ആ രാത്രിയിൽ 1 [പ്രൊഫസർ ബ്രോ] 200

ഒരു നിമിഷം ദേവൻ സ്തംഭിച്ചു പോയി, കുറച്ചു മാറി ഒരു വീടിന്റെ മതിലിനു മുകളിൽ ഒരു കറുത്ത രൂപം നിൽക്കുന്നു. അത് ചുറ്റിനും നോക്കുന്നത് കണ്ട ദേവന്റെ കൈ ലൈറ്ററിൽ നിന്നും ഉയർന്നുആരും തന്നെ കാണുന്നില്ല എന്നുറപ്പായ രൂപം ആ വീടിന്റെ മതിൽക്കെട്ടിനുള്ളിലേക്ക് എടുത്തു ചാടി,

സർവിസിൽ കയറിയിട്ട് രണ്ട് വർഷങ്ങൾ ആയിരുന്നു എങ്കിലും ആദ്യമായി ആയിരുന്നു ദേവന് അങ്ങനെ ഒരനുഭവം, ആ ദൃശ്യം കണ്ട ഒരു നിമിഷം അവൻ ഒരു സാധാരണ മനുഷ്യനായി ചിന്തിച്ചു സ്തംഭിച്ചു നിന്ന് പോയി , താൻ ഒരു പോലിസ് ആണെന്നുള്ള ചിന്ത മനസ്സിൽ വന്ന നിമിഷം തന്റെ മനസ്സിൽ ഉണ്ടായ ഭയങ്ങളെ തുടച്ചു നീക്കിക്കൊണ്ട് അവൻ ആ വീടിന്റ അരികിലേക്കോടി

ദൂരെനിന്ന് കാണുന്നതിനേക്കാൾ എത്രയോ വലുതും ആഡംബരപൂര്ണവുമാണ് ആ വീട് എന്നത് അതിനടുത്തെത്തിയപ്പോൾ ആണ് ദേവന് മനസ്സിലായത്, രണ്ടാൾ പൊക്കമുള്ള ആ മതിലിനു മുകളിൽ ആ ആൾ എങ്ങനെ കയറി എന്നത് അവന് അപ്പോഴും ഒരു അദ്ഭുതമായിരുന്നു ,

രൂപത്തിലും വലിപ്പത്തിലും ഭംഗിയിലും കണ്ണഞ്ചിപ്പിക്കുന്ന ഇരുമ്പ് ഗേറ്റ്, മികച്ച സെക്യൂരിറ്റി സിസ്റ്റംസ് എന്നവകാശപ്പെടുന്ന കമ്പനി നിർമിച്ച അലാം സംവിധാനം ഉപയോഗിച്ചിരിക്കുന്ന ആ ഗേറ്റിന് സമീപം ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പോലും ഉണ്ടായിരുന്നില്ല

ആ ഗേറ്റിന്റെ പില്ലറിൽ കണ്ട കാളിങ് ബെല്ലിൽ അവൻ വിരൽ അമർത്താൻ തുടങ്ങി, എന്നാൽ അങ്ങനെ ചെയ്‌താൽ അയാൾ രക്ഷപെട്ടേക്കാം എന്ന തോന്നൽ ഉണ്ടായ നിമിഷം അവൻ ആ ശ്രമം ഉപേക്ഷിച്ചു ,

ഗേറ്റിൽ ഒരളവിൽ കൂടുതൽ മർദം അനുഭവപ്പെട്ടാൽ അലാം ശബ്ദിക്കും എന്നതിനാൽ ദേവന് ആ വീടിന്റെ ഉള്ളിലേക്ക് കടക്കാൻ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളു, ആ കറുത്ത രൂപം കടന്ന വഴി

എന്നാൽ സഹായത്തിനു ആരുമില്ലാതെ സാമാന്യത്തിൽ കൂടുതൽ ഉയരമുള്ള ആ മതിൽ ചാടിക്കടക്കുക എന്നത് അവന് ഒരു കടമ്പ തന്നെയായിരുന്നു, ഫോൺ വണ്ടിയിൽ വച്ച് പുറത്തിറങ്ങാൻ തോന്നിയ സമയത്തെ പഴിച്ചുകൊണ്ട് ദേവൻ ആ മതിൽ കടക്കുവാൻ പുതിയ വഴികൾ തേടാൻ തുടങ്ങി

32 Comments

  1. കലക്കി…. നല്ല ത്രില്ലർ തന്നെ പ്രതീക്ഷിക്കുന്നു ??????

  2. നന്നായിട്ടുണ്ട്. നല്ലൊരു കിടിലൻ ത്രില്ലറിനുള്ള സ്കോപ്പുണ്ട് ???
    പിന്നെ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചത് പേജ് 16ൽ അവസാനത്തെ വരിയിൽ ദേവൻ ഗൗതമായി..

  3. Super machane… onnum parayan illa ennathem pole kidilan katha…???

  4. അടിപൊളി കഥ ബ്രോ ? ഈ കഥയുടെ പേരിൽ തന്നെ ഒരു നിഗൂഢത ഫീൽ ചെയ്യുന്നു പിന്നെ ഒടുക്കത്തെ സസ്പെൻസും

    ♥️♥️♥️

  5. ബ്രോ ♥️♥️♥️

    സൂപ്പർ തുടക്കം…

    സസ്പെൻസുകളുടെ മാലപ്പടക്കം പ്രേതീക്ഷിക്കുന്നു…

    സസ്നേഹം ???

    -മേനോൻ കുട്ടി

    1. Thanks മുത്തേ… ♥️♥️♥️

  6. മല്ലു റീഡർ

    മച്ചാനെ തുടക്കം പൊളിച്ചുട്ടോ….ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 6 ദിവസം അല്ലെ….???

    1. ചിലപ്പോൾ നേരത്തെയും വരാം…

  7. കൊള്ളാം ബ്രോ

  8. bro,ishtamai.
    padhivinu vibaridhami ” crime thriller” kandapol” oru …………
    kathirikkunnu.
    adutha partinu vendi

    1. വളരെ സന്തോഷം പ്രവീൺ ബ്രോ, ♥️♥️♥️

  9. ??‍♂️

  10. ഇതിപ്പോള്‍ എന്താണ് സംഭവിച്ചത്….ഇനി അടുത്ത part um vaayukkanamallo മനസ്സിലാക്കാന്‍…തലവെച്ച് kodukkendayirunnu..

    ഇനി ഈ part…കൊള്ളാമായിരുന്നു..ishtamayi ????????

    1. ???

      അടുത്ത പാർട്ട്‌ വായിക്കണമല്ലോ…

  11. Enthaanithu bro suspensukalude koodaramo…. Adipoli avatharanam…

Comments are closed.