ആ രാത്രിയിൽ 1 [പ്രൊഫസർ ബ്രോ] 201

“ചാറ്റൽ മഴയും കട്ടൻ കാപ്പിയും പരിപ്പുവടയും…,, ജോൺസൺ മാഷിന്റെ പാട്ടുകൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ… അല്ലെ രാജേട്ടാ””അതിനെന്താ സാറേ… ഇപ്പൊ വയ്ക്കാല്ലോ…”

രാജൻ പോക്കറ്റിൽ നിന്നും ഫോൺ പുറത്തെടുത്തു, ഒരു നിമിഷത്തെ തേടലിനൊടുവിൽ ജോൺസൺ മാഷിന്റെ സൂപ്പർഹിറ്റ്‌ ഗാനങ്ങളിൽ ഒന്ന് പുറത്തേക്ക് കേട്ടുതുടങ്ങി

ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം ….

സായാഹ്ന സാനുവിൽ വിലോല മേഘമായ്…

അഴകിൻ… പവിഴം… പൊഴിയും.. നിന്നിൽ…

അമൃത കണമായ് സഖീ…

“ആഹാ… അന്തസ്…”

“എന്താ സർ…”

“ഒന്നൂല്ല രാജേട്ടാ… സൂപ്പർ ആയി എന്ന് ഇപ്പോഴത്തെ സ്റ്റൈലിൽ പറഞ്ഞതാ”

“ഹാ…”

അപ്പോഴും എന്തോ പൂര്ണമാകാത്ത ഒരു ഫീൽ ഉണ്ടായി ദേവന്., അതെന്താണെന്ന് അധികം ആലോചിക്കേണ്ടി വന്നില്ല

“രാജേട്ടാ… ഞാൻ ഇപ്പൊ വരാമേ…”

ഇടം കയ്യിൽ കാപ്പിയും വലം കയ്യിൽ പാതി കഴിച്ച പരിപ്പുവടയുമായി ദേവൻ നടക്കാൻ ഒരുങ്ങി

“ഞാനും വരാം സർ…”

“വേണ്ട രാജേട്ടാ… ഞാൻ ഇപ്പൊ വരാന്നെ…”

താൻ ഒരു ചേട്ടന്നെപ്പോലെ കാണുന്ന രാജന്റെ മുൻപിൽ നിന്നു സിഗരറ്റ് വലിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു ദേവന് , അത് മനസ്സിലായിട്ട് എന്ന പോലെ രാജന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു

തിരിഞ്ഞു നോക്കിയാൽ രാജനെ കാണാൻ ആവില്ല എന്നുറപ്പായപ്പോൾ ദേവൻ പോക്കറ്റിൽ നിന്നും ഒരു പാക്കറ്റ് ഗോൾഡ് ഫ്ലെക്സ് ലൈറ്റ്സ് പുറത്തെടുത്തു, ഒരെണ്ണം എടുത്തു ചുണ്ടുകൾക്കിടയിൽ വച്ച് ലൈറ്റർ പ്രെസ്സ് ചെയ്തു

32 Comments

  1. കലക്കി…. നല്ല ത്രില്ലർ തന്നെ പ്രതീക്ഷിക്കുന്നു ??????

  2. നന്നായിട്ടുണ്ട്. നല്ലൊരു കിടിലൻ ത്രില്ലറിനുള്ള സ്കോപ്പുണ്ട് ???
    പിന്നെ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചത് പേജ് 16ൽ അവസാനത്തെ വരിയിൽ ദേവൻ ഗൗതമായി..

  3. Super machane… onnum parayan illa ennathem pole kidilan katha…???

  4. അടിപൊളി കഥ ബ്രോ ? ഈ കഥയുടെ പേരിൽ തന്നെ ഒരു നിഗൂഢത ഫീൽ ചെയ്യുന്നു പിന്നെ ഒടുക്കത്തെ സസ്പെൻസും

    ♥️♥️♥️

  5. ബ്രോ ♥️♥️♥️

    സൂപ്പർ തുടക്കം…

    സസ്പെൻസുകളുടെ മാലപ്പടക്കം പ്രേതീക്ഷിക്കുന്നു…

    സസ്നേഹം ???

    -മേനോൻ കുട്ടി

    1. Thanks മുത്തേ… ♥️♥️♥️

  6. മല്ലു റീഡർ

    മച്ചാനെ തുടക്കം പൊളിച്ചുട്ടോ….ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 6 ദിവസം അല്ലെ….???

    1. ചിലപ്പോൾ നേരത്തെയും വരാം…

  7. കൊള്ളാം ബ്രോ

  8. bro,ishtamai.
    padhivinu vibaridhami ” crime thriller” kandapol” oru …………
    kathirikkunnu.
    adutha partinu vendi

    1. വളരെ സന്തോഷം പ്രവീൺ ബ്രോ, ♥️♥️♥️

  9. ??‍♂️

  10. ഇതിപ്പോള്‍ എന്താണ് സംഭവിച്ചത്….ഇനി അടുത്ത part um vaayukkanamallo മനസ്സിലാക്കാന്‍…തലവെച്ച് kodukkendayirunnu..

    ഇനി ഈ part…കൊള്ളാമായിരുന്നു..ishtamayi ????????

    1. ???

      അടുത്ത പാർട്ട്‌ വായിക്കണമല്ലോ…

  11. Enthaanithu bro suspensukalude koodaramo…. Adipoli avatharanam…

Comments are closed.