ആ രാത്രിയിൽ 1 [പ്രൊഫസർ ബ്രോ] 201

“സർ കുട”ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ കോൺസ്റ്റബിൾ രാജൻ അവന്റെ അരികിലേക്ക് നിവർത്തിപിടിച്ച കുടയുമായി വന്നു

“വേണ്ട രാജേട്ടാ… ചെറിയ ചാറ്റൽ അല്ലെ ഉള്ളു… ഞാൻ ഒന്ന് നനയട്ടെ…”

ദേവനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം രാജൻ കുട മടക്കി വണ്ടിയിൽ തന്നെ വച്ചു

“രാജേട്ടന് ചൂടാമായിരുന്നില്ലേ…”

“എന്തായാലും സർ നനയുകയല്ലേ… ഞാനും നനയാം”

“എന്റെ പ്രായമല്ലാട്ടോ രാജേട്ടന്…”

“Age is just a number sir”

രാജന്റെ മറുപടി കേട്ടപ്പോൾ പിന്നെ ദേവന് ഒന്നും പറയാൻ ഇല്ലായിരുന്നു

ശക്തമായി പെയ്ത മഴയിൽ കറണ്ട് പോയതിനാൽ വഴി വിളക്കുകൾ പോലും കണ്ണടച്ചിരുന്നു , കാറ്റിൽ ആടിയുലയുന്ന മെഴുകുതിരി വെളിച്ചത്തിൽ വെളുത്ത ബനിയനും ജോലി ചെയ്യുന്നതിനനുസരിച്ചു ചലിക്കുന്ന രണ്ട് കൈകളും മാത്രം കാണാം,

“ചേട്ടാ രണ്ട് കട്ടൻ ”

പുറത്ത് നിന്നും ദേവൻ ചോദിക്കുന്നത് കേട്ട കടക്കാരൻ തലകുനിച്ചു പുറത്തേക്ക് നോക്കി, കാക്കി വസ്ത്രധാരികൾ ആയ രണ്ട് പേരെ കണ്ടപ്പോൾ അയാൾ തലയിൽ ചുറ്റിക്കെട്ടിയിരുന്ന തോർത്ത്‌ അഴിച്ചു കയ്യിൽ പിടിച്ചു

അയാൾ ഗ്ലാസിൽ കാപ്പിപ്പൊടി ഇട്ട് അതിലേക്ക് ചൂടുവെള്ളം പകർത്തുന്ന സമയത്ത് ദേവൻ ചില്ലലമാരയിൽ നിരത്തിയിരുന്ന പരിപ്പുവടയിൽ രണ്ടെണ്ണം എടുത്തു .

“ദാ രാജേട്ടാ…”

ദേവൻ ഒരെണ്ണം രാജന്റെ നേരെ നീട്ടി

ചൂട് പറക്കുന്ന കട്ടൻ കാപ്പിയുമായി കടക്കാരൻ അവർക്കരികിലേക്ക് വന്നു

32 Comments

  1. കലക്കി…. നല്ല ത്രില്ലർ തന്നെ പ്രതീക്ഷിക്കുന്നു ??????

  2. നന്നായിട്ടുണ്ട്. നല്ലൊരു കിടിലൻ ത്രില്ലറിനുള്ള സ്കോപ്പുണ്ട് ???
    പിന്നെ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചത് പേജ് 16ൽ അവസാനത്തെ വരിയിൽ ദേവൻ ഗൗതമായി..

  3. Super machane… onnum parayan illa ennathem pole kidilan katha…???

  4. അടിപൊളി കഥ ബ്രോ ? ഈ കഥയുടെ പേരിൽ തന്നെ ഒരു നിഗൂഢത ഫീൽ ചെയ്യുന്നു പിന്നെ ഒടുക്കത്തെ സസ്പെൻസും

    ♥️♥️♥️

  5. ബ്രോ ♥️♥️♥️

    സൂപ്പർ തുടക്കം…

    സസ്പെൻസുകളുടെ മാലപ്പടക്കം പ്രേതീക്ഷിക്കുന്നു…

    സസ്നേഹം ???

    -മേനോൻ കുട്ടി

    1. Thanks മുത്തേ… ♥️♥️♥️

  6. മല്ലു റീഡർ

    മച്ചാനെ തുടക്കം പൊളിച്ചുട്ടോ….ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 6 ദിവസം അല്ലെ….???

    1. ചിലപ്പോൾ നേരത്തെയും വരാം…

  7. കൊള്ളാം ബ്രോ

  8. bro,ishtamai.
    padhivinu vibaridhami ” crime thriller” kandapol” oru …………
    kathirikkunnu.
    adutha partinu vendi

    1. വളരെ സന്തോഷം പ്രവീൺ ബ്രോ, ♥️♥️♥️

  9. ??‍♂️

  10. ഇതിപ്പോള്‍ എന്താണ് സംഭവിച്ചത്….ഇനി അടുത്ത part um vaayukkanamallo മനസ്സിലാക്കാന്‍…തലവെച്ച് kodukkendayirunnu..

    ഇനി ഈ part…കൊള്ളാമായിരുന്നു..ishtamayi ????????

    1. ???

      അടുത്ത പാർട്ട്‌ വായിക്കണമല്ലോ…

  11. Enthaanithu bro suspensukalude koodaramo…. Adipoli avatharanam…

Comments are closed.