ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 🌸 2 [കിറുക്കി 🦋] 322

Views : 14224

ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 🌸❤️ 2

Author : കിറുക്കി 🦋

[ Previous Part ]

 

മോളെ ചേർത്ത് പിടിച്ചു വർദ്ദിച്ച ഹൃദടമിടിപ്പുമായി ദച്ചു ഒരു നിമിഷം നിന്നു… എന്ത് വന്നാലും മോളെ സംരക്ഷിക്കുമെന്ന് തീർച്ചപ്പെടുത്തി… പെട്ടെന്ന് ഇത് കണ്ട് അമീറും ഓടി വന്നു… അപ്പോഴേക്കും ആൾ മുഖം മൂടി എടുത്തു മാറ്റി

ദച്ചുന്റെ കയ്യിലിരുന്ന അന്നുക്കുട്ടി കൈ വീശി ആളിന്റെ മോന്തക്കിട്ട് ഒന്ന് കൊടുത്തു….

“പോദാ…എന്റെ അമ്മേ പേദിപ്പിച്ചുന്നോ…”

“ഉഫ് കുരിപ്പേ…. എന്തൊരടിയാ അടിച്ചത്….കണ്ടില്ലേ ദച്ചേച്ചി…”

അവന്റെ പരാതി കേട്ട് ദച്ചൂന് ചിരി വന്നു

“എന്റെ അപ്പുക്കുട്ടാ പേടിപ്പിച്ചുകളഞ്ഞല്ലോ നീയ്… ഈ മുഖംമൂടി മാറ്റിയില്ലാരുന്നേൽ അമീർ നിന്നെ വെടി വെച്ചിട്ടിനെ…”

അപ്പോഴാണ് അപ്പു അമീറിനെ ശ്രദ്ദിച്ചത്

“ഓഹ് സോറി അമീർ… Its just for a fun..”

“Its ok vihaan sir….”

അമീർ അതും പറഞ്ഞു മുന്നിലേക്ക് നടന്നു …..

“നിങ്ങൾ രണ്ടും പേടിച്ചല്ലേ അപ്പൊ…. ശേ സില്ലി ലേഡി ആൻഡ് സില്ലി കുരിപ്പ്…”

അവന്റെ പറച്ചില് കേട്ട് അന്നുക്കുട്ടി അവനെ തുറിച്ചു നോക്കി…അവൻ അവളെ നോക്കി പുച്ഛിച്ചു… മൂന്ന് പേരും കൂടെ അമരാവാതിയിലേക്ക് നടന്നു…

ഹാളിലെത്തി സെറ്റിയിലേക്ക് വീണുടൻ അപ്പു ac ഓൺ ചെയ്തു…. അപ്പോഴേക്കും സെർവന്റ് അപ്പൂന് അവന്റെ ഫേവറൈറ്റ് ഡ്രാഗൺ ഫ്രൂട്ട് ഷേക്കും അന്നൂന്റെ കോൺഫ്ലെക്സും കൊണ്ട് കൊടുത്തു… അന്നു ആകെ മടി കൂടാതെ കഴിക്കുന്നത് അത് മാത്രമാണ്… ഇമ്പോർട്ടഡ് കോൺഫ്ളക്സ് ആണ് അന്നൂന്റെ സ്പെഷ്യൽ… തനിയെ ആണ് കഴിക്കുന്നതും….

“ദച്ചേച്ചി… എനിക്ക് എത്ര സന്തോഷം ആയെന്നോ… എനിക്ക് വിശ്വസിക്കനെ പറ്റുന്നില്ല ദച്ചേച്ചി എന്റെ ഏട്ടത്തി ആയിട്ട്….ഞാൻ എത്ര കൊതിച്ചതാണെന്നോ…..ദച്ചേച്ചി ആരോടും ഒന്നും പറയാതെ എങ്ങനെയാ ആ ദുഷ്ടൻ നിരഞ്ജന്റെ കൂടെ അത്ര നാളും താമസിച്ചത്….എന്റെ കയ്യിൽ കിട്ടിയ കൊല്ലും ഞാനാ പന്നിയെ… സരസ്വതിയമ്മ പറഞ്ഞു എല്ലാ അറിഞ്ഞു ഞങ്ങൾ…..”

അപ്പോഴേക്കും വിഹാൻ കരയാൻ തുടങ്ങിയിരുന്നു…. അവൻ കരയുന്ന കണ്ട് അന്നു കോൺഫ്ളക്സ് മാറ്റിവെച്ചിട്ട് അവന്റെ കണ്ണ് തുടച്ചു കൊടുത്തു… അവളെ എടുത്തു വിഹാൻ മടിയിലേക്ക് വെച്ചു

“അയ്യേ മോശം….. ന്റെ ചുണക്കുട്ടി അപ്പുക്കുട്ടൻ കരയുവാ…”

അവൾ ഒരു ചിരിയോടെ ചോദിച്ചപ്പോ അപ്പു അവളുടെ തോളിലേക്ക് ചാഞ്ഞു…. അവളുടെ കണ്ണുകളും നിറഞ്ഞു അഞ്ചു വയസ്സ് തൊട്ട് താൻ കാണുന്നതാണ് അപ്പുനെ… സ്വന്തം അനിയനാണ് അവൻ തനിക്ക്…

അപ്പുന്റെ ആ കിടത്തം അന്നുന് അത്ര പിടിച്ചില്ല… സംഭവം ചെറിയച്ഛൻ അല്ല അച്ഛനായാലും അമ്മ അവളുടെ മാത്രമാ… ഉടനെ തന്നെ അപ്പുന്റെ കയ്യിൽ നിന്നും ദച്ചുന്റെ കൈയിലേക്ക് ചാടി എന്നിട്ട് അവന്റെ മുഖം ദച്ചുന്റെ തോളിൽ നിന്നും മാറ്റി

“അന്നൂന്റെ അമ്മയാ…”

അവളുടെ പറച്ചില് കേട്ട് ദച്ചുനും അപ്പുനും ചിരി വന്നു…

“ഓഹ് ആയിക്കോട്ടെ പൊടിക്കുപ്പി… നിന്റെ അമ്മയാ… കൊണ്ട് പോയി കൂട്ടിലിട്ട് വെച്ചോ….എടാ ചേട്ടാ നിനക്കുള്ള പണി ദേ ഇരുന്ന് കോൺഫ്ളക്സ് കേറ്റുന്നു..
പാവം ന്റെ ഏട്ടൻ….”

ആദ്യത്തേത് കുറച്ചു ഉറക്കെയും പിന്നെയുള്ളത് മനസ്സിലും പറഞ്ഞു അപ്പു എണിറ്റു പോയി

❤️❤️❤️❤️❤️❤️

വിച്ചു വിഹാന്റെ റൂമിലേക്ക് വന്നപ്പോൾ അവൻ കമഴ്ന്നു കിടന്നു നല്ല ഉറക്കമാണ്..വിച്ചു അവന്റെ മുടിയിൽ പതിയെ തഴുകി… തിരിഞ്ഞു പോകാൻ നിന്നപ്പോൾ അവന്റെ കൈയിലൊരു പിടി വീണു

Recent Stories

The Author

കിറുക്കി 🦋

8 Comments

  1. ഇത്തിരി പൂവ്‌

    അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤🥰

  2. പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️😘😘😘

  3. എന്താ രസം വായിക്കാൻ

    🤗🤗❤❤❤

    അടിപൊളി ❤❤🤗

  4. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    Adipoli ❤️

  5. Kollaam. Nalla visualisation aanee kadhayude pratheykatha

  6. നന്നായിട്ടുണ്ട് ബ്രോ😍❤️😍 waiting for next part

  7. നന്നായിട്ടുണ്ട്❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com