ആ രാത്രിയിൽ 1 [പ്രൊഫസർ ബ്രോ] 201

രാജനും ചെറുതായി ഒന്ന് പുഞ്ചിരിച്ചുവണ്ടിയുടെ ഉള്ളിൽ ഇരുന്ന വാക്കി ടോക്കി ചിലച്ചു തുടങ്ങി

“ബഹുമാനപ്പെട്ട ഗതാഗത മന്ത്രിയുടെ വാഹനം ശാന്തിമുക്ക് പിന്നിട്ടിരിക്കുന്നു… ഏത് നിമിഷവും അവിടെ എത്തിച്ചേരാം…”

പിന്നെ ഒട്ടും വൈകാതെ റോഡിൽ വീണുകിടന്ന കുട മടക്കി എടുത്തുകൊണ്ടു രാജൻ ഡ്രൈവിങ് സീറ്റിലേക്ക് കയറി, ഇടത് സൈഡിൽ ദേവനും

“വരുന്നുണ്ട് നാട് ഭരിച്ചു മുടിക്കുന്ന ഒരുത്തൻ… അവന്റെ അച്ഛനും ഇങ്ങനെയൊക്കെ ആയിരുന്നു എങ്കിലും നാടിനു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്തിട്ടുണ്ട്…”

രാജന്റെ രോക്ഷത്തോടുള്ള സംസാരം ദേവന്റെ ചുണ്ടിൽ ഒരു ചിരി വിടർത്തി

ദൂരെനിന്നും ഒരു പോലീസ് ജീപ്പിന്റെ സൈറൺ കേട്ട് തുടങ്ങിയതും രാജൻ ബൊലേറോ സ്റ്റാർട്ട്‌ ചെയ്ത് നിർത്തി.

♦️♦️♦️♦️♦️

അവൾ ചുറ്റിനും നോക്കി ,എങ്ങും അന്ധകാരം, അവളെ ഭയം എന്ന വികാരം ഭരിച്ചു തുടങ്ങി … ദൂരെയായി ഒരു വെളിച്ചം കണ്ടതും അവളിൽ ഒരു  പ്രതീക്ഷ ഉടലെടുത്തു

അവൾ ആ വെളിച്ചം കണ്ട ഭാഗത്തേക്ക് ഓടിത്തുടങ്ങി, അടുക്കുന്തോറും ആ വെളിച്ചം അവളിൽ നിന്നും അകലുകയായിരുന്നു.

“മോളെ…”

അവളുടെ ഏട്ടന്റെ വാത്സല്യത്തോടെയുള്ള ആ വിളി അവളുടെ കാലുകളുടെ വേഗത കൂട്ടി

വെളിച്ചം അവളിലേക്ക് അടുത്തുതുടങ്ങി

“മോളെ…”

വെളിച്ചത്തിലേക്കുള്ള ദൂരം കുറയുന്തോറും ആ വിളിയിൽ ഉണ്ടായിരുന്ന ഭാവങ്ങളും മാറുകയായിരുന്നു, ആദ്യം വാത്സല്യമായിരുന്നു എങ്കിൽ ഇപ്പോൾ അത് ഭയത്തോടെയായിരുന്നു

ആ വെളിച്ചത്തിൽ അവൾ ആദ്യം കണ്ടത് മറിഞ്ഞു കിടക്കുന്ന കസേരയായിരുന്നു, അവളുടെ ദൃഷ്ടി പതിയെ മുകളിലേക്ക് സഞ്ചരിച്ചു തുടങ്ങി പിടയുന്ന കാലുകൾ കണ്ടതും അവളുടെ ശ്വാസോച്ഛാസം ഉച്ചത്തിലായി

32 Comments

  1. കലക്കി…. നല്ല ത്രില്ലർ തന്നെ പ്രതീക്ഷിക്കുന്നു ??????

  2. നന്നായിട്ടുണ്ട്. നല്ലൊരു കിടിലൻ ത്രില്ലറിനുള്ള സ്കോപ്പുണ്ട് ???
    പിന്നെ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചത് പേജ് 16ൽ അവസാനത്തെ വരിയിൽ ദേവൻ ഗൗതമായി..

  3. Super machane… onnum parayan illa ennathem pole kidilan katha…???

  4. അടിപൊളി കഥ ബ്രോ ? ഈ കഥയുടെ പേരിൽ തന്നെ ഒരു നിഗൂഢത ഫീൽ ചെയ്യുന്നു പിന്നെ ഒടുക്കത്തെ സസ്പെൻസും

    ♥️♥️♥️

  5. ബ്രോ ♥️♥️♥️

    സൂപ്പർ തുടക്കം…

    സസ്പെൻസുകളുടെ മാലപ്പടക്കം പ്രേതീക്ഷിക്കുന്നു…

    സസ്നേഹം ???

    -മേനോൻ കുട്ടി

    1. Thanks മുത്തേ… ♥️♥️♥️

  6. മല്ലു റീഡർ

    മച്ചാനെ തുടക്കം പൊളിച്ചുട്ടോ….ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 6 ദിവസം അല്ലെ….???

    1. ചിലപ്പോൾ നേരത്തെയും വരാം…

  7. കൊള്ളാം ബ്രോ

  8. bro,ishtamai.
    padhivinu vibaridhami ” crime thriller” kandapol” oru …………
    kathirikkunnu.
    adutha partinu vendi

    1. വളരെ സന്തോഷം പ്രവീൺ ബ്രോ, ♥️♥️♥️

  9. ??‍♂️

  10. ഇതിപ്പോള്‍ എന്താണ് സംഭവിച്ചത്….ഇനി അടുത്ത part um vaayukkanamallo മനസ്സിലാക്കാന്‍…തലവെച്ച് kodukkendayirunnu..

    ഇനി ഈ part…കൊള്ളാമായിരുന്നു..ishtamayi ????????

    1. ???

      അടുത്ത പാർട്ട്‌ വായിക്കണമല്ലോ…

  11. Enthaanithu bro suspensukalude koodaramo…. Adipoli avatharanam…

Comments are closed.