?ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 1? [കിറുക്കി ?] 319

ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ?❤️ 1

Author : കിറുക്കി ?

 

പാർട്ട്‌ — (1)

കഴുത്തിലെ താലിമാലയും നെറ്റിയിലെ പടർന്നു തുടങ്ങിയ സിന്ദൂരവും ധ്രുവിക ഒരു തരം നിർവികാരതയോടെയാണ് നോക്കികണ്ടത്….

 

‘ജീവിതം നമ്മൾ ആഗ്രഹിക്കുന്ന പോലെ പോയാൽ അതിനെന്താ ഒരു ത്രില്ല്…. ഇങ്ങനെ ഇടക്ക് ഇടക്ക് ഓരോ ഓരോ ട്വിസ്റ്റുകളും കൂടെ വേണ്ടേ…’

 

ആ വാക്കുകൾ ഹൃദയത്തിൽ മുഴങ്ങും പോലെ..അതിന്റെ ഫലമെന്നോണം താലിയിൽ മുറുകിയിരുന്ന കൈ തനിയെ അയഞ്ഞു…..

 

ഇന്ന് തന്റെ രണ്ടാം വിവാഹം ആയിരുന്നു… ഒരിക്കൽ ഇത്പോലെ താലിയും സിന്ദൂരവും തനിക്ക് അലങ്കാരമായി ഉണ്ടായിരുന്നതായിരുന്നു… ഒരു പുതു ജീവിതത്തിന്റെ പ്രതീക്ഷയിൽ കുന്നോളം സ്വപ്നങ്ങളും കണ്ടിരുന്നു…. എന്നാൽ സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള അന്തരം ഒരുപാട് വലുതായിരുന്നു…. ശെരിക്കും താലികെട്ടിയവന് വേണ്ടിയിരുന്നത് എല്ലാ രാത്രിയിലും ഭോഗിക്കാൻ ഒരു ശരീരം ആയിരുന്നു… അത് മാത്രമായിരുന്നു താൻ….അവന്റെ വീട്ടിക്കാർക്ക് കൂലി ഇല്ലാത്ത ഒരു ജോലിക്കാരിയും……

 

ചോദിക്കാനും പറയാനും അച്ഛനോ ആങ്ങളമാരോ ഇല്ല .. സ്വന്തമെന്ന് പറയാൻ ആകെ ഉള്ളത് ഹൃദൃരോഗിയായ അമ്മ മാത്രം…. അപ്പോൾ പിന്നെ തല്ലിയാലോ കൊന്നാലോ എന്തെന്ന് ആയിരിക്കും അവരും ചിന്തിച്ചത്…. വിവാഹത്തിന് മുന്നേ തേനിൽ ചാലിച്ച അവരുടെ വാക്കുകളിലെ കപടത തിരിച്ചറിയാഞ്ഞ ഒരമ്മയും മകളും…. പിന്നീട് അത് അറിഞ്ഞിട്ടും തിരിച്ചു പ്രതികരിക്കാൻ തനിക് കഴിഞ്ഞില്ല …. എല്ലാം അവസാനിപ്പിച്ചു ഇറങ്ങിപോരാൻ തുനിയുമ്പോൾ അമ്മയുടെ മുഖം ഉള്ളിൽ തെളിഞ്ഞു വരും….. പിന്നെ ഒന്നിനും ധൈര്യം വരില്ല

 

ഒരിക്കൽ പ്രെഗ്നൻസി കിറ്റിൽ തെളിഞ്ഞു കണ്ട ആ രണ്ട് വരകൾ… തന്റെ ഉദരത്തിൽ ഒരു ജീവൻ നാമ്പിട്ടു തുടങ്ങിയപ്പോൾ തന്നിൽ ഒരു പ്രതീക്ഷ കൂടി നാമ്പിട്ടു…. ഇനിയെങ്കിലും ജീവിതത്തിൽ കാറും കോളും ഒഴിഞ്ഞു ഒരു വസന്തകാലം വരുമെന്ന് ആ വരകളിലൂടെ താനും വിശ്വസിച്ചു…. എന്നാലോ…….?

9 Comments

  1. ????

  2. പ്രിയ കിറുക്കിയോട്,
    സ്വാഭാവിക ഒഴുക്കോടെ കഥ പറയാൻ കഴിയുന്ന ആളാണ് നിങ്ങളെന്ന് ഇവിടെ പല വട്ടം തെളിയിച്ചിട്ടുണ്ട്. പക്ഷെ ഈ കഥ ഇപ്പോൾ ടെലിവിഷനുകളിൽ കണ്ടുവരുന്ന സീരിയലുകളുടെ രീതിയിലായിപ്പോയി. ഈ രചനാരീതി സ്വീകരിച്ചത് മനപ്പൂർവമാണെങ്കിൽ ഒന്നും പറയാനില്ല. അലെങ്കിൽ അടിമുടി കൃത്രിമത്തം നിറഞ്ഞ ഈ രീതി ഉപേക്ഷിക്കുക, പ്രത്യേകിച്ചും സംഭാഷണ രംഗങ്ങളിൽ. പലരീതിയിൽ വികാസം പ്രാപിക്കാനുള്ള സാദ്ധ്യതകൾ നിറഞ്ഞ ഈ കഥാതന്തുവിനെ അതിൻറെ നൈസർഗിക പരിണാമങ്ങൾക്ക് വിട്ടുകൊടുക്കൂ..അപ്പൊ ഒരു സൂക്ഷ്മതയുള്ള എഴുത്തുകാരികൂടി ഇവിടെ ജനിക്കും..എല്ലാ ഭാവുകങ്ങളും…

  3. ?❤️❤️❤️

  4. കിറുക്കി….?

    സംഭവം അടിപൊളി ആയിട്ടുണ്ട് ❤️ തുടർക്കഥ ആണെന്ന് അവസാനമാണ് മനസ്സിലായത് കുറച്ച് പേജിൽ തന്നെ അവരുടെ ജീവിതത്തിലെ ഒത്തിരി കര്യങ്ങൾ പറഞ്ഞു പോയി❤️

    എന്തായാലും ബാക്കി കൂടി എഴുതണം കേട്ടോ?❤️

    സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. കിറുക്കി,
    തുടക്കം അസ്സലായി, വരും ഭാഗങ്ങളിൽ കഥ കൂടുതൽ മനസ്സിലാകും എന്ന് കരുതുന്നു. അധികം വൈകാതെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് കരുതുന്നു… ആശംസകൾ..

  6. ഗംഭീരം

  7. ഹായ്… ഇതെന്താപ്പാ… അടിപൊളി വരികൾ എഴുതും എന്നിട്ട് പറയും ഞാൻ വലിയ എഴുത്ത്കാരി ഒന്നും അല്ലെന്ന്..

    ഇതൊന്നും അത്ര ശെരി അല്ല കേട്ടോ ????????

  8. ഇത്തിരി പൂവ്‌

    എന്തായാലും നന്നായി?❤ 10 എന്നുള്ളത് 20 ആയാലും കുഴപ്പം ഇല്ലാട്ടോ ???

  9. Happy ending aayirikkuo avasaanam!??

Comments are closed.