ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 2 [കിറുക്കി ?] 322

വിച്ചു പോയതിനു ശേഷം ദച്ചു മോളെ മേല് കഴുകിച്ചു കൊണ്ട് വന്നു… തണുപ്പ് ആയത്കൊണ്ട് കുറച്ചു പാല് കുടിച്ചു ആൾ മയക്കമായി… ദച്ചു മോളോട് ചേർന്ന് കിടന്നു കണ്ണടച്ചു … അവളുടെ ഉള്ളിൽ ആ പഴയ സംഭവങ്ങൾ തെളിഞ്ഞു വന്നു

 

അന്ന് വിച്ചൂനോട് എല്ലാം പറയാനായി വീട്ടിൽ നിന്നും ഇറങ്ങിയപ്പോഴാണ് അമ്മ തിരികെ വിളിക്കുന്നത്…. പാലക്കാട്ട് നിന്ന് അച്ഛമ്മ വിളിച്ചിരുന്നു… അച്ചാച്ചന് തീരെ സുഖമില്ലെന്ന്… കഴിഞ്ഞ ആഴ്ച കൂടെ അച്ചാച്ചനും അച്ഛമ്മയും ഇവിടെ വന്നതല്ലേ…. ഇപ്പൊ പെട്ടെന്ന്…. ദച്ചുവും മറ്റെല്ലാം മറന്നു അവരോടൊപ്പം പോകാൻ തയ്യാറായി….

 

അവിടെ ചെന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അച്ചാച്ചൻ മരിച്ചു…. അമരാവതിയിൽ നിന്നും എല്ലാവരും വന്നിരുന്നു… എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാതെ അച്ചാച്ചൻ മരിച്ചു കൃത്യം രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഉമ്മറത്തിരുന്ന അച്ഛൻ കുഴഞ്ഞു വീണു… ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അച്ഛൻ ഞങ്ങളെ വിട്ട് പോയി… ആ ആഘാതത്തിൽ നിന്നും ഞങ്ങൾക്ക് കുറെ ദിവസങ്ങൾക്കു ശേഷമാണ് ഒരു മുക്തി ലഭിച്ചത്….

 

ഈ സമയത്തെല്ലാം അമരവതിയിൽ നിന്നും എല്ലാവരും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു…. രണ്ട് മാസത്തിനു ശേഷമാണ് അച്ഛമ്മയെയും കൂടി ഞങ്ങൾ ആലപ്പാട്ടേക്ക് എത്തിയത്…. അവിടെ വന്ന എന്നേ കാത്തിരുന്നത് കരഞ്ഞു തളർന്ന മുഖവുമായി ഇരിക്കുന്ന കീർത്തിയാണ്….. എന്നേ കണ്ടയുടനെ അവളൊരു പൊട്ടിക്കരച്ചിലോടെ എന്റെ കാലിൽ വീണു

 

വിച്ചു അവളോട് ഇഷ്ടമാണെന്ന് പറഞ്ഞത്രേ…. വിച്ചൂനെ പോലൊരാൾ ഇഷ്ടം പറഞ്ഞാൽ എതിർക്കുന്നതെങ്ങനെ…. പറ്റി പോയത്രേ…. ഇഷ്ടപ്പെട്ടു പോയി…. നഷ്ടപ്പെട്ടാൽ ജീവൻ കളയുമെന്ന് പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാതെ അവൾക്കായിട്ട് വിട്ട് കൊടുത്തില്ലേ എന്റെ പ്രാണനെ….. ഒരു നിമിഷം എന്നേക്കാൾ അർഹത കീർത്തിക്ക് തന്നെയാണെന്ന് തോന്നി……ഒരിക്കലും പുറം ലോകം കാണാതെ പുസ്തകതാളിനിടിയിൽ ഒളിപ്പിച്ച മയിൽപ്പീലിതുണ്ട് പോലെ എന്റെ പ്രണയവും……..

 

ഒന്നും ആരോടും പറഞ്ഞില്ല… കീർത്തി തനിക്ക് ജീവനായിരുന്നു…. ഇന്ന് വരെ അവൾ തന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല… മാത്രമല്ല വിച്ചൂന് അവളോടാണ് പ്രണയം…. ഒഴിവാക്കേണ്ടത് ഞാനാണ്…. വിച്ചു ഒരിക്കൽ പോലും അവർ തമ്മിലുള്ള പ്രണയത്തേക്കുറിച്ച് ഒന്നും എന്നോട് പറഞ്ഞിട്ടില്ല…. എല്ലാം അറിഞ്ഞെന്നു വിച്ചൂവും ചിന്തിച്ചു കാണും….. ഞങ്ങൾ പഴയ പോലെ തന്നെ ആയിരുന്നു….

 

എന്നാൽ കീർത്തിയുടെ ഉള്ളിൽ അതൊരു വലിയ പ്രക്ഷോഭത്തിനു ഇടയാക്കി… ഞാൻ വിച്ചൂനോട് കൂടുതൽ അടുപ്പം കാണിച്ചാൽ അവൻ വിട്ട് പോകുമോ എന്നുള്ള ഭയം… അവളൊരു ഭ്രാന്തിയെ പോലെ ആയി…. അവസാനം സ്വന്തം ജീവിത അവസാനിപ്പിക്കാൻ വരെ അവൾ ശ്രമിച്ചപ്പോൾ മുന്നിൽ മറ്റു വഴികൾ ഒന്നുമില്ലായിരുന്നു….. അവളുടെ പ്രണയത്തിന്റെ ആഴം അത്രത്തോളം ആണെന്ന് തെറ്റിദ്ധരിച്ചു…. പക്ഷെ എന്തിനു വേണ്ടി ആയിരുന്നു ഈ നാടകങ്ങൾ….

 

വിച്ചൂനെ ഒഴിവാക്കാൻ കഴിയില്ലായിരുന്നു…. എന്നാലും അതിനു വേണ്ടി ശ്രമിച്ചു… അപ്പു പ്ലസ് ടു കഴിഞ്ഞു ലണ്ടനിലേക്ക് പോയത് ഒരു കണക്കിന് നന്നായെന്ന് തോന്നി…. വിച്ചു കാണാതെ ഒഴിഞ്ഞു മാറി നടന്നു…. അവനും പഠിത്തം കഴിഞ്ഞു ബിസിനസ് ഏറ്റെടുത്ത തിരക്കിലായിരുന്നു….. എങ്കിലും ഞാൻ അവനെ ഒഴിവാക്കാൻ നോക്കുന്നത് അവനറിയുന്നുണ്ട്…. ഒരിക്കൽ അവൻ എന്നേ കാണാൻ വീട്ടിലേക്ക് വന്നു… അന്നെന്തോ പറഞ്ഞു വിച്ചു തന്റെ കൈയിൽ പിടിച്ചപ്പോൾ അവനെ തള്ളി മാറ്റി അവന്റെ മുഖത്തടിച്ചു…..അവനോട് പറഞ്ഞ വാക്കുകൾ…. ഒരിക്കലും അവനത് സഹിക്കാൻ പറ്റാത്തതായിരുന്നു… അവനെക്കളെറെ വേദനിച്ചത് താനാണ്… പക്ഷെ അപ്പോഴും ജീവനെ പോലെ സ്നേഹിക്കുന്ന കൂട്ടുകാരിയുടെ കണ്ണുനീരും അവളുടെ ജീവനും പ്രണയവുമായിരുന്നു തനിക്ക് വലുത്

8 Comments

  1. ഇത്തിരി പൂവ്‌

    അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?

  2. പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???

  3. എന്താ രസം വായിക്കാൻ

    ??❤❤❤

    അടിപൊളി ❤❤?

  4. Adipoli ❤️

  5. Kollaam. Nalla visualisation aanee kadhayude pratheykatha

  6. നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part

  7. നന്നായിട്ടുണ്ട്❤️❤️

Comments are closed.