ആ രാത്രിയിൽ 1 [പ്രൊഫസർ ബ്രോ] 200

നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും എന്തും സംഭവിക്കാം എന്ന അറിവ് അവന്റെ ചിന്തകളെ വേഗത്തിൽ ആക്കി. ആ സമയത്ത് ആ വഴി കടന്നുപോയ കാറിന്റെ വെളിച്ചത്തിൽ ആ മതിലിനോട് ചേർന്നു നിൽക്കുന്ന ഒരു മരം അവന്റെ ശ്രദ്ധയിൽ പെട്ടുആ വീടിന്റെ മതിൽക്കെട്ടിനുള്ളിൽ എത്തിയതും ദേവൻ പൗച്ചിൽ നിന്നും സർവീസ് റിവോൾവർ പുറത്തെടുത്തു ,കോക്ക് ചെയ്ത് വെടി ഉതിർക്കാൻ തയാറായ റിവോൾവർ രണ്ട് കൈകൾ കൊണ്ടും ചേർത്തു പിടിച്ചുകൊണ്ട് അവൻ പതിയെ ശബ്ദം ഉണ്ടാക്കാതെ ആ വീടിന്റെ ഉമ്മറത്തേക്ക് നടന്നടുത്തു

തന്റെ ബൂട്ട് ലോണിൽ തന്നെ അഴിച്ചിട്ട് ഉമ്മറത്തേക്ക് കയറിയ ദേവൻ ഡോറിന്റെ ഹാന്ഡിലിലേക്ക് കൈകൾ നീട്ടി, അതേ നിമിഷം തന്നെ അവന്റെ തലയുടെ പിന്നിൽ കിട്ടിയ ശക്തമായ പ്രഹരത്തിൽ അവൻ പിന്നിലേക്ക് മറിഞ്ഞു

പാതി മറഞ്ഞ കണ്ണുകളിൽ  അവൻ കണ്ടു ബൈക്ക് റൈഡർമാർ ഉപയോഗിക്കുന്ന ലീതെർ ജാക്കറ്റും ഹെൽമെറ്റും ധരിച്ച ആ രൂപത്തെ, അയാളുടെ ഒരു കയ്യിൽ ഒരു മരക്കഷ്ണം

നിശബ്ദമായ ആ രാത്രിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ദേവന്റെ കയ്യിൽ ഇരുന്ന റിവോൾവർ തീതുപ്പി,  തുടയിലൂടെ തുളഞ്ഞു കയറിയ ബുള്ളറ്റ് തീർത്ത മുറിവിൽ നിന്നും ഒഴുകുന്ന രക്തം തന്റെ ഗ്ലോവ്സ് ഇട്ട കൈകൾ കൊണ്ട് പൊത്തിപ്പിടിക്കുന്ന അക്രമിയുടെ രൂപമാണ് ദേവൻ അവസാനമായി കണ്ടത്

♦️♦️♦️♦️♦️

ഒരു പഞ്ചനക്ഷത്ര ഹോട്ടൽ മുറി,

കറുപ്പ് കളർ ജീൻസും കറുപ്പ് കളർ ഷർട്ടും ഇട്ട ആറടിയിൽ കൂടുതൽ പൊക്കവും അതിനൊത്ത വണ്ണവും ഉള്ള ഒരാൾ, പിരിച്ചു വച്ച കൊമ്പൻ മീശയും രക്തത്തിന്റെ ചുവപ്പുള്ള കണ്ണുകളും. ആ മുഖത്തെപ്പോഴും കളിയാടുന്ന വന്യമായ പുഞ്ചിരി.കഴുത്തിൽ ഒരു തേളിന്റെ ടാറ്റു,

വിലകൂടിയ മദ്യക്കുപ്പിയിൽ നിന്നും രണ്ട് ഗ്ലാസ്സുകളിലേക്ക് അയാൾ മദ്യം പകർന്നുകൊണ്ടിരിക്കുന്നു, അയാൾക്കെതിരിലായി മുപ്പത്തിയഞ്ചിൽ കൂടുതൽ പ്രായം തോന്നിക്കുന്ന ഒരാൾ, ഖദർ ഷർട്ടും വെള്ളം മുണ്ടുമാണ് അയാളുടെ വേഷം, ചുണ്ടിൽ എരിയുന്ന സിഗരറ്റ്

32 Comments

  1. കലക്കി…. നല്ല ത്രില്ലർ തന്നെ പ്രതീക്ഷിക്കുന്നു ??????

  2. നന്നായിട്ടുണ്ട്. നല്ലൊരു കിടിലൻ ത്രില്ലറിനുള്ള സ്കോപ്പുണ്ട് ???
    പിന്നെ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചത് പേജ് 16ൽ അവസാനത്തെ വരിയിൽ ദേവൻ ഗൗതമായി..

  3. Super machane… onnum parayan illa ennathem pole kidilan katha…???

  4. അടിപൊളി കഥ ബ്രോ ? ഈ കഥയുടെ പേരിൽ തന്നെ ഒരു നിഗൂഢത ഫീൽ ചെയ്യുന്നു പിന്നെ ഒടുക്കത്തെ സസ്പെൻസും

    ♥️♥️♥️

  5. ബ്രോ ♥️♥️♥️

    സൂപ്പർ തുടക്കം…

    സസ്പെൻസുകളുടെ മാലപ്പടക്കം പ്രേതീക്ഷിക്കുന്നു…

    സസ്നേഹം ???

    -മേനോൻ കുട്ടി

    1. Thanks മുത്തേ… ♥️♥️♥️

  6. മല്ലു റീഡർ

    മച്ചാനെ തുടക്കം പൊളിച്ചുട്ടോ….ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 6 ദിവസം അല്ലെ….???

    1. ചിലപ്പോൾ നേരത്തെയും വരാം…

  7. കൊള്ളാം ബ്രോ

  8. bro,ishtamai.
    padhivinu vibaridhami ” crime thriller” kandapol” oru …………
    kathirikkunnu.
    adutha partinu vendi

    1. വളരെ സന്തോഷം പ്രവീൺ ബ്രോ, ♥️♥️♥️

  9. ??‍♂️

  10. ഇതിപ്പോള്‍ എന്താണ് സംഭവിച്ചത്….ഇനി അടുത്ത part um vaayukkanamallo മനസ്സിലാക്കാന്‍…തലവെച്ച് kodukkendayirunnu..

    ഇനി ഈ part…കൊള്ളാമായിരുന്നു..ishtamayi ????????

    1. ???

      അടുത്ത പാർട്ട്‌ വായിക്കണമല്ലോ…

  11. Enthaanithu bro suspensukalude koodaramo…. Adipoli avatharanam…

Comments are closed.