ആ രാത്രിയിൽ 1 [പ്രൊഫസർ ബ്രോ] 201

“ആ… വിനായകാ… സാധനം കിട്ടി നീ ഇങ്ങു പോരെ… അവളെ ഇനി ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിക്കാൻ ഒന്നും പോകണ്ട..”അധികം ഒന്നും പറയാതെ ശേഖരൻ ആ കോളും അവസാനിപ്പിച്ചു

“അപ്പൊ നിങ്ങൾ പറഞ്ഞത് പോലെസാധനം അവിടെ തന്നെ ഉണ്ടായിരുന്നു, ഞാൻ പറഞ്ഞ വാക്കും ഞാൻ പാലിച്ചിട്ടുണ്ട്, സാധനം കിട്ടി എന്നറിഞ്ഞപ്പോൾ തന്നെ ഞാൻ വിനായകനോട് തിരിച്ചു പോരാൻ പറഞ്ഞിട്ടുണ്ട്. ഇനി നിങ്ങൾക്കും പോകാം… ഇവൻ നിങ്ങളെ വീട്ടിൽ കൊണ്ടുപോയി വിടും..”

“വേണ്ട… ഞങ്ങൾ തനിയെ പൊയ്ക്കൊള്ളാം…”

“അതെന്ത് വാർത്താനമാ ചേട്ടാ… ഇത്രയും നാൾ ഇവൻ നിങ്ങളുടെ ഡ്രൈവർ അല്ലായിരുന്നോ…ഇന്നും കൂടി അവൻ നിങ്ങളുടെ വണ്ടി ഒന്നോടിക്കട്ടെന്നെ… ടാ ശ്യാമേ ചേട്ടനെയും ചേച്ചിയെയും സുരക്ഷിതമായി വീട്ടിൽ എത്തിക്കണം കേട്ടോ…”

“ശരി ശേഖരേട്ടാ…”

ശേഖരന്റെ തീക്ഷ്ണമായ കണ്ണുകൾക്ക് മുന്നിൽ അവർക്ക് അനുസരിക്കുക എന്നതല്ലാതെ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല…

ആ ഭാര്യയേയും ഭർത്താവിനെയും കൊണ്ട് കാർ ഓടിത്തുടങ്ങി, എ സി യുടെ തണുപ്പിലും വിയർപ്പ് തുടക്കുന്ന ഡ്രൈവർ ശ്യാമിനെ അവർക്ക് കാണാമായിരുന്നു

ആൾതാമസം അധികം ഇല്ലാത്ത ഒരു ജംഗ്ഷൻ എത്തിയപ്പോഴേക്കും കാറിന്റെ വേഗത കുറഞ്ഞു. ഒരു സൈഡിൽ നിന്നും തങ്ങളുടെ കണ്ണിലേക്കടിച്ച ശക്തമായ വെളിച്ചം അവരുടെ കണ്ണുകളെ മഞ്ഞളിപ്പിച്ചു

അവരുടെ അലറിക്കരച്ചിലുകൾ വണ്ടികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ ശബ്ദത്തിൽ മുങ്ങിപ്പോയി

♦️♦️♦️♦️♦️♦️

“രാജേട്ടാ… നമുക്കോരോ കട്ടൻ അടിച്ചാലോ…”

“ആവാം സർ”

ദേവൻ വെള്ള കളർ ബൊലേറോയുടെ ഇടത്തെ ഡോർ തുറന്നു, മഴ പെയ്തു തളം കെട്ടി നിന്ന വെള്ളത്തിൽ പ്രതിഫലിച്ചിരുന്ന സ്ട്രോബ് ലൈറ്റിന്റെ പ്രകാശം അവന്റെ ബ്രൗൺ ബൂട്ടിന്റെ പതനത്തിൽ ശിഥിലമായി

32 Comments

  1. കലക്കി…. നല്ല ത്രില്ലർ തന്നെ പ്രതീക്ഷിക്കുന്നു ??????

  2. നന്നായിട്ടുണ്ട്. നല്ലൊരു കിടിലൻ ത്രില്ലറിനുള്ള സ്കോപ്പുണ്ട് ???
    പിന്നെ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചത് പേജ് 16ൽ അവസാനത്തെ വരിയിൽ ദേവൻ ഗൗതമായി..

  3. Super machane… onnum parayan illa ennathem pole kidilan katha…???

  4. അടിപൊളി കഥ ബ്രോ ? ഈ കഥയുടെ പേരിൽ തന്നെ ഒരു നിഗൂഢത ഫീൽ ചെയ്യുന്നു പിന്നെ ഒടുക്കത്തെ സസ്പെൻസും

    ♥️♥️♥️

  5. ബ്രോ ♥️♥️♥️

    സൂപ്പർ തുടക്കം…

    സസ്പെൻസുകളുടെ മാലപ്പടക്കം പ്രേതീക്ഷിക്കുന്നു…

    സസ്നേഹം ???

    -മേനോൻ കുട്ടി

    1. Thanks മുത്തേ… ♥️♥️♥️

  6. മല്ലു റീഡർ

    മച്ചാനെ തുടക്കം പൊളിച്ചുട്ടോ….ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 6 ദിവസം അല്ലെ….???

    1. ചിലപ്പോൾ നേരത്തെയും വരാം…

  7. കൊള്ളാം ബ്രോ

  8. bro,ishtamai.
    padhivinu vibaridhami ” crime thriller” kandapol” oru …………
    kathirikkunnu.
    adutha partinu vendi

    1. വളരെ സന്തോഷം പ്രവീൺ ബ്രോ, ♥️♥️♥️

  9. ??‍♂️

  10. ഇതിപ്പോള്‍ എന്താണ് സംഭവിച്ചത്….ഇനി അടുത്ത part um vaayukkanamallo മനസ്സിലാക്കാന്‍…തലവെച്ച് kodukkendayirunnu..

    ഇനി ഈ part…കൊള്ളാമായിരുന്നു..ishtamayi ????????

    1. ???

      അടുത്ത പാർട്ട്‌ വായിക്കണമല്ലോ…

  11. Enthaanithu bro suspensukalude koodaramo…. Adipoli avatharanam…

Comments are closed.