ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 2 [കിറുക്കി ?] 322

“ഹാ നിനക്കറിഞ്ഞുകൂടെ വിമലേ അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്… നിനക്കറിയില്ലേ അവനെ വിദ്യുതിനെ… നശിപ്പിക്കാൻ നോക്കിയാൽ വേരോടെ നശിപ്പിക്കും അവൻ നമ്മളെ……. നമ്മൾ സൂക്ഷിക്കണം….”
“ഇതേ ആളോട് തന്നെയല്ലേ ഏട്ടാ ഇത്ര നാളും നമ്മൾ ഈ കണ്ട കളിയെല്ലാം കളിച്ചത്… ഏട്ടനോർമ്മയില്ലേ എല്ലാം… അമരാവതിയിലെ സ്വത്തിനു മേൽ കണ്ണ് വെച്ചല്ലേ നമ്മൾ അവിടെക്ക് ചെന്നത്… കീർത്തിയെക്കൊണ്ട് വിദ്യുതിന്റടുത്തു ഒരു പ്രേമ നാടകം കളിക്കാൻ നമ്മൾ തീരുമാനം എടുത്തപ്പോഴേക്കും ആ നശിച്ച പെണ്ണിന് അവനോട് പ്രേമം ആണ് പോലും…. അവളു ചെന്ന് അവനോട് പറഞ്ഞാലും ഒരിക്കലും അവൻ അവളോട് ഇഷ്ടം പറയില്ലെന്നല്ലേ നമ്മൾ കരുതിയത്….. പക്ഷെ അതിന് മുന്നേ ആ തിരുമേനി ചത്തത് കൊണ്ട് അവളുടെ ശല്യം കുറച്ചു നാളത്തേക്ക് ഒഴിഞ്ഞു കിട്ടി….
നമ്മുടെ പ്ലാനെല്ലാം തകർന്നത് കീർത്തി അവനോട് ഇഷ്ടം പറയാൻ പോയപ്പോഴല്ലേ…. അപ്പോഴല്ലേ അവൻ പറയുന്നത് അവനാ ധ്രുവികയെ ഇഷ്ടമാണെന്ന് പോലും…
“”””അതും ഒന്നും രണ്ടും വർഷത്തെ ഇഷ്ടമല്ല പത്തു പതിനഞ്ചു വർഷം കൊണ്ടുള്ള ഇഷ്ടം പോലും…. “”””””
എന്തായാലും കീർത്തി മോളുടെ ബുദ്ദിക്ക് ആ ധ്രുവികക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ട് കാര്യങ്ങൾ ഒന്നുകൂടെ എളുപ്പമായി… കുറച്ചു പൈസ കൊടുത്താലും നിരഞ്ജനെ പോലൊരുത്തനെ അതിനു വേണ്ടി നമുക്ക് കിട്ടിയില്ലേ…
പിന്നെ കീർത്തി മോള് ഇഷ്ടം പറഞ്ഞിട്ടും ഒരു തരത്തിലും സമ്മതിക്കാതെ വന്നപ്പോൾ അവളൊരു ആത്മഹത്യാ ശ്രമം എന്ന നാടകവും പിന്നെ അവന്റെ ദാദി…ആ കിളവിയെ ചാകിലാക്കിയത് കൊണ്ടും ചുളുവിന്‌ കല്യാണം നടന്നില്ലേ….ആ കിളവി കഴിഞ്ഞല്ലേ ഉള്ളു അവനു വേറെ ആരും…. അവരോട് കീർത്തിക്ക് ദിവ്യ പ്രണയം ആണെന്ന് പറഞ്ഞതുകൊണ്ടല്ലേ ആ കല്യാണം നടന്നത്……അവന്റെ ഇഷ്ടത്തോടെ അല്ല കല്യാണം നടന്നതെങ്കിലും നമ്മുടെ കയ്യകലത്തിൽ വന്നില്ലേ അമരവതിയിലെ സ്വത്തുക്കൾ….അതിന്റെ കൂടെ ആ മറ്റവളുടെ ജീവിതം ആ നിരഞ്ജനെക്കൊണ്ട് കുട്ടിച്ചൊറാക്കാനും നമുക്ക് കഴിഞ്ഞില്ലേ……”
“അതൊക്കെ ശെരിയാ വിമലെ… പക്ഷെ ഒന്ന് നീ ആലോചിക്കണം… ആ പെണ്ണിനെ അവനിൽ നിന്നും അകറ്റിയത്തും പിന്നെ അവളുടെ ജീവിതം ഇങ്ങനെയൊക്കെ ആക്കിയത് നമ്മൾ ആണെന്ന് എങ്ങാനും അവനറിഞ്ഞാലുള്ള അവസ്ഥ…. നിനക്ക് അറിയില്ലേ അവന് ആ പെണ്ണിനോടുള്ള സ്നേഹം….”
“സ്നേഹമോ… അവനാ പെണ്ണിനോടുള്ളത് സ്നേഹമൊന്നുമല്ല ഏട്ടാ… ഭ്രാന്ത് ആണ്… അവളോടുള്ള പ്രണയം കൊണ്ട് അവനു ഭ്രാന്ത്‌ ആയതാ…. അതല്ലെങ്കിൽ അത്രയും സുന്ദരിയായിരുന്ന നമ്മുടെ മോള് അവന്റെ ഭാര്യയായി കൂടെ കഴിഞ്ഞിട്ടും അവന്റെ മനസ്സിൽ ഒരു ചലനമെങ്കിലും ഉണ്ടായോ…. അവനെ ഒന്ന് വഴിക്ക് കൊണ്ട് വരാനും അവളോട് അവനെന്തെങ്കിലും ഒരു ആകർഷണം എങ്കിലും തോന്നാൻ വേണ്ടിയും എന്തൊക്കെ നമ്മൾ കീർത്തിയെക്കൊണ്ട് ചെയ്യിച്ചു….
ഒരിക്കൽ പോലും അതിലെന്തെങ്കിലും ഒന്നിൽ അവനെ വീഴ്ത്താൻ അവൾക്കയോ…. അവസാന മാർഗം പോലെ അന്നാ മയക്കു മരുന്ന് അവനു കലക്കി കൊടുത്തല്ലേ അവൾ കാര്യം സാധിച്ചത്… അന്ന് കീർത്തി എല്ലാം കഴിഞ്ഞ സന്തോഷത്തിൽ എന്നേ വിളിച്ചപ്പോഴും അവൾ പറഞ്ഞത് ഇന്നും എനിക്കോർമ്മയുണ്ട് പ്രഭേട്ടാ…. അവളിലേക്ക് പടർന്നു കയറുമ്പോഴും ബോധമില്ലാത്ത അവന്റെ നാവിൽ നിന്നും വീണത് മുഴുവൻ ദ്രുവി ദ്രുവി എന്നായിരുന്നവന്ന്…. അത്രയ്ക്കും ഭ്രാന്താ ആ പെണ്ണവന്….
അവളോട് ബോധമില്ലാതെ അങ്ങനെ ചെയ്തതിന്റെ കുറ്റബോധം ഉണ്ടായിരുന്നെങ്കിലും അവളെ സ്നേഹിച്ചോ അവൻ ഇല്ലല്ലോ… ഏതോ ഭാഗ്യത്തിനു ഗർഭിണി ആയപ്പോ പോലും അവൻ അവളെ സ്നേഹിക്കാതെ കുഞ്ഞിനെ മാത്രം സ്നേഹിച്ചു.. കീർത്തി മോളാണെങ്കിലോ അത് എങ്ങനെയെങ്കിലും കളയാൻ നടക്കുന്നു… പിന്നെ സ്വത്തിന്റെ കാര്യം പറഞ്ഞതുകൊണ്ട് അവളൊന്ന് അടങ്ങി…. എല്ലാം കയിലായെന്ന് കരുതിയപ്പോഴല്ലേ ഏട്ടാ മോളങ് പോയത്…. ആ സമയത്ത് ആ കൊച്ചിനെ നോക്കാനും പറ്റിയില്ല…
ഇപ്പൊ എല്ലാം കയ്യിന്നു പോയില്ലേ… ആ പെണ്ണ് ഡിവോഴ്സ് കഴിഞ്ഞു പോയപ്പോൾ തന്നെ അവളെ ശ്രദ്ദിക്കാതെ വിട്ടതാ നമ്മൾ ചെയ്ത തെറ്റ്… അന്നേ അങ്ങ് കൊന്ന് കളഞ്ഞെങ്കിൽ….. ഇപ്പോ അവന്റെ ഭാര്യ ആയില്ലേ… ആ കൊച്ചു പോലും അവളുടെ സൈഡ്…. പിന്നെ ആകെ ഉള്ള ആശ്വാസം അവർക്ക് രണ്ടിനും പരസ്പരം ഇഷ്ടമാണെന്ന് ഇതുവരെ അറിയില്ല…. അത്കൊണ്ട് തന്നെ അടുക്കാൻ ചാൻസ് കുറവാ… പക്ഷെ എത്ര നാളത്തേക്ക്… എന്നെങ്കിലും അവൻ അറിയും അവൾക്ക് അവനെ ഇഷ്ടമായിരുന്നെന്ന്…. അത് പോലെ അവളും…. അതുകൂടെ അയാൽ എല്ലാം തീർന്നില്ലേ….. ”
“നീ സമദാനിക്ക് വിമലേ… എല്ലാം ശെരിയാക്കാം… അതിനുള്ള വഴി തെളിഞ്ഞു വരും… എല്ലാം നമ്മുടെ കയ്യിലാകും നീ നോക്കിക്കോ….”
ഗൂഢാലോചനകളിൽ വിമലയും പ്രഭാകറും മുഴുകി…. വരാനിരിക്കുന്ന വിദ്യുത് എന്ന വിപത്തറിയാതെ അവർ പ്ലാനുകൾ തയാറാക്കിക്കൊണ്ടിരുന്നു…..

8 Comments

  1. ഇത്തിരി പൂവ്‌

    അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?

  2. പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???

  3. എന്താ രസം വായിക്കാൻ

    ??❤❤❤

    അടിപൊളി ❤❤?

  4. Adipoli ❤️

  5. Kollaam. Nalla visualisation aanee kadhayude pratheykatha

  6. നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part

  7. നന്നായിട്ടുണ്ട്❤️❤️

Comments are closed.