ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 2 [കിറുക്കി ?] 322

“Hey miss Aliya…”
ഹരി വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി…. ഹരിക്ക് അതിശയം തോന്നി… സുന്ദരിയായ ഒരു യുവതി… പൂച്ചക്കണ്ണും ഷോൾഡർ വരെയുള്ള ചെമ്പൻ മുടിയും… ”
“താൻ ഇന്റർവ്യൂനു വന്നതല്ലേ അകത്തേക്ക് വാ….”
അവൾ ഒരു ദീർഘ നിശ്വാസത്തോടെ അവന്റെ കൂടെ റൂമിലേക്ക് ചെന്നു… ഇന്റർവ്യൂ കഴിഞ്ഞു അവൾ പുറത്തേക്ക് പോയി….
“സോനാ ഇവിടെ നമ്മളെ പോലെ തന്നെ ജീവിക്കാൻ അവകാശമുള്ളവർ തന്നെയാ അവരും…. Afterall ഈ ഇന്റർവ്യൂനു വന്ന പത്തു പേരിൽ ഏറ്റവും എഫിഷേന്റ് ആ കുട്ടിയ….”
“അപ്പോൾ അവളെ സെലക്ട്‌ ചെയ്തോ…”
സോന അതിശയത്തോടെ ചോദിച്ചു
“Yes……”
ഹരി ഒരു ചിരിയോടെ ക്യാബിൻ തുറന്ന് പോയി… അവന്റെ കയ്യിൽ ആലിയയുടെ CV അപ്പോൾ ഭദ്രമായിരുന്നു….. ”
❤️ ❤️ ❤️ ❤️
വിച്ചൂവും ദച്ചുവും മോളും ഇപ്പോൾ ജയ്പ്പൂരിലേക്കുള്ള യാത്രയിലാണ്… വിഹാന്റെ ദാദാജി വീരേന്തർ വഡെരെയുടെ കുടുംബം അവിടെയാണ്… കേരളത്തിലും തായ് വേരുകൾ ഉള്ള വലിയൊരു കുടുംബമാണ് അദ്ദേഹത്തിന്റേത്…. അങ്ങനെയാണ് വിചൂന്റെ ദാദിയുമായി ദാദാജി പരിചയമാകുന്നതും വിവാഹം കഴിക്കുന്നതും…. ദാദാജി മരിച്ചിട്ട് വർഷങ്ങളായി…. ഇപ്പോൾ അവിടെ ദാദാജിയുടെ അനിയനും കുടുംബവുമാണ്
വഴിയിലൊക്കെ ആകെ ആഘോഷങ്ങൾ ആണ്…ഇന്ന് ദീപാവലിയാണ്….. അതിന്റെ അലങ്കാരങ്ങൾ ആണ് വഴിയരികിൽ മുഴുവൻ…. റോഡിൽ നിന്നും ഒരിടവഴിയിലേക്ക് അവരുടെ കാർ കയറി…. അവിടെയുള്ള ഗേറ്റിൽ അമരാവതി എന്ന് ഹിന്ദിയിൽ വലിയ സ്വർണ ലിപികളിൽ എഴുതിയിരിക്കുന്നത് ദച്ചു അത്ഭുതത്തോടെ നോക്കി….
“ഇതാണ് യഥാർത്ഥ അമരാവതി…”
വിച്ചു പറഞ്ഞതുകേട്ട ദച്ചു മുന്നിലേക്ക് നോക്കിയപ്പോൾ അതിശയിച്ചു പോയി… നേരെയുള്ള വഴിയുടെ ഇരുവശവും ജോലിക്കാർ ഇല്ലുമിനേഷൻ ലൈറ്റുകൾ ഇടുന്ന തിരക്കിലാണ്…. വഴി അവസാനിക്കുന്നത് ഒരു വലിയ ഫൗണ്ടെയിനു മുന്നിലാണ്… അതിനു തൊട്ട് പിറകിൽ പ്രൗടിയോടെ നിൽക്കുന്ന കൊട്ടാര സമാനമായ അമരാവതി……
കാർ അവിടെയെത്തിയപ്പോൾ തന്നെ അവരെ സ്വീകരിക്കാൻ കുറെയധികം ആളുകൾ ഉണ്ടായിരുന്നു… അവരുടെയെല്ലാം മുഖത്ത് നിറഞ്ഞ സന്തോഷം മാത്രമാണ്… അവരുടെ ഡ്രസിങ് സ്റ്റൈലൊക്കെ കണ്ട് ആകെ അതിശയിച്ചു നിൽക്കുവാണ്‌ ദച്ചു…ഏതോ രാജകുടുംബത്തിൽ എത്തിച്ചേർന്ന പോലെ തോന്നിയവൾക്ക്… അന്നു മോള് അമ്മയുടെ കയ്യിൽ തന്നെയാണ്… ഇത്രയും ആളുകളെ ഒന്നിച്ചു കണ്ടതിന്റെ നാണമാണ് ആൾക്ക്….
അവരൊക്കെ മലയാളവും ഹിന്ദിയും ഇടകലർത്തി പറയുന്ന കേട്ട് ദച്ചു അന്തിച്ചു… ആരതി ഉഴിഞ്ഞാണ്‌ അവരെ അകത്തേക്ക് കയറ്റിയത്… അകത്തെ കാഴ്ചകൾ കണ്ട് ദച്ചു വീണ്ടും ഞെട്ടി…. ഏതോ വലിയൊരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലോബി പോലുണ്ട്… അവിടെയൊക്കെ പൂക്കളും ലൈറ്റ്റുകളും കൊണ്ട് ജോലിക്കാർ അലങ്കരിക്കുന്നുണ്ട്… അതൊക്കെ അതിശയത്തോടെ നോക്കി ജ്യൂസ്‌ കുടിക്കുവാണ് ദച്ചു… അന്നു മോളെ കുട്ടിപ്പട്ടാളം ഗാങ് ഉണ്ട് അവർ കൊണ്ട് പോയി…..

8 Comments

  1. ഇത്തിരി പൂവ്‌

    അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?

  2. പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???

  3. എന്താ രസം വായിക്കാൻ

    ??❤❤❤

    അടിപൊളി ❤❤?

  4. Adipoli ❤️

  5. Kollaam. Nalla visualisation aanee kadhayude pratheykatha

  6. നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part

  7. നന്നായിട്ടുണ്ട്❤️❤️

Comments are closed.