ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 2 [കിറുക്കി ?] 322

ദച്ചു പറയുന്ന കേട്ട അവൾ അത്ഭുതത്തോടെ നോക്കി….. പിന്നെ തലയാട്ടി…. ദച്ചു അന്നു മോളെയുമായി പയ്യെ കട്ടിലിലേക്ക് ഇരുന്നു…. അത്ര നേരവും ഉഷാറില്ലാതെ ഇരുന്ന അന്നുക്കുട്ടി വാവയെ കണ്ടപ്പോൾ ഒരു ചിരിയോടെ ദച്ചുന്റെ കയ്യിൽ നിന്നും വാവയുടെ അടുത്തേക്കിരുന്നു

 

അവളുടെ കണ്ണിലെ ആകാംഷ കണ്ട് ശ്രീ ദേവിയും ദച്ചുവും പരസ്പരം നോക്കി ചിരിച്ചു…. അന്നു മോള് ആദ്യമായിട്ടണ് ഇത്ര ചെറിയ വാവയെ കാണുന്നത് …. അവൾ കുഞ്ഞിന്റെ കൈയിലും കാലിലും കവിളിലും എല്ലാം അത്ഭുതത്തോടെ തൊട്ട് നോക്കുന്നുണ്ട്….. അവൾ തൊടുമ്പോൾ കുറുമ്പൻ ചെക്കൻ അവളെ നോക്കി മോണ കാട്ടി ചിരിക്കാൻ തുടങ്ങി…. അവന്റെ ചിരി കണ്ട് അന്നുമോൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി…. രണ്ട് പേരുടേയും ചിരിയും കളിയുമായി കുറച്ചു സമയം കടന്ന് പോയി

 

 

അന്നുനെ മേല് കുളിപ്പിക്കാൻ റൂമിലേക്ക് കൊണ്ട് വന്നതാണ് ദച്ചു… ഒരു തരത്തിലും അവിടെ നിന്നും കുറുമ്പി വരില്ല ഒരു വിധത്തില്ലാണ് കൊണ്ട് വന്നത്…

 

“അമ്മേ വാവച് പല്ലില്ല….”

 

ഒരു ചിരിയോടെ അന്നു മോളുടെ പറച്ചില് കേട്ട് അവളാ കുഞ്ഞിചുണ്ടിൽ ഉമ്മ കൊടുത്തു…

 

“ആണോടാ വാവേ….. വാവ കുഞ്ഞല്ലേ… എന്റെ അന്നുക്കുട്ടീടെ അത്രയും വലുത് ആകുമ്പോൾ വാവക്ക് പല്ലൊക്കെ വരും…

അവളോട് സംസാരിച്ചു കൊണ്ട് നിന്നപ്പോഴാണ് പെട്ടെന്ന് റൂമിലേക്ക് വിച്ചു വന്നത്

 

“പപ്പേ…..”

 

അന്നുമോൾ ദച്ചുന്റെ കയ്യിലിരുന്നു വിച്ചൂനെ വിളിച്ചു… അവൻ അവർക്കരിലേക്ക് വന്നു മോളെ എടുക്കാൻ നോക്കിയപ്പോൾ അന്നുക്കുട്ടി ഒരു ചിരിയോടെ ദച്ചുന്റെ കയ്യിലിരുന്ന് വിച്ചൂനെ ഒരു കൈകൊണ്ട് ചേർത്തു പിടിച്ചു അവർക്കരിലേക്ക് നിർത്തിച്ചു….. വിച്ചന്റെ സാമിപ്യം തൊട്ടടുത്തു അറിഞ്ഞപ്പോൾ തന്നെ ദച്ചു വിറക്കാൻ തുടങ്ങി…. ഉള്ളിൽ വല്ലാത്തൊരു വികാരം അവന്റെ സാമിപ്യത്തിൽ അവൾക്ക് തോന്നി

 

എന്നാൽ വിച്ചു അവളെ ഒന്ന് ശ്രദ്ദിക്കുക പോലും ചെയ്യാതെ മോളുമായി കാര്യം പറച്ചിലാണ്…. അന്നു വിച്ചന്റെ മുഖത്ത് തലോടി എന്തൊക്കെയോ പറയുന്നുണ്ട്….തന്നെയൊന്നു ശ്രദ്ദിക്കുക പോലും ചെയ്യാതെ നിൽക്കുന്ന വിച്ചൂനെ കണ്ട് ഹൃദയത്തിൽ വല്ലാത്ത ഭാരം പോലെ തോന്നി ദച്ചൂന്….. അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി… അവന്റെ അവഗണ അവളെ തളർത്തി..

 

പെട്ടെന്ന് കുനിച്ചു പിടിച്ചിരുന്ന അവളുടെ തല വിച്ചു അവൻറെ നേരെ ഉയർത്തി പിടിച്ചു…. പെരുവിരൽ കൊണ്ട് അവളുടെ രണ്ട് കണ്ണും തുടച്ചു കൊടുത്തു

 

 

“ഞാൻ അത്യാവശ്യമായി ഒരിടം വരെ പോകുവാണ് …. അത്കൊണ്ടാണ് നിങ്ങളെ ഇവിടെ നിർത്തിയത്…. ഇവിടെയാകുമ്പോ എല്ലാവരും ഉണ്ടല്ലോ…. അമീറും വരുണും ഇവിടെ കാണും…. പേടിക്കണ്ട….തിരിച്ചു വന്നിട്ട് ഒരു യാത്ര പോകാനുണ്ട്….. ഞാൻ തിരികെ വരുന്നത് വരെ നിനക്ക് കരയാം ദ്രുവി…. പക്ഷെ തിരികെ വന്നിട്ട് നിന്റെ ഈ കണ്ണ് നിറഞ്ഞു ഞാൻ കാണാൻ പാടില്ല…. ഒരിക്കലും….”

 

അത്രയും പറഞ്ഞു അവളുടെ തലയിൽ ഒന്ന് തലോടി മോൾക്കൊരു മുത്തം കൊടുത്തു അവൻ മുറിക്ക് പുറത്തേക്ക് പോയി…. ദച്ചു അത്ഭുതത്തോടെ അവനെ നോക്കി നിന്നു… അവന്റെ വാക്കുകൾ ഹൃദയത്തിൽ നിറഞ്ഞു നിന്നു……………. ?

8 Comments

  1. ഇത്തിരി പൂവ്‌

    അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?

  2. പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???

  3. എന്താ രസം വായിക്കാൻ

    ??❤❤❤

    അടിപൊളി ❤❤?

  4. Adipoli ❤️

  5. Kollaam. Nalla visualisation aanee kadhayude pratheykatha

  6. നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part

  7. നന്നായിട്ടുണ്ട്❤️❤️

Comments are closed.