ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 2 [കിറുക്കി ?] 322

നിന്നെ ഒന്ന് നുള്ളി നോവിക്കാൻ പോലും എനിക്കാവില്ല ദ്രുവി എന്ന് പറഞ്ഞാണ് വിച്ചു അന്ന് അവിടെ നിന്നും ഇറങ്ങിയത്… എല്ലാം അവിടെ അവസാനിച്ചു……ആ സമയത്തു വിച്ചു ആകെ തളർന്നിരുന്നു….അവൻ അപ്പുന്റെ അടുത്തേക്ക് പോയതോടു കൂടെ എല്ലാം പൂർണമായും ഇല്ലാതെയായി….

 

ആ സമയത്താണ് കീർത്തി നിരഞ്ജന്റെ കാര്യം പറയുന്നത്…. കോളേജിൽ ഞങ്ങളുടെ സീനിയർ ആയിരുന്നു…. എന്നോട് നിരഞ്ജന് പ്രണയം ആയിരുന്നത്രെ… കീർത്തിക്കും അറിയാവുന്ന കാര്യമാണ്…. ഇപ്പോൾ ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി… കീർത്തി കാരണം നഷ്ടപെട്ട എന്റെ ജീവിതം തിരികെ നൽകണം എന്നും പറഞ്ഞാണ് അവൾ നിരഞ്ജനെ എനിക്ക് പരിചയപ്പെടുത്തിയത്….. ആ വിവാഹത്തിന് ഞാൻ ഒട്ടും ഒരുക്കമല്ലായിരുന്നു…. വിച്ചൂനെ മനസ്സിൽ നിന്നും ഇറക്കി വിടാൻ എനിക്ക് കഴിഞ്ഞിട്ടില്ലായിരുന്നു….

 

എന്നാൽ ആ സമയത്താണ് അമ്മ പെട്ടെന്ന് നെഞ്ച് വേദന വന്നു വീണത്…. അമ്മയുടെ ആഗ്രഹമെന്നോണം ആ വിവാഹത്തിനു സമ്മതിക്കേണ്ടി വന്നു… അല്ലെങ്കിലും ആരുടെയൊക്കെയോ നിയന്ത്രണത്തിലാണല്ലോ താൻ ജീവിക്കുന്നത്…. നിരഞ്ജനെ കണ്ട് വിച്ചുന്റെ കാര്യം പറഞ്ഞു… തനിക്ക് സമയം വേണമെന്ന് പറഞ്ഞപ്പോൾ എത്ര സമയം വേണമെങ്കിലും എടുത്തോളു അയാൾക്ക് എന്നേ നഷ്ടപ്പെടുത്താൻ വയ്യത്രെ…. അയാളുടെ വീട്ടുകാരും അത് പോലെ ആയിരുന്നു….. ഒരുപാട് സ്നേഹം കാണിച്ചു…. അയാളെ പറ്റി കീർത്തിടെ അച്ഛൻ അന്വേഷിച്ചിരുന്നത്രെ…. നല്ല ആളായിരുന്നു എന്നാണ് അറിഞ്ഞതെന്ന്…

 

വളരെ പെട്ടെന്നായിരുന്നു വിവാഹം… വിച്ചുവും അപ്പുവും ലണ്ടനിൽ നിന്നും വന്നില്ല…. എല്ലാം മാറുമെന്ന് ഞാനും പ്രതീക്ഷിച്ചു… ജീവിതത്തിൽ വസന്തകാലം വരുമെന്ന് വിശ്വസിച്ചു…കല്യാണം കഴിഞ്ഞു വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ വീട്ടുകാരുടെ പെരുമാറ്റത്തിൽ തന്നെ എന്തൊക്കെയോ മാറ്റങ്ങൾ…. രാത്രിയിൽ കുറച്ചധികം സമയമായിട്ടും അയാളെ കാണാതെ ഉറങ്ങി പോയി…

 

എന്തോ ദേഹത്ത് കൂടെ ഇഴയുന്ന പോലെ തോന്നിയാണ് ഉറക്കത്തിൽ നിന്നും എണീറ്റത്… നോക്കിയപ്പോൾ ബോധമില്ലാതെ തന്റെ വസ്ത്രങ്ങൾ അഴിച്ചുകളയുന്ന അയാളെയാണ്…. വിറങ്ങലിച്ചു നിന്നപ്പോഴേക്കും അയാൾ ദേഹത്തേക്ക് അമർന്നിരുന്നു…. ജീവൻ നിന്നു പോകുന്ന വേദനയിലും അറിഞ്ഞു തന്റെ ജീവിതം കൈ വിട്ട് പോകുന്നത്…. അയാൾക്ക് തന്റെ ശരീരത്തോട് ഭ്രാന്ത് ആയിരുന്നു… ആ ഭ്രാന്തിനു സഹകരിക്കാതെ ഇരിക്കുമ്പോൾ വെറും നിലത്തു നഗ്നയായി കിടത്തിയാണ് പ്രതികാരം വീട്ടുന്നത്…..

 

ആരോടും ഒന്നും പറയാനാകാതെ എല്ലാം സഹിച്ചു നിന്നത് അമ്മയെ ഓർത്തു മാത്രമായിരുന്നു…. അന്ന് എന്റെ വിച്ചൂനെ തല്ലിയത്തിനും അവനെ വാക്കുകൾ കൊണ്ട് കുത്തിനോവിച്ചതിനുമുള്ള ശിക്ഷ ആയിരിക്കും…. ഇതിനിടയിൽ കീർത്തിയുടെയും വിച്ചൂന്റെയും വിവാഹം കഴിഞ്ഞിരിന്നു ……. അവിടെ പോകാൻ അന്ന് തനിക്ക് അനുവാദം ഇല്ലായിരുന്നു…. എങ്കിലും അവർക്ക് വേണ്ടി താൻ പ്രാർത്ഥിച്ചിരുന്നു….

 

കുഞ്ഞിനെ ഇല്ലാതാക്കിയ അന്ന് ബന്ധമെല്ലാം അവസാനിപ്പിച്ചിറങ്ങിയപ്പോൾ ഇനി ഈ ജീവിതത്തിൽ അനുഭവിക്കാൻ ഒന്നുമില്ലായിരുന്നു….. അതിലും എത്രയോ ഇരട്ടി വേദന ആയിരുന്നു അന്ന് കീർത്തിയെ കാണാൻ പോയപ്പോൾ അവൾ ചാർത്തി തന്ന പേരും…. മച്ചി…… ?

8 Comments

  1. ഇത്തിരി പൂവ്‌

    അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?

  2. പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???

  3. എന്താ രസം വായിക്കാൻ

    ??❤❤❤

    അടിപൊളി ❤❤?

  4. Adipoli ❤️

  5. Kollaam. Nalla visualisation aanee kadhayude pratheykatha

  6. നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part

  7. നന്നായിട്ടുണ്ട്❤️❤️

Comments are closed.