ഒന്നും ഉരിയാടാതെ 31 [നൗഫു] 4969

ജാബിർ ഒരു പുച്ഛത്തോടെ അവളോട്‌ പറഞ്ഞു…

 

“അത് അവിടെ നിൽക്കട്ടെ…എനിക്ക് ഇവനുമായി കുറച്ചു കണക്കു തീർക്കാൻ ഉണ്ട്… ഇവൻ എന്റെ ആത്മാഭിമാനം കളഞ്ഞവൻ ആണ്… ഇവനെ ഞാൻ കൊല്ലാകൊല ചെയ്യാതെ പോകില്ല …അത്രക്കുണ്ട് ഇവനോടുള്ള എന്റെ ദേഷ്യം…” 

 

ജാബിർ അവളെ വിട്ടു എന്നെ നോക്കി കൊണ്ട് പറഞ്ഞു…

 

“നാജി, ഇറങ്ങിയേ…” 

 

ശബ്ദം ഒന്ന് കനപ്പെടുത്തി ഞാൻ പറഞ്ഞു…

 

ആദ്യം അവൾ എന്റെ തോളിൽ മെല്ലെ ഒന്ന് അമർത്തി എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും… കാര്യം കുറച്ചു ഗുരുതരമാണെന്നുള്ള ബോധം വന്നത് കൊണ്ടാവണം നാജി പെട്ടന്ന് തന്നെ വണ്ടിയിൽ നിന്നും ഇറങ്ങി..

 

“ജാബിർ വാ…” 

 

ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി ജാബിറിനെ വിളിച്ചു…

 

പക്ഷെ അവൻ ആ കൂട്ടത്തിൽ നിന്ന് വരാതെ എന്നെ നോക്കി.. കുറച്ചു ഭയത്തോടെ… 

 

ഒറ്റയ്ക്ക് എന്നോടു മുട്ടാന്‍ അവസരം ഇല്ലാഞ്ഞിട്ടല്ല ജാബിര്‍ ഇതുവരെ അതിനു തുനിയാതിരുന്നത് എന്നെനിക്ക് ആ സമയം കൊണ്ട് മനസിലായിരുന്നു.. ഭീരുക്കളായ പന്നികള്‍ കൂട്ടം കൂടിയേ എന്തു പണിക്കും ഇറങ്ങൂ.. അവരില്‍ ഒരാളെ കൂട്ടം വിട്ടു ഒറ്റയ്ക്ക് വിളിച്ചാല്‍ അവന്റെ ധൈര്യം ചോരുമെന്ന് കരുതിതന്നെയാണ് ഞാന്‍ അവനെ വിളിച്ചത്.. അടിയുണ്ടായാല്‍ അവന്‍ ഒറ്റയ്ക്കായാലും ഞാന്‍ നിന്നു കൊള്ളുകയെയുള്ളൂ എന്നത് വേറെ കാര്യം..!!    

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.