ആ രാത്രിയിൽ 1 [പ്രൊഫസർ ബ്രോ] 201

” മോളെ… ഏട്ടന് ശ്വാസം മുട്ടുന്നു… ഏട്ടനെ രക്ഷിക്ക് മോളെ…”ഫാനിൽ തൂങ്ങിയാടുന്ന തന്റെ ഏട്ടന്റെ ശരീരം കണ്ടതും അവൾ അവനരികിലേക്കോടി, അവൻ ജീവവായുവിനായി പിടയുകയായിരുന്നു, കണ്ണുകൾ പുറത്തേക്ക് തുറിച്ചിരിക്കുന്നു, വേദന സഹിക്കാനാവാതെ കടിച്ചു മുറിച്ച നാവിൽ നിന്നും രക്തം തുള്ളി തുള്ളിയായി നിലത്തേക്ക് ഇറ്റുവീഴുന്നു

അവൾ അവന്റെ അരികിൽ ചെന്ന് അവനെ പിടിച്ചുയുർത്താൻ ശ്രമിച്ചു, സാധിക്കുന്നില്ല അവളുടെ ശക്തി മുഴുവൻ ചോർന്നു പോകുന്നത് പോലെ…

“മോളെ രക്ഷിക്കൂ മോളെ…”

വീണ്ടും അവളാ ശബ്ദം കേട്ടു,അവൾ തന്റെ മുഴുവൻ ശക്തിയും എടുത്ത് അവനെ ഉയർത്താൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു

പതിയെ പതിയെ അവന്റെ ശരീരത്തിന്റെ ചലനം നിലച്ചു വന്നു, അവൾ കെട്ടിപ്പിടിച്ചിരുന്ന അവന്റെ കാലിലെ ചൂട് അകന്നുപോകുന്നത് അവൾ അറിഞ്ഞു

“ഏട്ടാ… ”

അവൾ അലറിക്കരഞ്ഞു…

“ഹ…ഹ…ഹ…”

ആരുടെയൊക്കെയോ അട്ടഹാസം കേട്ട അവൾ ആ മുറി മുഴുവൻ തന്റെ കണ്ണുകളാൽ തേടി

തൂങ്ങിയാടുന്ന തന്റെ ഏട്ടന്റെ ശരീരത്തിനും കരഞ്ഞു തളർന്നു നിൽക്കുന്ന തനിക്കും ചുറ്റുമായി വ്യക്തമല്ലാത്ത ചില മുഖങ്ങൾ,.. അവർ എല്ലാം തങ്ങളെ നോക്കി ആർത്തട്ടഹസിച്ചു ചിരിക്കുന്നു….

“നിനക്ക് അവനെ രക്ഷിക്കാൻ ആവില്ല… അവന്റെ ഈ വിധി അവൻ ചോദിച്ചു വാങ്ങിയതാണ്…”

അവർ വീണ്ടും ആർത്തു ചിരിച്ചു …

“ഏട്ടാ….”

അവൾ ഞെട്ടി എഴുന്നേറ്റ് ചുറ്റും നോക്കി, ചുവരിലെ ക്ലോക്കിൽ സമയം രാവിലെ ആറു മണി, അവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു ആ സമയത്തും അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുകയായിരുന്നു ,ആ തണുത്ത പ്രഭാതത്തിലും അവളുടെ വസ്ത്രങ്ങൾ വിയർപ്പാൽ കുതിർന്നിരുന്നു

32 Comments

  1. കലക്കി…. നല്ല ത്രില്ലർ തന്നെ പ്രതീക്ഷിക്കുന്നു ??????

  2. നന്നായിട്ടുണ്ട്. നല്ലൊരു കിടിലൻ ത്രില്ലറിനുള്ള സ്കോപ്പുണ്ട് ???
    പിന്നെ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചത് പേജ് 16ൽ അവസാനത്തെ വരിയിൽ ദേവൻ ഗൗതമായി..

  3. Super machane… onnum parayan illa ennathem pole kidilan katha…???

  4. അടിപൊളി കഥ ബ്രോ ? ഈ കഥയുടെ പേരിൽ തന്നെ ഒരു നിഗൂഢത ഫീൽ ചെയ്യുന്നു പിന്നെ ഒടുക്കത്തെ സസ്പെൻസും

    ♥️♥️♥️

  5. ബ്രോ ♥️♥️♥️

    സൂപ്പർ തുടക്കം…

    സസ്പെൻസുകളുടെ മാലപ്പടക്കം പ്രേതീക്ഷിക്കുന്നു…

    സസ്നേഹം ???

    -മേനോൻ കുട്ടി

    1. Thanks മുത്തേ… ♥️♥️♥️

  6. മല്ലു റീഡർ

    മച്ചാനെ തുടക്കം പൊളിച്ചുട്ടോ….ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 6 ദിവസം അല്ലെ….???

    1. ചിലപ്പോൾ നേരത്തെയും വരാം…

  7. കൊള്ളാം ബ്രോ

  8. bro,ishtamai.
    padhivinu vibaridhami ” crime thriller” kandapol” oru …………
    kathirikkunnu.
    adutha partinu vendi

    1. വളരെ സന്തോഷം പ്രവീൺ ബ്രോ, ♥️♥️♥️

  9. ??‍♂️

  10. ഇതിപ്പോള്‍ എന്താണ് സംഭവിച്ചത്….ഇനി അടുത്ത part um vaayukkanamallo മനസ്സിലാക്കാന്‍…തലവെച്ച് kodukkendayirunnu..

    ഇനി ഈ part…കൊള്ളാമായിരുന്നു..ishtamayi ????????

    1. ???

      അടുത്ത പാർട്ട്‌ വായിക്കണമല്ലോ…

  11. Enthaanithu bro suspensukalude koodaramo…. Adipoli avatharanam…

Comments are closed.