ഒന്നും ഉരിയാടാതെ 31 [നൗഫു] 4473

നാജി കുറച്ചു നിമിഷം ഒന്നും മിണ്ടിയില്ല…

 

പുറകിൽ നിന്നും അനക്കമൊന്നും ഇല്ലാത്തതു കൊണ്ട് ഞാൻ ബൈക്ക് അടുത്തുള്ള കവലയിൽ നിർത്തി… പിറകിലേക് നോക്കി…

 

“എന്ത് പറ്റി.. എന്റെ പെണ്ണിന്.. ഹോ.. കണ്ണൊക്കെ ചുവന്നുവല്ലോ…” 

 

ഞാൻ അവളുടെ കവിളിലേക് കൈ ചേർത്ത് കൊണ്ട് ചോദിച്ചു…

 

“ഹേയ്.. ഒന്നുമില്ല.. നീ വണ്ടിവിട്..” 

 

എന്റെ കൈ തട്ടി മാറ്റി കൊണ്ട് അവൾ പറഞ്ഞു..

 

“നമുക്ക് ഓരോ സുലൈമാനി അടിച്ചാലോ.. കൂടെ കപ്പ ബിരിയാണി കൂടി അടിക്കാം എന്ത് പറയുന്നു…”

 

തൊട്ട് മുന്നിലുള്ള ആവി പറക്കുന്ന തട്ട് കട നോക്കി ഞാൻ ചോദിച്ചു…

 

“എനിക്കൊന്നും വേണ്ട..” 

 

നാജി എന്നോടുള്ള പ്രതിഷേധം പോലെ പറഞ്ഞു…

 

“വാടി.. കുറെ നേരം ആയില്ലേ എന്തേലും കഴിച്ചിട്ട്…” 

 

ഞാൻ അവളെ വണ്ടിയിൽ നിന്നും ഇറക്കി.. വീർത്തു കെട്ടിയ മുഖത്തോടെ അവളും ചുണ്ടിലൊരു പുഞ്ചിരിയുമായി ഞാനും ആ കടയിലേക്ക് നടന്നു…

 

ഓരോ പ്ലെയ്റ്റ്  കപ്പ ബിരിയാണി അടിച്ചു.. എന്നിട്ടും വിശപ്പ് മാറുന്നില്ല… 

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.