ആ രാത്രിയിൽ 1 [പ്രൊഫസർ ബ്രോ] 200

“ഇനിയും അതിൽ പോകാൻ ആണോ പരിപാടി… നടക്കില്ല… താൻ ഒരു ഓട്ടോ വിളിച്ചു ഹോസ്പിറ്റലിൽ പോ… തന്റെ വണ്ടി ഞങ്ങൾ ഇന്ന് വൈകിട്ട് വീട്ടിൽ എത്തിച്ചേക്കാം…””വേണ്ടന്ന് പറഞ്ഞില്ലേ… ഞാൻ എന്റെ വണ്ടിക്ക് പൊക്കോളാം…”

മറിഞ്ഞു കിടന്ന സ്കൂട്ടർ തനിയെ ഉയർത്താൻ ശ്രമിച്ച ഗംഗയെ കയ്യിൽ പിടിച്ചു മാറ്റിനിർത്തിയതിനു ശേഷം ദേവൻ സ്കൂട്ടർ ഉയർത്തി സ്റ്റാൻഡിൽ വച്ചു,

അത് പറയുമ്പോഴും ഗംഗയുടെ മുഖത്തു ദേവനോടുള്ള ദേഷ്യം കാണാമായിരുന്നു

“പറഞ്ഞാൽ കേൾക്കൂ മോളെ…ഇപ്പൊ ഇവിടെ നിന്ന് ഞങ്ങൾക്ക് മാറാൻ പറ്റില്ല നമ്മുടെ പൊതുമരാമത്തു മന്ത്രി ഇത് വഴി പോകുന്നുണ്ട്… ഞങ്ങളാണ് ഇവിടെ നിന്നും പൈലറ്റ് പോകേണ്ടത് അതുകൊണ്ടാ അല്ലെങ്കിൽ ഞങ്ങളും വന്നേനെ മോളുടെ കൂടെ…”

“വേണ്ട സർ… ഞാൻ പൊയ്ക്കോളാം…”

ഗംഗ പറഞ്ഞതിനൊന്നും ചെവി കൊടുക്കാതെ രാജൻ ആ വഴി വന്ന ഒരു ഓട്ടോക്ക് കൈ കാണിച്ചു…

പോലീസ് കൈ കാണിച്ചപ്പോൾ ഒരു ഭയത്തോടെ ആണ് അയാൾ ഓട്ടോ നിർത്തിയത്…

“എന്താടോ യൂണിഫോം ഒന്നും ഇല്ലേ… ഓ സീറ്റിന് തണുക്കാതിരിക്കാൻ പുതപ്പിച്ചിരിക്കുകയാണോ…”

“അത്… സർ…”

അയാൾ ഓട്ടോ ഓഫ്‌ ആക്കി പുറത്തേക്കിറങ്ങി, അയാളുടെ വലതു കൈ മഴത്തുള്ളികൾ പതിക്കാതിരിക്കാൻ എന്നപോലെ കണ്ണിനു മുകളിലായി കുറുകെ പിടിച്ചിരുന്നു

“ആ… ഇപ്പൊ പൊയ്ക്കോ… പിന്നെ ഈ കുട്ടിയെ അവൾ പറയുന്ന സ്ഥലത്ത് ഇറക്കിക്കൊടുക്കണം..”

അയാൾ അപ്പോഴാണ് രാജന്റെ അടുത്ത് നിന്ന ഗംഗയെ കാണുന്നത്.

“ആഹാ… ഗംഗ മോളോ… എനിക്കറിയാവുന്ന കുട്ടിയാ സാറേ… ഞാൻ കൊണ്ട് വിട്ടുകൊള്ളാം…”

32 Comments

  1. കലക്കി…. നല്ല ത്രില്ലർ തന്നെ പ്രതീക്ഷിക്കുന്നു ??????

  2. നന്നായിട്ടുണ്ട്. നല്ലൊരു കിടിലൻ ത്രില്ലറിനുള്ള സ്കോപ്പുണ്ട് ???
    പിന്നെ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചത് പേജ് 16ൽ അവസാനത്തെ വരിയിൽ ദേവൻ ഗൗതമായി..

  3. Super machane… onnum parayan illa ennathem pole kidilan katha…???

  4. അടിപൊളി കഥ ബ്രോ ? ഈ കഥയുടെ പേരിൽ തന്നെ ഒരു നിഗൂഢത ഫീൽ ചെയ്യുന്നു പിന്നെ ഒടുക്കത്തെ സസ്പെൻസും

    ♥️♥️♥️

  5. ബ്രോ ♥️♥️♥️

    സൂപ്പർ തുടക്കം…

    സസ്പെൻസുകളുടെ മാലപ്പടക്കം പ്രേതീക്ഷിക്കുന്നു…

    സസ്നേഹം ???

    -മേനോൻ കുട്ടി

    1. Thanks മുത്തേ… ♥️♥️♥️

  6. മല്ലു റീഡർ

    മച്ചാനെ തുടക്കം പൊളിച്ചുട്ടോ….ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 6 ദിവസം അല്ലെ….???

    1. ചിലപ്പോൾ നേരത്തെയും വരാം…

  7. കൊള്ളാം ബ്രോ

  8. bro,ishtamai.
    padhivinu vibaridhami ” crime thriller” kandapol” oru …………
    kathirikkunnu.
    adutha partinu vendi

    1. വളരെ സന്തോഷം പ്രവീൺ ബ്രോ, ♥️♥️♥️

  9. ??‍♂️

  10. ഇതിപ്പോള്‍ എന്താണ് സംഭവിച്ചത്….ഇനി അടുത്ത part um vaayukkanamallo മനസ്സിലാക്കാന്‍…തലവെച്ച് kodukkendayirunnu..

    ഇനി ഈ part…കൊള്ളാമായിരുന്നു..ishtamayi ????????

    1. ???

      അടുത്ത പാർട്ട്‌ വായിക്കണമല്ലോ…

  11. Enthaanithu bro suspensukalude koodaramo…. Adipoli avatharanam…

Comments are closed.