ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 2 [കിറുക്കി ?] 322

///////////////////////////////////////
V V എക്സ്പോർട്സിന്റെ മുറ്റത്തേക്ക് ഒരു ബ്ലാക്ക് പജിറോ സ്പോർട്സ് ഒരു ഇരമ്പലോടെ വന്നു നിന്നു…. വണ്ടിയിൽ നിന്നും ഒരു റെഡ് ഷർട്ടും ബ്ലാക്ക് ജീൻസുമിട്ട കട്ട താടിയും മീശയുമുള്ള കുഞ്ഞിക്കണ്ണുകൾ ഉള്ള ഒരു യുവാവ് ഇറങ്ങി…. മുന്നിലേക്ക് വീണ മുടിയിഴകൾ ഒതുക്കി അവൻ ഓഫീസിന്റെ ഉള്ളിലേക്ക് കയറി
“എടി ദേ നിന്റെ ഇര നമ്പർ 2 ഹിമാലയൻ ട്രിപ്പ്‌ കഴിഞ്ഞെത്തി….”
അനു തൊട്ടടുത്തിരുന്ന അഞ്ജുവിനോട് പറഞ്ഞു
“ഓഹ് ഇങ്ങേരുടെ ഒരു യോഗം…. തോന്നുമ്പോ തോന്നുമ്പോ ഇങ്ങനെ ട്രിപ്പ്‌ അടിച്ചു നടക്കാം… ഇങ്ങേർ പോയിട്ടില്ലാത്ത ഏതേലും സ്ഥലം ഇനി ഇന്ത്യയിൽ ഉണ്ടോ എന്തോ….”
ഷൈൻ ഒരു നിസംഗഭാവത്തോടെ പറഞ്ഞപ്പോൾ അഞ്ജുവും അനുവും ചിരിച്ചു
“ഇങ്ങേരെയൊക്കെ കേട്ടുന്നവളുടെ ഭാഗ്യം….”
അഞ്ചു കാതരയായി മൊഴിഞ്ഞു കൊണ്ട് അവൻ പോയ വഴിയേ നോക്കി
“അയ്യാ നാണമുണ്ടോടി നിനക്ക്…. ഇങ്ങനെ തന്നെയല്ലേ നീയാ വിദ്യുത് സാറിനെയും വായിനോക്കുന്നെ…”
അനു അഞ്ചുന്റെ ഉള്ളിലെ പെടക്കോഴിയെ നിഷ്കരുണം കല്ലെറിഞ്ഞോട്ടിച്ചു….
“ആഹ് അതെന്റെ ഡ്രീം മാൻ നമ്പർ വൺ… ഇതെന്റെ ഡ്രീം മാൻ നമ്പർ ടു… എടി മോളെ ഇത്രയും ദർശന സുഖം കേരളത്തിൽ വേറെ ഏത് ഓഫീസിൽ കിട്ടും….”
അഞ്ചു ചെയറിലേക്ക് ചാരിയിരുന്നു പറഞ്ഞപ്പോൾ അനുവും ഷൈനും അവളെ നോക്കി പുച്ഛിച്ചു
ക്യാബിന്റെ ഡോർ തുറന്നു വരുന്നെയാളെ കണ്ട് സോനയുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു
“ഹരി …… എപ്പൊഴാടോ ഹിമാലയൻ ടൂറൊക്കെ കഴിഞ്ഞെത്തിയത്…”
“ഇന്നലെ മോർണിംഗ് എത്തി സോന… ആഹ് പിന്നെ ഇവിടെ എന്താ വിശേഷം…”
“അക്കൗണ്ടിങ് സെക്ഷനിലേക്ക് പുതിയൊരാളെ എടുക്കാനുള്ള ഇന്റർവ്യൂ ഇന്ന് 11 മണിക്കാ… വിച്ചുവേട്ടൻ ഒരു 10 പേരുടെ CV സെലക്ട്‌ ചെയ്തിട്ടുണ്ട്…. അതിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കണം…..വിഹാൻ എന്തോ അത്യാവശ്യത്തിനു എറണാകുളം വരെ പോയി… പിന്നെ ഞനല്ലേ ഉള്ളു… ഹരി കാണില്ലേ…”
“സോന എനിക്ക് നമ്മുടെ കൺസ്ട്രക്ഷൻ സൈറ്റിൽ ഒന്ന് പോകണം…. വിച്ചു ഇല്ലല്ലോ… ഇമ്പോര്ടന്റ്റ്‌ ആണ്… താൻ ഇന്റർവ്യൂ സ്റ്റാർട്ട്‌ ചെയ്തോ ഞാൻ വരാം….”
ഹരി പോയപ്പോൾ സോനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായി…..
❤️ ❤️
ഫ്ലാറ്റ് പൂട്ടി തിരിഞ്ഞു നടക്കുമ്പോഴാണ് തൊട്ട് ഓപ്പോസിറ് ഉള്ള ഫ്ലാറ്റിലെ വസുധ ആന്റിയെ ആലിയ കാണുന്നത്… അവളൊന്നു ചിരിച്ചെങ്കിലും അവർ അവളെയൊന്നു പുച്ഛത്തോടെ നോക്കി അകത്തേക്ക് കയറി വാതിലടച്ചു…. ഇതൊക്കെ പതിവായത്കൊണ്ട് അവൾ ഒരു ചിരിയോടെ പാർക്കിങ്ങിലേക്ക് ചെന്ന് വണ്ടിയെടുത്തു….
V V എക്സ്പോർട്സിന്റെ വെയ്റ്റിംഗ് ലോഞ്ചിൽ ഇന്റർവ്യൂനു വന്ന പത്തു പേരിൽ ഒരാൾ അവളായിരുന്നു…. ഓരോരുത്തരെ അകത്തേക്ക് വിളിക്കുമ്പോഴും ആലിയ അകത്തേക്ക് പ്രതീക്ഷയോടെ നോക്കിയിരുന്നു
ഹരി സോനയുടെ ക്യാബിനിൽ ചെന്നപ്പോൾ അവളുടെയൊപ്പം ഇന്റർവ്യൂ ചെയ്യാൻ സീനിയർ ഓഫീസർ മൂർത്തി സാറുമുണ്ട്…
“കഴിഞ്ഞോ സോന….”
“ആ ഹരി ഇത് ലാസ്റ്റാണ്….ടോ തോമസെ ആ പുറത്തിരിക്കുന്ന ആളിനോട് പൊയ്ക്കൊള്ളാൻ പറ… ആളെ സെലക്ട്‌ ചെയ്‌യെന്ന് പറ…”
സോന വാതിലിൽ നിന്ന പിയൂണിനോട് പറഞ്ഞു…
“അതെന്താ ഇന്റർവ്യൂ ചെയ്യുന്നില്ലേ…”
“നോ ഹരി…. എനിക്ക് നേരുത്തേ അറിയും… ആലിയ…she is a transgender…. എനിക്ക് ഇങ്ങനെയുള്ളതിനെ ഒന്നും കാണുന്നതേ ഇഷ്ടമല്ല….”
സോന പറഞ്ഞു നിർത്തിയപ്പോൾ ഹരി പെട്ടെന്ന് തന്നെ പുറത്തേക്കിറങ്ങി… പിയൂൺ വന്ന് പൊയ്ക്കോളാൻ പറഞ്ഞതുകൊണ്ട് പുറത്തേക്ക് പോകാൻ നിന്നതാണ് ആലിയ…

8 Comments

  1. ഇത്തിരി പൂവ്‌

    അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?

  2. പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???

  3. എന്താ രസം വായിക്കാൻ

    ??❤❤❤

    അടിപൊളി ❤❤?

  4. Adipoli ❤️

  5. Kollaam. Nalla visualisation aanee kadhayude pratheykatha

  6. നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part

  7. നന്നായിട്ടുണ്ട്❤️❤️

Comments are closed.