ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 2 [കിറുക്കി ?] 322

“എന്ത് ഉറക്കവാ ഇത് ദ്രുവി… വാ നമുക്ക് പുറത്തേക്ക് പോകാം…. ഫുടൊക്കെ കഴിക്കണ്ടേ….”

 

ദച്ചു അവൻ പറഞ്ഞത് ശ്രദ്ദിക്കാതെ തിരിഞ്ഞു കിടന്നു… ഇത്ര നേരവും ഞാൻ എന്നൊരാൾ ഇവിടെ ഉണ്ടെന്ന് ആരും ഓർത്തില്ലല്ലോ….

“എനിക്ക് ഒന്നും വേണ്ട നിങ്ങൾ പൊക്കോ…”

 

“ദ്രുവി എഴുനേൽക്ക്…. എന്തിനാ നിനക്കീ വാശി….”

 

അവൻ വീണ്ടും വിളിച്ചപ്പോൾ അവൾ എണീറ്റിരുന്നു…. കണ്ണ് രണ്ടും നിറഞ്ഞൊഴുകുന്നാണ്ടായിരുന്നു… അവൾ വിച്ചുന്റെ കൈയിലേക്ക് കൈ ചേർത്തു പിടിച്ചു

 

“വയ്യ വിച്ചു…. എനിക്കിനിയും ഈ അവഗണന താങ്ങാൻ വയ്യ… മരിച്ചു പോകും ഞാൻ…. ഒരുപാട് അനുഭവിച്ചു ഞാൻ…. ഇനിയും വയ്യ….”

 

പറഞ്ഞു പൂർത്തിയാക്കാൻ അവൾക്ക് സാധിച്ചില്ല

 

“എന്റെ അവഗണന നിനക്ക് വേദന നൽകുന്നുണ്ടോ ദ്രുവി…. അപ്പോൾ എന്റെ വേദനയോ….അന്ന് നീ എന്നേ….”

 

“ഇല്ല വിച്ചു… ഒന്നും മനഃപൂർവം അല്ല അന്ന് എന്റെ സാഹചര്യം…. അതായിരുന്നു…. മനഃപൂർവം നിന്നെ നോവിക്കാൻ എനിക്കാവില്ല വിച്ചു…. പക്ഷെ……”

 

അപ്പോഴേക്കും വിച്ചു അവന്റെ ചൂണ്ട് വിരൽ അവളുടെ ചുണ്ടിലേക്ക് ചേർത്തു വെച്ചു

 

“വേണ്ട ദച്ചു ഒന്നും പറയണ്ട… എനിക്ക് ഒന്നും അറിയണ്ട…. അതൊക്കെ കഴിഞ്ഞ് പോയതല്ലേ… ഇപ്പൊ നമുക്ക് മുന്നിൽ ഈ നിമിഷമെ ഉള്ളു…. എല്ലാം മറക്കാം…..പഴയ പോലെ നീ എന്റെ ദ്രുവിയും ഞാൻ നിന്റെ വിച്ചൂവും ആയി നമുക്ക് ജീവിക്കാം…..”

 

ദച്ചു കരഞ്ഞുകൊണ്ട് വിച്ചൂന്റെ നെഞ്ചിലേക്ക് വീണു….അവൻ അവളെ ചേർത്തു പിടിച്ചു…. ദച്ചുനു അവനെ താൻ പ്രണയിച്ചിരുന്നു എന്ന് പറയാൻ തോന്നിയില്ല…… തന്റെ പ്രണയം നഷ്ടപ്പെടാൻ കാരണം കീർത്തി ആണെന്നറിഞ്ഞാൽ ചിലപ്പോൾ തനിക് ആ ദേഷ്യം അന്നുമോളോട് ഉണ്ടെന്ന് കരുതിയാലോ….. വേണ്ട… ഒന്നും വേണ്ട…. എനിക്ക് പഴയ വിച്ചൂനെ കിട്ടിയില്ലേ…. മതി….. അന്നു മോളുടെ അമ്മയായി ജീവിക്കാം കൂടുതൽ ഒന്നും വേണ്ട…..

8 Comments

  1. ഇത്തിരി പൂവ്‌

    അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?

  2. പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???

  3. എന്താ രസം വായിക്കാൻ

    ??❤❤❤

    അടിപൊളി ❤❤?

  4. Adipoli ❤️

  5. Kollaam. Nalla visualisation aanee kadhayude pratheykatha

  6. നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part

  7. നന്നായിട്ടുണ്ട്❤️❤️

Comments are closed.