ആ രാത്രിയിൽ 1 [പ്രൊഫസർ ബ്രോ] 201

“അതെന്ത് സോറിയാ… ആ മുഖത്തു നോക്കി പറ…”അവൾ രോക്ഷത്തോടെ ദേവന്റെ മുഖത്തേക്ക് നോക്കി

“വേണ്ട സാറേ… വിട്ടേക്ക്…”

“ഈ രാജേട്ടൻ…,,, ശരി… രാജേട്ടൻ പറഞ്ഞത് കൊണ്ട് വിട്ടേക്കുന്നു… ഇതാ തന്റെ ചാവി…ഹെൽമെറ്റ്‌ ഇല്ലാതെ ടു വീലർ ഓടിച്ചതിന് ഒരു നൂറു രൂപ ഫൈൻ അടച്ചിട്ട് പൊയ്ക്കോ”

ഗംഗ സ്കൂട്ടറിന്റെ പൗച്ചിൽ നിന്നും തന്റെ പേഴ്സ് പുറത്തെടുത്തു, കുറച്ചു സമയത്തെ തിരച്ചിലിനൊടുവിൽ അതിൽ നിന്നും നനഞ്ഞു കുതിർന്ന രണ്ട് അൻപതു രൂപയുടെ നോട്ടുകൾ ദേവന്റെ നേരെ നീട്ടി

ദേവൻ ഗംഗ കൊടുത്ത പൈസ വാങ്ങിയതിന് ശേഷം ചാവി  അവളുടെ കയ്യിലേക്ക് നൽകി, അവൾ അത് തട്ടിപ്പറിച്ചു വാങ്ങിച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്തു

“പയ്യെ പോണേ മോളെ… റോഡ് മഴപെയ്തു തെന്നി കിടക്കുകയാ…”

“ഓ…”

ഒരു പുച്ഛത്തോടെ രാജന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഗംഗ വണ്ടി മുന്നോട്ടെടുത്തു

“ഈ രാജേട്ടനെന്താ… അവളൊക്കെ എവിടെയെങ്കിലും പോയി വീഴട്ടെ…”

രാജൻ ദേവനെ ഡോർ തുറന്ന് ഉള്ളിൽ കയറ്റിയ ശേഷം ജീപ്പിനെ ചുറ്റി ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ തുടങ്ങിയ സമയത്ത് അവരെ ഞെട്ടിച്ചുകൊണ്ട് ഒരു വണ്ടി മറിഞ്ഞു റോഡിൽ ഉരയുന്ന ശബ്ദം അവിടെ മുഴങ്ങി

ഞെട്ടി പിന്നിലേക്ക് നോക്കിയ അവർ കണ്ടത് റോഡിന്റെ ഒരു വശത്തായി കിടക്കുന്ന ടു വീലറും അതിൽ നിന്നും കുറച്ചു മാറി എഴുന്നേൽക്കാൻ പരിശ്രമിക്കുന്ന ഗംഗയെയുമാണ്

“സാറേ… ആ കുട്ടി…”

കയ്യിൽ ഇരുന്ന കുട ആ റോഡിൽ തന്നെ ഇട്ടിട്ട് രാജൻ അവൾക്കരികിലേക്കോടി. അയാൾക്ക് പിന്നാലെ ദേവനും

“എന്താ മോളെ… എന്താ പറ്റിയെ…”

കിടന്ന ഇടത്തു നിന്നും പതിയെ എഴുന്നേൽക്കാൻ തുടങ്ങിയ ഗംഗ വലത്തേ കാൽ നിലത്തു കുത്തിയതും അവളുടെ കണ്ണുകളിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ പൊഴിഞ്ഞു.,

32 Comments

  1. കലക്കി…. നല്ല ത്രില്ലർ തന്നെ പ്രതീക്ഷിക്കുന്നു ??????

  2. നന്നായിട്ടുണ്ട്. നല്ലൊരു കിടിലൻ ത്രില്ലറിനുള്ള സ്കോപ്പുണ്ട് ???
    പിന്നെ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചത് പേജ് 16ൽ അവസാനത്തെ വരിയിൽ ദേവൻ ഗൗതമായി..

  3. Super machane… onnum parayan illa ennathem pole kidilan katha…???

  4. അടിപൊളി കഥ ബ്രോ ? ഈ കഥയുടെ പേരിൽ തന്നെ ഒരു നിഗൂഢത ഫീൽ ചെയ്യുന്നു പിന്നെ ഒടുക്കത്തെ സസ്പെൻസും

    ♥️♥️♥️

  5. ബ്രോ ♥️♥️♥️

    സൂപ്പർ തുടക്കം…

    സസ്പെൻസുകളുടെ മാലപ്പടക്കം പ്രേതീക്ഷിക്കുന്നു…

    സസ്നേഹം ???

    -മേനോൻ കുട്ടി

    1. Thanks മുത്തേ… ♥️♥️♥️

  6. മല്ലു റീഡർ

    മച്ചാനെ തുടക്കം പൊളിച്ചുട്ടോ….ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 6 ദിവസം അല്ലെ….???

    1. ചിലപ്പോൾ നേരത്തെയും വരാം…

  7. കൊള്ളാം ബ്രോ

  8. bro,ishtamai.
    padhivinu vibaridhami ” crime thriller” kandapol” oru …………
    kathirikkunnu.
    adutha partinu vendi

    1. വളരെ സന്തോഷം പ്രവീൺ ബ്രോ, ♥️♥️♥️

  9. ??‍♂️

  10. ഇതിപ്പോള്‍ എന്താണ് സംഭവിച്ചത്….ഇനി അടുത്ത part um vaayukkanamallo മനസ്സിലാക്കാന്‍…തലവെച്ച് kodukkendayirunnu..

    ഇനി ഈ part…കൊള്ളാമായിരുന്നു..ishtamayi ????????

    1. ???

      അടുത്ത പാർട്ട്‌ വായിക്കണമല്ലോ…

  11. Enthaanithu bro suspensukalude koodaramo…. Adipoli avatharanam…

Comments are closed.