു പോവട്ടെ…
    സ്നേഹം❤❤❤

    1. മാൻ,,

      വെറും പാവമായ എന്നെ ഇങ്ങനെ ഒക്കെ പറയല്ലേ.. ദുർബ്ബല മനസ്സ് ആണ് താങ്ങില്ല….😍😍😍♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com