സുമിയുടെ ഗർഭം [ജ്വാല] 1281

http://imgur.com/gallery/rOMqKKd

സുമിയുടെ ഗർഭം

Sumiyude garbham | Author : ജ്വാല

ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ
മണിപ്പളുങ്കുക്കവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ
സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും
നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ
വെണ്ണിലാച്ചിറകുള്ള രാത്രിയിൽ
വെള്ളിനീർക്കടലല കൈകളിൽ
നീന്തി വാ തെളിനീർത്തെന്നലേ
നനയുമീ പനിനീർമാരിയിൽ ഓ..ഓ.”

ആഹാ !!! അടിപൊളി,
മൗറീഷ്യസിന്റെ വഴിത്താരകളിൽ ഓഫീസിലെ സെക്രട്ടറി ലിച്ചിക്കൊപ്പം ആടിപ്പാടി വരികയായിരുന്നു,

ദേ.. മനുഷ്യാ ഒന്നെഴുന്നേറ്റെ….
ഭാര്യയുടെ വിളിയിൽ സ്വപ്നലോകത്ത് നിന്ന് ഞാൻ തിരികെ വന്നത്,
എന്റെ ഫ്ളാറ്റിലെ ബെഡ്‌റൂമിൽ ആണെന്ന ഓർമ വന്നത് …

സ്വപ്നം മുറിഞ്ഞതിന്റെ ദേഷ്യം തികട്ടി വന്നെങ്കിലും സൗമ്യമായി ചോദിച്ചു
എന്താ?
അല്ലെങ്കിൽ കാലത്ത് തന്നെ അവൾ കൈ കിട്ടിയത് വച്ച് താങ്ങും..
നമ്മളായിട്ട് എന്തിനാ…

നിങ്ങളറിഞ്ഞോ?
നീയെന്താ രാവിലെ അശ്വമേധം കളിക്കുവാണോ?
എന്താണ്?
നമ്മുടെ സുമി ഗർഭിണി ആണ്,
ങേ… എപ്പോ?
പീഡനമോ? ഉഭയകക്ഷി സമ്മത പ്രകാരമോ?
പീഡനമാണെങ്കിൽ പോക്സോ ഉറപ്പാ..
ഏത് ഉറക്കത്തിൽ ആണെങ്കിലും ഞമ്മക് നിയമം ഒക്കെ പുല്ലാ…

അവൾ എന്നെ അതി രൂക്ഷമായി നോക്കുന്നു..
നീ എന്താ ഇങ്ങനെ നോക്കുന്നത്?

ഹേയ്, എന്റെ ഗർഭം അല്ല …ല്ലോ… ഞാനെന്തിനാ പേടിക്കുന്നത്…

നമ്മുടെ ജഗതി ചേട്ടൻ പറഞ്ഞത് പോലെ എന്റെ ഗർഭം ഇങ്ങനെയല്ല എന്ന് പറയാനാണ് തോന്നിയത്,

ഭാര്യക്ക് പഴയത് പോലെ നമ്മളെ അത്ര വിശ്വാസം പോരാ എന്ന് തോന്നുന്നു,
അല്ല, അതിനു ഞാനിപ്പോൾ എന്താ ചെയ്യേണ്ടത് ശാലു? സൗമ്യനായി ഞാൻ ചോദിച്ചു.

ദേ… മനുഷ്യാ അവൾ എപ്പോഴും നിങ്ങളുടെ വാലെ തൂങ്ങിയ നടപ്പ്, കൊഞ്ചിച്ചു കൊണ്ട് നടന്നതും പോരാ ഇപ്പോ ഒന്നും അറിയില്ല എന്നോ?
ഇനി ഫ്‌ളാറ്റിലുള്ളവരോട് ഞാനെന്ത് സമാധാനം പറയും…

നഗരത്തിലെ സമ്പന്നർ മാത്രം താമസിക്കുന്ന ഫ്‌ളാറ്റ്, ഇവിടെയാണ്‌ ഞാനും, ഭാര്യയും താമസിക്കുന്നത്, സാധാരണ കർഷക തൊഴിലാളിയുടെ മകനായി ജനിച്ചു വന്ന എനിക്ക് ഈ ഫ്‌ളാറ്റിലെ പരിഷ്‌ക്കാരങ്ങൾ ചിലപ്പോഴൊക്കെ വലിയ ശ്വാസം മുട്ടൽ തോന്നിയിരുന്നെങ്കിലും പുതിയ കാലമാണിത്.

സ്റ്റാറ്റസ് ഉള്ള ജോലി, വലിയ വീട്ടിൽ നിന്നുള്ള ഭാര്യ ഇതൊക്കെ ഓർക്കുമ്പോൾ ഈ ഫ്ലാറ്റ് വിട്ട് പോകാൻ കഴിയില്ല.നാടോടുമ്പോൾ നടുവേ ഓടണം…
മറ്റൊരു കാരാഗൃഹം. അവിടെയാണ് നീറുന്ന പ്രശ്നമായി ഭാര്യ അവതരിപ്പിച്ച ഗർഭ കഥ.

ഒരു ഗർഭം ഇത്രവലിയ പ്രശ്നമാണോ?
അല്ല ആരാണ് ഇതിന്റെ പിന്നിൽ?

എവിടെ അവൾ?
ഇത്രയ്ക്കു സ്നേഹിച്ചു വളർത്തിയതിനു നൽകിയ ശിക്ഷ…

ദാ, വരുന്നുണ്ട് നിങ്ങളുടെ പുന്നാര,
ചോദിച്ചു നോക്ക്?
ഭാര്യ ചവിട്ടി തുള്ളി കടന്നു പോയി…

ഇവൾക്കെന്താ ഇത്ര ദേഷ്യം?
അസൂയ അല്ലാതെ എന്താ? ഇതുവരെ ആയിട്ട് തന്റെ ഭാര്യയ്ക്ക് പ്രസവിക്കാൻ കഴിഞ്ഞോ?
ങേ !!! ആരാ പറഞ്ഞത്?
മനസ്സാക്ഷി തെണ്ടി ആണ്,

കുത്തിത്തിരുപ്പുണ്ടാക്കാൻ രാവിലെ തന്നെ വലിയ ഇഷ്ടം ആണ്, അല്ലേ?
മറു ചോദ്യം അങ്ങോട്ട് ചോദിച്ചു കൊണ്ടവളെ വിളിച്ചു…

സുമി, സുമി,
ഇത്തിരി ദേഷ്യം കൂടിയപ്പോൾ ശബ്ദം കുറച്ചു ഉച്ചത്തിലായി,
എന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടത്തിലാവാം അവൾ തല ഉയർത്തി എന്നേ നോക്കി, വെള്ളാരം കണ്ണുകൾ ആകെ ചുവന്നു ഇരിക്കുന്നു,
എന്റെ ദേഷ്യം എവിടെ പോയി? വെറുതെ അല്ല ഭാര്യ പറയുന്നത് പെണ്ണുങ്ങളെ കണ്ടാൽ ഞാൻ കൂടുതൽ ദയാലു ആകുമെന്ന്

എന്റെ ഉള്ളിലെ ഞാൻ പോലും അറിയാത്ത കോഴിത്തരം തല പൊക്കുന്നതു കൊണ്ടാകാം.

അപ്പോഴും സുമി എന്നേ തന്നെ നോക്കി നിൽക്കുവാണ്…

സുമി എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി നിൽക്കുകയാണ്, അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഞാൻ കൂടുതൽ ദുർബലൻ ആകുന്നു.
ഞാൻ നിശബ്ദനായി എനിക്ക് ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാകാം അവൾ തിരിഞ്ഞു നടന്നു.

ഒരു ദിവസം അതി രാവിലെ ഓഫീസിൽ പോകാൻ ഇറങ്ങുമ്പോൾ ആണ് ഇവളെ കിട്ടുന്നത്,
കാറിന്റെ അടിയിൽ ഒരു ചുവന്ന കീറിയ തുണിയിൽ വിറച്ചു കിടക്കുന്ന ഇവളെ കണ്ടത് പിന്നെ ഒന്നും ആലോചിച്ചില്ല അവളെയും എടുത്ത് ഫ്‌ളാറ്റിനുള്ളിലേക്ക് നടന്നു,

അന്നുമുതൽ അവൾ എന്റെ മോളാണ് പക്ഷെ ഇപ്പോൾ എന്റെ വിശ്വാസത്തെ ഇവൾ തകർത്തത്.
അല്ല, ഞാനോർക്കണമായിരുന്നു അവൾ വളർന്നത്…

മണിക്കൂറുകളുടെ ഇടവേളയിൽ ഫ്‌ളാറ്റിലെ ചർച്ചാ വിഷയം സുമിയുടെ ഗർഭമായി, പണക്കാരനായാലും, പാമരനായാലും അവിഹിതം എന്നും ചൂടുള്ള വാർത്തതന്നെ…

ഭാര്യയ്ക്ക് സുമിയോട് ദിവസം ചെല്ലുന്തോറും ദേഷ്യം കൂടി കൂടി വരികയാണ്, ഒരിക്കൽ അവൾ പറഞ്ഞു ചേട്ടാ, ഇവളെ ഇവിടെ നിന്നു ഇറക്കി വിടണം, ചുറ്റുമുള്ള ഫ്‌ളാറ്റിൽ നിന്ന് പലരും കുശു കുശുക്കുന്നുണ്ട്.

ഇന്ന് രാവിലെ ഓഫീസിലേക്ക് കൊണ്ട് പോകാനുള്ള ചില സാധനങ്ങൾ അടുക്കി, പെറുക്കി വയ്ക്കുമ്പോൾ സുമി എന്റെ മുറിയിലേക്ക് കയറി വന്നത്,
ഞാൻ കണ്ടില്ലായിരുന്നു അവളുടെ വരവ്, മൈൻഡ് ചെയ്യാത്തത് കൊണ്ടാവാം അവൾ വേഗം തന്നെ ഇറങ്ങി പോയി,
എന്തോ ശബ്ദം കേട്ട് തിരിഞ്ഞപ്പോഴാണ് അവൾ തിരിച്ചു പോകുന്നത് കണ്ടത്,
അവൾക്ക് എന്നോടെന്തെങ്കിലും പറയുവാനുണ്ടോ?

അടുത്ത ദിവസം ഓഫീസിൽ നിന്ന് വരുമ്പോൾ ആണ് ഫ്ലാറ്റിന്റെ സെക്രട്ടറി എന്നേ പുറകിൽ നിന്ന് വിളിക്കുന്നത്.

സാറേ, സാർ,

എന്താ സെക്രട്ടറി?

അത് സാറിന്റെ വീട്ടിലുള്ള സുമി ഗർഭിണി ആണെന്ന് അറിഞ്ഞു, ഇത് എല്ലാവർക്കും മതിപ്പുളവാക്കുന്ന കെട്ടിട സമുച്ചയങ്ങളിൽ ഒന്നാണ്,
ഞങ്ങളുടെ റൂൾസ് ആൻഡ് റഗുലേഷൻസ് പ്രകാരം അവിടെ ഇത് പോലെ ഒരെണ്ണം ഞങ്ങൾക്ക് മാനക്കേടാണ്,
അത് കൊണ്ട് അവളെയും കൊണ്ട് ഇപ്പോൾ ഇറങ്ങണം.

എല്ലാവർക്കും ശത്രു ആയിരിക്കുന്നു സുമി, ഞാൻ മാത്രമാണ് അവൾക്ക് ഏക ആശ്രയം ഞാനും പ്രതിരോധത്തിൽ ആണ്,
ഒരു വഴി കണ്ടെത്താനാകാതെ ഞാനും ആശയക്കുഴപ്പത്തിൽ ആണ്.
ഞാൻ താഴെ നിന്ന് സെക്രട്ടറിയോട് സംസാരിക്കുമ്പോൾ, ബാൽക്കണിയിൽ നിന്ന് ഞങ്ങളെ നോക്കി നിൽക്കുന്ന സുമിയെ ഞാൻ കണ്ടു. അവളുടെ കണ്ണുകളിൽ ഭീതിയാണോ…?

ദിവസങ്ങൾ പിന്നെയും കടന്നു പോയി, സുമി കൂടുതൽ പുഷ്ടിച്ചു, സൗന്ദര്യവും കൂടി എന്നാൽ അവൾ കുറച്ച് അവശതയാണെന്ന് തോന്നി.

ഒരു അച്ഛന്റെ സ്നേഹത്തോടെ നോക്കണമോ?
അതോ ജാര സന്തതിയെ ചുമക്കുന്ന ഇവളെ വീട്ടിൽ നിന്ന് പുറത്തു തള്ളണമോ?
ഒരു തീരുമാനം എടുക്കാൻ കഴിയാതെ ഞാൻ നിസ്സഹായനായി.

ഇപ്പോൾ അവൾ പുറത്തേയ്ക്കിറങ്ങിയാൽ അവളെ കമന്റടിക്കാൻ കുറെ ചെറുപ്പക്കാർ പിന്നാലെ കൂടുന്നതും ഞാൻ കണ്ടു.

ഫ്‌ളാറ്റിൽ ഇത് ഇസ്രായേലും, പലസ്തീൻ പ്രശനം പോലെയെന്നാണ് കഥകൾ പാടി നടക്കുന്ന പാണന്മാർ പറയുന്നത്.

ദിവസം ചെല്ലുന്തോറും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാവുകയാണ്,
സുമിക്കെതിരെ ചില കൊട്ടേഷൻ സംഘങ്ങൾ സജീവമായി,
തട്ടി കൊണ്ട് പോകാൻ ചില വാനുകൾ പകൽ ഇവിടെ ചുറ്റി കറങ്ങുന്നതായി ഞാൻ കണ്ടു.
സുമി ഇതിൽ നിന്നെല്ലാം വിദഗ്ദമായി രക്ഷപെട്ടു

കായികമായി ചിലർ ആക്രമിക്കാനും തുടങ്ങിയിരിക്കുന്നു, ചില കുട്ടികൾ ആരും കാണാതെ കല്ലെറിയാൻ തുടങ്ങി,

സമീപത്തെ ഫ്‌ളാറ്റിലെ ലെന ടീച്ചർ ചൂട് വെള്ളം അവൾക്ക് നേരെ ഒഴിച്ചതാണ് ഏറ്റവും സങ്കീർണമായത്, മുഖത്തിന്റെ വശങ്ങളിൽ ആണ് വെള്ളം വീണത്.

ഒരു ഗർഭിണിയോട് ആണ് ഇത്തരം ക്രൂരകൃത്യങ്ങൾ കാണിക്കുന്നത് അതും ഒരു സ്ത്രീ…

ഇന്ന് രാവിലെ വീണ്ടും അവൾ മുറിയിലേക്ക് കടന്നു വന്നു, ഞാൻ ചാരു കസേരയിൽ ഇരുന്നു ജഗ്ജിത്തിന്റെ ഗസൽ ആസ്വദിച്ചു കേൾക്കുകയായിരുന്നു.

എന്റെ മുഖത്തേയ്ക്ക് കുറെ നേരം നോക്കി നിന്നു. പിന്നെ സാവധാനം തിരിഞ്ഞു നടന്നു, വാതിലിന്റെ അടുത്തെത്തിയപ്പോൾ ഒന്നു കൂടി തിരിഞ്ഞു നോക്കി.
പിന്നെ ധൃതിയിൽ നടന്നകന്നു.

വൈകിട്ട് ഓഫീസ് കഴിഞ്ഞു വരുമ്പോൾ വാക മരത്തിന്റെ ചുവട്ടിൽ ഇളം ചാര നിറമുള്ള കാറിന്റെ അടുത്ത് സുന്ദരനായ ഒരുവന്റെ സമീപം അവൾ നിൽക്കുന്നു,
അവളുടെ മുഖത്തിപ്പോൾ സന്തോഷം നിറഞ്ഞു നിൽക്കുന്നു.

എന്റെ കാർ കണ്ടത് കൊണ്ടാകാം അവൾ തല ഉയർത്തി എന്നേ നോക്കി, സുമിയുടെ കണ്ണുകൾ കൂടെ നിൽക്കുന്ന ചെറുപ്പക്കാരനെ കാണിച്ചു തന്നു…

ഞാനേ കണ്ടുള്ളു, ഞാൻ മാത്രം…
“നന്ദനത്തിലെ ബാലാമണിയുടെ ” ഡയലോഗ് ഓർക്കുമ്പോഴേക്കും അവൾ അവന്റെ ഒപ്പം നടന്നു കഴിഞ്ഞിരുന്നു.

അമേരിക്കൻ ഷോർട്ട്‌ഹെയർ, ബ്രിട്ടീഷ് ഷോർട്ട്‌ഹെയർ, പേർഷ്യൻ, കോർണിഷ് റെക്സ്, രാഗമുഫിൻ, മെയ്ൻ കൂൺസ്. തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്നെങ്കിൽ സുമിയും രാജകുടുംബം പോലെ ഇവിടെ കഴിഞ്ഞേനെ…

പ്രത്യേക കുടുംബത്തിൽ ഒന്നും ജനിക്കാതെ തെരുവിൽ നിന്ന് എടുത്തു വളർത്തിയ
പൂച്ച കുട്ടിക്ക് എന്ത് വിലയാണ്?
പണത്തിന്റെയും, പേരിന്റെയും മൂല്യങ്ങൾ അളന്നു നോക്കുമ്പോൾ സുമി അവർക്ക് പുച്ഛം മാത്രം.
അപ്പോൾ ഇവിടെ കിടന്നു പ്രസവിക്കുക എത്ര
ദുഷ്‌കരമാണ് എന്ന് ചിന്തിക്കുമ്പോഴേക്കും അവൾ കണ്ണിൽ നിന്ന് മറഞ്ഞിരുന്നു…

?ജ്വാല. ?

Updated: May 26, 2021 — 5:48 pm

38 Comments

  1. Ishtamaayi ishtamaayi…

    1. താങ്ക്യു വിബി… ???

  2. അദ്വൈത്

    എന്താ പറയാ… വാക്കുകളില്ല. പൊളിച്ചു.

    1. അദ്വൈത്,
      വളരെ സന്തോഷം… ❣️❣️❣️

  3. നന്നായിട്ടുണ്ട്

    1. താങ്ക്യു രുദ്ര ♥️♥️♥️

  4. നിധീഷ്

    ❤❤❤

    1. നിധീഷ് ???

  5. Ethupole ethonn vayichirunnu ennittum pidichirithi kalanhu…..?✌ jwalsss adipoli✌

    1. *B*AJ* ബ്രോ,
      എല്ലാ കഥകളിലും ഉള്ള താങ്കളുടെ സാന്നിധ്യം വളരെ സന്തോഷം തരുന്നു…
      കമന്റിനും നന്ദി… ???

  6. ജ്വാല ചേച്ചി…..
    നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ പാവം സുമി.കുറഞ്ഞ വാക്കുകളിൽനിന്ന് കുറെ കാര്യങ്ങൽ പറഞ്ഞു തന്നു.
    അടുത്ത് കഥക്ക് വേണ്ടി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️

    1. ആനന്ദ്,
      നമ്മുടെ ചുറ്റുപാടുകൾ തന്നെയാണ് ഇങ്ങനെ ഒരു കഥയ്ക്ക് ആധാരം.
      എല്ലാ കഥകളിലും ഉള്ള സാന്നിധ്യവും, വിലയിരുത്തലിനും വളരെ സന്തോഷം… ???

  7. വെറുതെ… മനുഷ്യന്.. ടെൻഷൻ അടിപ്പിച്ചു..

    എന്നാലും എന്റെ സുമീ.
    ..

    1. അപ്പൂസ്,
      മഴയാണ്, ലോക്ക് ഡൗണാണ് ടെൻഷനടിക്കാൻ എന്തെങ്കിലും വേണ്ടേ?
      വായനയ്ക്കും, കമന്റിനും വളരെ സന്തോഷം… ???

  8. ജ്വാലേച്ചി ❤❤❤

    മാന്ത്രിക വിരലിന്റെ മായാജാലം വീണ്ടും ആവർത്തിക്കപ്പെട്ടു… ഒരുപാട് കാര്യങ്ങൾ കുറഞ്ഞ വരികളിൽ ഒപ്പം മെപൊടിക്ക് നർമ്മവും വിരഹവും ചേർന്നാൽ അത് ജ്വാലയായി ❤❤❤

    1. കുട്ടി ബ്രോ,
      മാന്ത്രിക വിരൽ ഒന്നും അല്ല, സമയം കൊല്ലാൻ എന്തെങ്കിലും മാർഗം, മഴയും, ലോക്ക് ഡൗൺ ഒക്കെ അല്ലേ?
      സന്തോഷം പെരുത്ത് സന്തോഷം ഈ വാക്കുകൾക്ക്… ???

  9. ജ്വാല ?

    നർമം കലർത്തി എഴുതിയ കഥ വായിക്കാൻ ഒത്തിരി ഇഷ്ടം ആണ്…❣️
    ഒത്തിരി ഇഷ്ടപ്പെട്ടു…❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. കിങ് ബ്രോ,
      മഴയും, ലോക്ക് ഡൗൺ ഒക്കെ അല്ലേ വെറുതെ ഓരോ തട്ടി കൂട്ട് എഴുത്ത്, എപ്പോഴും എന്റെ കഥയ്ക്ക് നൽകുന്ന പിന്തുണയ്ക്ക് വളരെ സന്തോഷം… ???

  10. Simple but really powerful!!

    1. താങ്ക്യു സുജിത്ത് ഭായ് ???

  11. നന്നായിട്ടുണ്ട്…. എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും മനുഷ്യൻ മാറില്ല…….

    1. സിദ്ദ്‌,
      നമ്മുടെ ചുറ്റുപാടുമുള്ള ഓരോ കഥാപാത്രങ്ങൾ അവരുടെ പിന്നിലും ഒരുപാട് കഥകൾ ഉണ്ട്, സന്തോഷം വായനയ്ക്കും, കമന്റിനും… ???

  12. ചേച്ചി
    നന്നായിട്ടുണ്ട് ?

    ❤❤️❤

    1. MI,
      വായനയ്ക്കും, കമന്റിനും വളരെ സന്തോഷം… ???

  13. എന്റെ ചേച്ചി… ഒരുപാട് നാളിനു ശേഷമാണ് ചേച്ചിടെ കഥ വായിക്കുന്നത്… അടിപൊളി ആയിട്ടുണ്ട്… ഫുൾ കോമഡി ആൻഡ് അവസാനം വരെ നീളുന്ന സസ്പെൻസ് ???

    1. ജീവൻ,
      രണ്ടു ദിവസമായി ഉള്ള മഴ, ലോക്ക് ഡൗൺ ഇതിനിടയിൽ എല്ലാ സമയ ക്രമീകരണങ്ങളും താളം തെറ്റി അപ്പോൾ ഉള്ള ഒരു തട്ടിക്കൂട്ട് കഥ എന്ന് മാത്രം കണ്ടാൽ മതി.
      വായനയ്ക്കും, കമന്റിനും വളരെ സന്തോഷം.. ???

  14. എന്റെ പൊന്നോ സമ്മതിച്ചു ?
    നല്ല താളത്തിൽ നർമം കലർത്തി എഴുതി
    തുടക്കത്തിൽ എനിക്ക് ഒന്നും മനസിലായില്ല
    ഒരു ചെറിയ കഥയിൽ മനുഷ്യൻ ആണെങ്കിലും മൃഗം ആണെങ്കിലും നമ്മുടെ കണ്ണിൽ എല്ലാത്തിനും ഒരു വിലയും സ്ഥാനവും ഉണ്ടെന്നു വരച്ചുകാണിക്കുന്നു

    1. വിക്ടർ ബ്രോ,
      ഞങ്ങളുടെ വീട്ടിലെ സുമി കുട്ടീനെ കണ്ടു ഒരു കഥ അങ്ങ് എഴുതി, ലോക്ക് ഡൗണിലെ വിരസത മാറാൻ എന്തെങ്കിലും ഒക്കെ വേണ്ടേ?
      എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് ഒത്തിരി സന്തോഷം… ???

      1. വീട്ടിലെ സുമി കൂട്ടി വിട്ടിൽ തന്നെ ഉണ്ടല്ലോലെ

  15. Suspense thriller ആണല്ലോ.കൊള്ളാം ?

    1. നിതിൻ,
      ലോക്ക് ഡൗണിലെ തട്ടി കൂട്ട് മാത്രം…
      ഒത്തിരി സന്തോഷം…

  16. Nice ???????????

    1. അനന്തു,
      ഇഷ്ടം ❣️❣️❣️

  17. തുമ്പി ?

    Thankyou?

    1. കൊള്ളാം.,.,
      നന്നായിട്ടുണ്ട്.,.,.
      ??

      1. തമ്പു അണ്ണാ,
        എപ്പോഴും ഉള്ള ഹൃദ്യമായ വായനയ്ക്ക് സന്തോഷം,… ???

    2. വളരെ സന്തോഷം തുമ്പി… ???

Comments are closed.