ആ രാത്രിയിൽ 1 [പ്രൊഫസർ ബ്രോ] 201

“ഏയ്യ്… ഈ കുട്ടിയോട് ഞാൻ മഴ നനഞ്ഞു പോകേണ്ടന്നു പറഞ്ഞതാ… അതിന് ഈ കുട്ടി വെറുതെ എന്തൊക്കെയോ പറയുന്നു…””എന്താടോ തന്റെ പേര്…”

“ഗംഗ…”

“ഗംഗ എങ്ങോട്ട് പോകുന്നു…”

“എന്റെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യമുണ്ട്..”

“ഗംഗ ഇപ്പൊ പോകണ്ട…”

ദേവൻ ടു വീലറിൽ നിന്നും ചാവി ഊരിയെടുത്തു …

“സർ… ഞാൻ പറഞ്ഞല്ലോ… നിങ്ങൾ ഫൈൻ പറയൂ… അടച്ചിട്ട് ഞാൻ പൊയ്ക്കൊള്ളാം…”

“പോകാൻ ഒക്കെ സമ്മതിക്കാം… പക്ഷെ ആദ്യം രാജേട്ടനോട് മോശമായി സംസാരിച്ചതിന് ഒരു മാപ്പ് പറഞ്ഞേക്ക്…”

“അതിന് ഞാൻ മോശമായി ഒന്നും പറഞ്ഞില്ലല്ലോ…”

“എന്നാൽ ശരി… താൻ നടന്നു പൊയ്ക്കോ… വണ്ടി പിന്നെ സ്റ്റേഷനിൽ വന്ന്‌ വാങ്ങിയാൽ മതി…”

“ഹെൽമെറ്റ്‌ വെക്കാതെ വണ്ടി ഓടിക്കുന്നതിന് വണ്ടി കൊണ്ടുപോകാനുള്ള നിയമം ഒന്നും ഇല്ലല്ലോ…”

“ഇല്ല… പക്ഷെ കേസ് എന്താണെന്നുള്ളതൊക്കെ ഞാൻ സ്റ്റേഷനിൽ വരുമ്പോ പറഞ്ഞ് തരാം… തന്റെ മുൻപിൽ രണ്ട് വഴികൾ ഉണ്ട്, മാപ്പ് പറഞ്ഞിട്ട് വണ്ടിയുമായി പോകുക , അല്ലെങ്കിൽ സ്റ്റേഷനിൽ വന്ന്‌ വണ്ടി വാങ്ങുക… തന്റെ ഇഷ്ടം…”

“ശേ…”

ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യം ഗംഗ തന്റെ സ്കൂട്ടറിന്റെ ഡാഷ് ബോർഡിൽ ഇടിച്ചു തീർത്തു

“താൻ ഇങ്ങനെ രോക്ഷം കൊള്ളേണ്ട കാര്യം ഒന്നും ഇല്ല… തന്നെക്കാൾ മൂത്ത ഒരാൾ തന്റെ നല്ലതിനെ ഓർത്ത് ഉപദേശിച്ചപ്പോൾ അയാളോട് മോശമായി സംസാരിച്ചത് ശരിയായില്ല… അതിനൊരു മാപ്പ് പറയാനല്ലേ പറഞ്ഞുള്ളു…”

“സോറി…”

രാജന്റെ മുഖത്തു നോക്കാതെ നിലത്തു നോക്കിയാണ് ഗംഗ അത് പറഞ്ഞത്…

32 Comments

  1. കലക്കി…. നല്ല ത്രില്ലർ തന്നെ പ്രതീക്ഷിക്കുന്നു ??????

  2. നന്നായിട്ടുണ്ട്. നല്ലൊരു കിടിലൻ ത്രില്ലറിനുള്ള സ്കോപ്പുണ്ട് ???
    പിന്നെ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചത് പേജ് 16ൽ അവസാനത്തെ വരിയിൽ ദേവൻ ഗൗതമായി..

  3. Super machane… onnum parayan illa ennathem pole kidilan katha…???

  4. അടിപൊളി കഥ ബ്രോ ? ഈ കഥയുടെ പേരിൽ തന്നെ ഒരു നിഗൂഢത ഫീൽ ചെയ്യുന്നു പിന്നെ ഒടുക്കത്തെ സസ്പെൻസും

    ♥️♥️♥️

  5. ബ്രോ ♥️♥️♥️

    സൂപ്പർ തുടക്കം…

    സസ്പെൻസുകളുടെ മാലപ്പടക്കം പ്രേതീക്ഷിക്കുന്നു…

    സസ്നേഹം ???

    -മേനോൻ കുട്ടി

    1. Thanks മുത്തേ… ♥️♥️♥️

  6. മല്ലു റീഡർ

    മച്ചാനെ തുടക്കം പൊളിച്ചുട്ടോ….ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 6 ദിവസം അല്ലെ….???

    1. ചിലപ്പോൾ നേരത്തെയും വരാം…

  7. കൊള്ളാം ബ്രോ

  8. bro,ishtamai.
    padhivinu vibaridhami ” crime thriller” kandapol” oru …………
    kathirikkunnu.
    adutha partinu vendi

    1. വളരെ സന്തോഷം പ്രവീൺ ബ്രോ, ♥️♥️♥️

  9. ??‍♂️

  10. ഇതിപ്പോള്‍ എന്താണ് സംഭവിച്ചത്….ഇനി അടുത്ത part um vaayukkanamallo മനസ്സിലാക്കാന്‍…തലവെച്ച് kodukkendayirunnu..

    ഇനി ഈ part…കൊള്ളാമായിരുന്നു..ishtamayi ????????

    1. ???

      അടുത്ത പാർട്ട്‌ വായിക്കണമല്ലോ…

  11. Enthaanithu bro suspensukalude koodaramo…. Adipoli avatharanam…

Comments are closed.