ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 2 [കിറുക്കി ?] 322

ദച്ചു മോളുടെ വയറ്റിലേക്ക് മുഖം ചേർത്ത് ഇക്കിളിയാക്കി ചോദിച്ചപ്പോൾ അവൾ ദച്ചുനെ ചേർത്ത് പിടിച്ചു…..

രാത്രിയിൽ വിച്ചു കുറെ ഉറക്കാൻ നോക്കിയിട്ടും കിട്ടുന്റെ കൂടെ ഉറങ്ങാതെ കിടന്ന് കളിക്കുവാണ് അന്നുക്കുട്ടി…. ബെഡിന്റെ സൈഡിൽ നാളെ പോകാനുള്ളതൊക്കെ പാക്ക് ചെയ്യുവാണ് ദച്ചു…. ബെഡിന്റെ മറുവശത്തു വിച്ചു കൗച്ചിലിരുന്ന് ഏതോ ഫയൽ നോക്കുവാണ്…. ദച്ചു വിച്ചൂന് പുറം തിരിഞ്ഞാണ് ഇരിക്കുന്നത്….പുറത്ത് കെട്ടിയിരുന്ന ചോളീടെ കേട്ട് അഴിയുന്നതറിഞ്ഞ ദച്ചു ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ആ കെട്ടിൽ പിടിച്ചു കളിക്കുന്ന അന്നുമോളെയാണ്…. അവൾ വിച്ചൂനെ നോക്കിയപ്പോൾ അവനും ഇങ്ങോട്ടാണ് ശ്രദ്ദിക്കുന്നതെന്ന് മനസിലായ ദച്ചൂന് ജാള്യത തോന്നി…. അവൾ പെട്ടെന്ന് മുന്നോട്ട് ഇട്ടിരുന്ന മുടി പിറകിലേക്കിട്ട് അന്നുനെ നോക്കി കണ്ണുരുട്ടി…….

“അവിടെയിപ്പോ തണുപ്പാ അതിനനുസരിച്ചു തുണിയൊക്കെ എടുത്തു വെക്കണം…. പിന്നെ നീ സാരിയൊന്നും എടുക്കണ്ട…”

ദച്ചു അവൻ പറഞ്ഞതനുസരിച്ചു എല്ലാം എടുത്തു വെച്ചു…. വിച്ചു ഉറങ്ങാനായി ഓഫീസ് റൂമിലേക്ക് പോയപ്പോൾ ദച്ചു മോളെയും ചേർത്ത് പിടിച്ചു കിടന്നു

❤️❤️❤️❤️❤️❤️

രാവിലെ അവർ മൂന്നും പോകാനിറങ്ങിയപ്പോഴാണ് സോനക്ക് ശർദ്ദിൽ ആയി ആകെ വയ്യാതെ ആയെന്ന് അറിയുന്നത്…. വിച്ചു വിഹാനെ അവരെ ഹോസ്പിറ്റലിലേക്ക് കൂട്ടി കൊണ്ട് പോകാൻ പറഞ്ഞു വിട്ടു

“ദാദി ഈ യാത്ര ഒഴിവാക്കാൻ പറ്റില്ല…”

വിച്ചു പറഞ്ഞപ്പോൾ ദാദി അന്നുമോൾക്ക് ഒരു മുത്തം കൊടുത്തു ദച്ചുനെയും ചേർത്ത് പിടിച്ചു

“നിങ്ങൾ പോയിട്ട് വാ… ഇവിടിപ്പോ വിഹാനും പിന്നെ ഇത്രയും ജോലിക്കാരുമില്ലേ… പിന്നെന്താ….”

ദാദിയോട് യാത്ര പറഞ്ഞു അവർ ഇറങ്ങി….

ജെറ്റിനടുത്തേക്ക് നടക്കുമ്പോഴും ധ്രുവിക് ഭയം തോന്നി… ആദ്യമായിട്ടാണ് ഇതിനുള്ളിലൊക്കെ…. ഫ്‌ളൈറ്റിൽ തന്നെ ഒരു വെട്ടമേ പോയിട്ടുള്ളൂ… ബാംഗ്ലൂർ വരെ…. അന്നും വിച്ചു ഒപ്പമുണ്ടായിരുന്നു…..അതിനുള്ളിലേക്ക് കയറിയപ്പോൾ ദച്ചു അന്തിച്ചു പോയി…. അതിനുള്ളിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്… അവരെ കൂടാതെ വിച്ചുന്റെ ഗാർഡസും ഉണ്ട്… അവർ കുറച്ചപ്പുറത്താണ്‌

ടേക്ക് ഓഫ്‌ ചെയ്യുന്ന സമയത്തു ദച്ചു കണ്ണുകൾ അടച്ചു കൈ ചുരുട്ടി പിടിച്ചു… പെട്ടെന്ന് വിച്ചുന്റെ കൈകൾ അവളുടെ കൈയെ പൊതിഞ്ഞു പിടിച്ചു… ദച്ചു അത്ഭുതത്തോടെ അവനെ നോക്കിയപ്പോൾ വിച്ചു വേറെ എങ്ങോട്ടോ നോക്കി മറുകൈകൊണ്ട് മോളെ ചേർത്ത് പിടിച്ചിട്ടുണ്ട്…. അന്നുക്കുട്ടി ഒരു ചിരിയോടെ വിച്ചന്റെ മടിയിൽ ഇരുന്നു ആകാശകാഴ്ചകൾ കാണുവാണ്…. കുറച്ചു സമയത്തിന് ശേഷമാണ് വിച്ചു കൈകൾ വേർപെടുത്തിയത്…. അപ്പോഴും അവൻ അവളെ നോക്കിയില്ല എന്നത് ദച്ചുവിൽ വേദനയുണ്ടാക്കി…

തന്റെ മുന്നിലിരിക്കുന്ന മാഗസിനിലേക്ക് അവളുടെ കണ്ണുകൾ പോയി…. ഫോബ്സ് ഇന്ത്യ മാഗസിന്റെ ന്യൂ എഡിഷൻ…. കവർ ഫോട്ടോ ഒരു വൈറ്റ് ഷർട്ടും ബ്ലാക്ക് ബ്ലേസിയറും ഒപ്പം ഒരു ബ്ലാക്ക് പാന്റും ഇട്ട് മുടി മാൻ ബൺ ചെയ്ത് കെട്ടി വെച്ച വിച്ചൂന്റെ ഫോട്ടോയാണ്…. അതിലെ ക്യാപ്ഷനിലൂടെ അവൾ വിരലോടിച്ചു

“The most influential young dashing billioner from india ..- vidyuth vadera….”

മാഗസിന്റെ പേജുകൾ ഓരോന്ന് മറിച്ചു നോക്കുമ്പോൾ അതിൽ കാണുന്നത് തന്റെ പഴയ വിച്ചു തന്നെയാണോ എന്നവൾക്ക് സംശയം തോന്നി… രൂപത്തിൽ ഒരുപാട് മാറ്റം വന്നിരിയ്ക്കുന്ന പോലെ… മുഖത്ത് പണ്ടത്തെയാ കുസൃതി ചിരി കാണാനില്ല… എപ്പോഴും കുറുമ്പോളിപ്പിച്ചിരുന്ന ആ കാപ്പികണ്ണുകൾ ഇന്ന് ഗൗരവത്തിലാണ്… അവൾ ഒരു ദീർഘനിശ്വാസത്തോടെ മാഗസിൻ അടച്ചു വെച്ച് സീറ്റിലേക്ക് ചാരിയിരുന്നു…

8 Comments

  1. ഇത്തിരി പൂവ്‌

    അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?

  2. പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???

  3. എന്താ രസം വായിക്കാൻ

    ??❤❤❤

    അടിപൊളി ❤❤?

  4. Adipoli ❤️

  5. Kollaam. Nalla visualisation aanee kadhayude pratheykatha

  6. നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part

  7. നന്നായിട്ടുണ്ട്❤️❤️

Comments are closed.