അപരാജിതൻ 29 [Harshan] 9703

Views : 520994

“ശങ്കരാ ,,, പകല് വരാം ,,,,,,ജോലിക്കാരെയും കൂട്ടാം ,,, ഇതും ഇതിനോട് ചേർന്നുള്ള  കാടു വെട്ടിയ അന്‍പതെക്കറും  എന്‍റെ സ്ഥലം തന്നെയാ ,,,,,,,ഞാൻ അഞ്ചു കൊല്ലം മുന്പ് ലിക്കർ ഫാക്ടറിക്കായി വാങ്ങിയതാ ,, “പേടിച്ച് വിറച്ച് കൊണ്ട് ജഗന്നാഥന്‍ പറഞ്ഞു.

അത് കേട്ടപ്പോൾ ഒരുപാട് സന്തോഷത്തോടെ ആദി വേഗം അവനെ നോക്കി ചോദിച്ചു

“ഇത് നിന്‍റെ സ്ഥലമാണോ ?”

“അതേ ശങ്കരാ ,,നമുക്ക് പോകാം ശങ്കരാ  “ പേടിയോടെ ജഗന്നാഥൻ ചുറ്റും നോക്കി വിറയലൊടെ പറഞ്ഞു.

ആദി അല്പം നേരം എന്തൊക്കെയോ ആലോചിച്ചു

“ഈ സ്ഥലം എനിക്ക് വിൽക്കാമോ . എനിക്ക് വേണം ,,, ?” ആദി ജഗനാഥനോട് ചോദിച്ചു

ജഗന്നാഥൻ ചുറ്റും നോക്കി പേടിയോടെ

“ഇതിനു വേണ്ടിയാണോടാ നാറി ,  നീയെന്നെ ഈ നേരത്ത് ഈ പാമ്പി൯ കൂട്ടിൽ കൊണ്ട് വന്നത് ,,,അയ്യോ ,,,,,” പാമ്പിന്‍റെ  സീൽക്കാരം കേട്ടു ജഗന്നാഥൻ ഒന്ന് ഞെട്ടി

“ജഗന്നാഥാ ,,,ബിസിനസ് സംസാരിക്കുമ്പോ ബിസിനസ് ,,എനിക്ക് ഈ സ്ഥല൦ വേണം ,,, എത്ര രൂപ തരണം ?”

“ഈ പാമ്പുകളുടെ ഇടയില്‍ നിന്നാണോ ബിസിനസ്സ് ശങ്കരാ, ഒരു രൂപയും നീ തരണ്ട ,,,നാളെ തന്നെ ഈ അന്‍പത്തി മൂന്നു  ഏക്കറും നിന്‍റെ പേരിൽ എഴുതി തരാം ”

“എനിക്കീ ഭൂമി മാത്രം മതി , ഈ മൂന്നേക്കര്‍ ഭൂമി ,,,,ഇതിനു നീ പറയുന്ന വില ഞാൻ തന്നേക്കാം ”

“ഇതൊരു ശാപം പിടിച്ച മണ്ണാ ,,, ഇവിടെ നൂറ്റാണ്ടുകളായി പാമ്പുകളാ വാഴുന്നത് , ഇതെടുക്കണ്ട ശങ്കരാ”

“ജഗന്നാഥാ ,,,നാഗം ശിവന് ആഭരണമാണ് ,,,പിന്നെ ഞാനെന്തിനാ പേടിക്കുന്നത് ?”

“അയ്യോ നമുക്ക് പോകാ ശങ്കരാ : ജഗന്നാഥൻ തിരികെ പോകാനായി പേടിച്ചു നിലവിളിക്കാൻ തുടങ്ങി

ആദി ചിരിച്ചു കൊണ്ട് അവനെ തന്‍റെ പുറത്തു കയറ്റി ഇരുത്തി പാമ്പുകളുടെ ഇടയിലൂടെ നടന്നു വന്നു . ആ പറമ്പു കഴിയാറായപ്പോൾ ജഗന്നാഥനെ താഴെ നിർത്തി.

“ദേ ,,നോക്ക്  സർപ്പം ഇണ ചേരുന്നത് ” എന്നുപറഞ്ഞു കൊണ്ട് ആദി അവനെ ആ കാഴ്‌ച കാണിച്ചു കൊടുത്തു.

പരസ്പരം കെട്ടിപുണർന്നു ഓരോ അംഗങ്ങളും സ്പർശിച്ചു കൊണ്ട് ഇണ ചേരുന്ന രണ്ടു നാഗങ്ങൾ ജഗന്നാഥനു ആകെ നാണമായി.

“ചെന്നിട്ട് ഇങ്ങനെയൊക്കെ കെട്ടിപ്പുണര്‍ന്ന് കിടന്നോളണം , നാഗങ്ങളെ പോലെ , കേട്ടല്ലോ “ ആദി അവനെ ഉപദേശിച്ചു കൊണ്ട് അവർ ജീപ്പിൽ കയറി.

“പറ ,,,ജഗന്നാഥാ എത്ര രൂപയാ ഈ സ്ഥലത്തിനു ഞാൻ തരേണ്ടത് ?”

“നിനക്കു എന്തുവേണമെങ്കിലും എന്നോട് ചോദിക്കാം ,,അതിനു നീ ഇടയിൽ പണം ചേർത്ത് എന്നെ വിഷമിപ്പിക്കല്ലേ ശങ്കരാ ,, ഈ ജീവന്‍ പോലും നിനക്കു ഞാന്‍ സമര്‍പ്പിക്കും  ” ജഗന്നാഥൻ പറഞ്ഞു

“ജഗന്നാഥാ ,,നീ പറയുന്നത് ശരിയായിരിക്കാം ,പക്ഷെ ഈ സ്ഥലത്തിന് ഞാനുമായോ എന്‍റെ കാരണവന്മാരുമായോ  എന്തോ ബന്ധം എനിക്കനുഭവപെടുന്നുണ്ട് ,,അങ്ങനെയുള്ള സ്ഥലം ഞാൻ ദാനമായോ സമ്മാനമായോ  വാങ്ങിക്കാൻ പാടില്ല ”

“ശരി ,,എങ്കിൽ നീ ഒരു വില പറഞ്ഞോളൂ ” ജഗന്നാഥൻ പറഞ്ഞു

“കോടികൾ ഒന്നും എനിക്ക് തരാനുണ്ടാകില്ല , പക്ഷെ ഈ മൂന്നേക്കര്‍ മണ്ണ് നീ പറയുന്ന വില  തന്നു ഞാൻ വാങ്ങണം ,,,വാങ്ങുന്നവനല്ല വില്‍ക്കുന്നവനല്ലേ വില പറയേണ്ടത് ”

ജഗന്നാഥൻ ആദി പറയുന്നത് കേട്ട് കൊണ്ട് ആലോചിച്ചു.

Recent Stories

The Author

359 Comments

  1. വിഷ്ണു ⚡

    ഇതും വായിച്ച് തീർന്നു.
    പാറു ഇപ്പോഴും ഒരുപാട് അന്വേഷണത്തിൽ ആണ്.അതേപോലെ ചുടലയെ കണ്ടതും അവളുടെ മനസ്സിൽ വിധി പോലെ നടക്കും എന്ന് പറഞ്ഞത് കാര്യങ്ങൽ കുറച്ച് കൂടെ അടുത്ത് വരുന്നത് പോലെ തോന്നുന്നു.അതെന്തായാലും വരുന്നിടത്ത് വച്ച്.

    ചുടല പറയുന്നത് വച്ച് ആദിക്ക് ഉണ്ടായ മാറ്റം അവൻ തന്നെ മാറുന്നത് ആണെന്നാണ്.പക്ഷേ അന്നേരം അവനിൽ എന്ത് മാറ്റം ആണ് ഉണ്ടാവുന്നത് എന്ന് അവനിപ്പോഴും അറിയില്ല.അതും മനസ്സിലായി.

    പിന്നെ ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ചിന്നു വിളിച്ച് സംസാരിക്കുന്നത് ആണ്.അവളുടെ നിഷ്കളങ്കതയും ആദിയേ സ്നേഹിക്കുന്നതും എല്ലാം അവർ തമ്മിലുള്ള ഫോൺ കോളിൽ ഉണ്ടായിരുന്നു. ആ ഭാഗവും ഇഷ്ടമായി❤️

    അപ്പോ അടുത്തതിൽ കാണാം
    ❤️

  2. ❤️❤️❤️❤️

  3. മല്ലു vÂmpíre

    Ini aadhiyude aparan anoo baalu…alla Manu ithuvare appuvine kanditillalloo ini ore mukhamulla randu per akoo Ivar 😅 kautukam lesham koodutha athenthayalum njan ippo aparachitan story addicted aanu Oct 3 vaayichu tudangiyathu aanu ee series ippo part 29 vare ethi Njaan ente kofil ithuoole examinu poolum vaayichitilla😂big fan❤️✨ waiting for kidilam episodes

  4. ഈ ഭാഗവും fantastic ആയിട്ടുണ്ട് മച്ചാ…വരാൻ പോകുന്ന ഉത്സവത്തിന്റെ സാമ്പിൾ വെടിക്കെട്ട് അടുത്തുകൊണ്ടിരിക്കുന്നു.

  5. പ്രിയ സ്നേഹിതാ ഹർഷാ താങ്കളുടെ അപരാജിതൻ എന്ന നോവൽ അടിപൊളിയാണ് ഇത് ഒരു കഥയല്ല എന്നാണ് എനിക്ക് തോന്നുന്നത് എവിടെയോ ആരുടെയോ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. താങ്കൾ ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് പബ്ലിഷ്ചെയ്യൂ. കട്ട വൈറ്റിങിലാണ് പിന്നെ താങ്കളുടെ ഒരു ഫോട്ടോ കൂടി അടുത്ത ഭാഗം തുടങ്ങുമ്പോൾ ഇടണം’ നേരിട്ട് കാണാൻ പറ്റില്ല എങ്കിലും ഫോട്ടോയിൽ ആളെ മനസ്സിലാക്കാമല്ലോ

  6. അപ്പുറത്ത് വന്നല്ലോ 🤔

    1. അവിടെ രണ്ടു part aayalle ഇടുന്നത്… ഇവിടെ single part ആയിട്ടും

      1. avide page break venda
        athupole direct image kayattaam
        ivide athu imgur vazhi maathramelle

        1. സമയമെടുത്തു cheeyyu… pettennayikkotte 😊😊

          1. First cmnt ഇടാൻ നിൽക്കുകയാവും 😆

          2. ഇല്ല… ആ ശ്രമം ഉപേക്ഷിച്ചു… weekend aaghoshikkanulla സാധനം വാങ്ങാനായി pokanam

          3. ഒന്നെനിക്കും വേണം

          4. HarshanHarshanOctober 14, 2021 at 8:03 pm
            ഒന്നെനിക്കും വേണം
            @@@@

            അശോകന് ksheenamakam…

  7. അപ്പൊ ഇന്നിനി കാണൂലെ😕😪

    1. ലിപിയിൽ വന്നു ഇവിടേം വരും

    2. Varum wait

  8. ലിപിയിൽ വന്നു മക്കളെ

  9. Inn kaanulle..?

  10. Shyamine verum paavam and pedithondanaki nirthunnadhonde chodhichadha

  11. Harshan bro,oru kariyam parayunode onnum vicharikarudhe,endha ennu vechale nammude ആദിക്ക് പൂർവികരായി kure saaririkha belam unde,adhupole shyam ine angane endhigilum vende,shyam inte muthashan oru yodhave anenne avnte muthashi thanne paranju.shyam ine oru cheriya vella mass scene set aakie koode.

    Oru thonnale mathram

  12. Inyum urangille Nala leave akkendi varum,…😔😔😔😔😔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com