അപരാജിതൻ 29 [Harshan] 9701

Views : 521698

“ചുടലേ ,, ഇപ്പോൾ ഇതൊക്കെ  കേൾക്കാൻ നല്ല രസമുണ്ട് ,, എനിക്കറിയാം ഞാൻ അവനെക്കാളും സ്‌പെഷ്യൽ ആണെന്ന് ,, അതല്ലേ ,, നാഗമണി പോലും എന്‍റെ കയ്യിലിരിക്കുന്നത് ,, അങ്ങനെയൊക്കെ നോക്കുമ്പോഴും ,, ഞാനെന്‍റെ അമ്മയോടൊപ്പം സ്നേഹിച്ചവളുടെ മനസവനു വേണ്ടി ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ ,, ഞാൻ എന്തൊക്കെയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം ???

“ശങ്കരാ ,,,,,,അവൻ ക്ഷത്രിയനെങ്കിൽ നീ ബ്രാഹ്മണ൯ താനേ ,,,,”

” നീയൊന്നു നിർത്തുന്നുണ്ടോ ,, ബ്രാഹ്മണന്‍ ക്ഷത്രിയന്‍ വൈശ്യന്‍ ശൂദ്രന്‍ ” ആദി ദേഷ്യപ്പെട്ടു

“എന്‍റെ അച്ഛൻ ആ കുലത്തിൽ ജനിച്ചു പോയി എന്നത് കൊണ്ട് ഞാനൊരു ബ്രാഹ്മണനായി സ്വയം കരുതുന്നില്ല ,,മനുഷ്യനെ വർണ്ണങ്ങളുടെ പേരിൽ വേർതിരിക്കാൻ മനുഷ്യനാരാ ,, എനിക്കൊരു വർണ്ണമേയുള്ളൂ ,, ഇത്രകാലവും വർണ്ണമേത് കുലമേത്  എന്നറിയാതെ ജീവിച്ച രണ്ടു സാധു ദമ്പതികളുടെ മകന്‍റെ വർണ്ണം , ശൈവം , അത് തന്നെയാണ് എന്‍റെ വർണ്ണവും ധർമ്മവും ,, ശൈവനായ തീണ്ടാപ്പാട് അകലെ നിര്‍ത്തേണ്ട ചണ്ഡാലനാണ്  ഞാൻ ,, എനിക്കതു മാത്രം മതി ”

ചുടല ആദരവോടെ ആദിയെ നോക്കി

“ശങ്കരാ ,,,,,,, പണ്ട് മനുഷ്യൻ , കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ നാല് വർണ്ണങ്ങളെയുണ്ടാക്കി അതിൽപെടാത്തവനെ ചണ്ഡാലനുമാക്കി ,, അവനെ അടിമയുമാക്കി തരം താഴ്ത്തി ,,

ആരാ ചണ്ഡാല൯ ????

അവർണ്ണൻ അതായതു വർണങ്ങളിൽപെടാത്തവൻ ,, വർണ്ണങ്ങൾക്ക് അതീതനായവൻ ,, വർണ്ണങ്ങളിൽ പെടാത്തവനും വർണങ്ങൾക്ക് അതീതനായവനും ആരാ ശങ്കരാ ?????

ഈശ്വരൻ തന്നെ ,, അതറിയാതെ  വിഡ്ഢികൾ,,  ഈശ്വരനെയാണ് തീണ്ടാപ്പാട് അകലെ നിർത്തിയത് ,,

സാക്ഷാല്‍ ദേവാദിദേവനായ മഹാദേവന്‍  ചണ്ഡാലസ്വരുപത്തിൽ സകലലഹരിയോടെയും ചുടലക്കളത്തിൽ വസിച്ചുകൊണ്ട് താൻ വർണങ്ങൾക്കു അതീതനായ അവർണ്ണൻ ആണെന്ന് കാണിച്ചു കൊടുത്തിട്ടു പോലും ഈ മൂഢൻമാർക്ക് അതിനെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല ,,അവർണ്ണ൯ ചണ്ഡാലനാണ് . അവൻ രുദ്രനാണ്‌ ,, ശങ്കരനാണ് ,, ”

ആദി എല്ലാം കേട്ട് കൊണ്ടിരുന്നു.

ചുടല തനിക്ക് പങ്കുവെക്കുന്ന അറിവിനെ അവന്‍റെ മനസ് ആദരവോടെ സ്വീകരിച്ചു കൊണ്ടിരുന്നു.

“അതൊക്കെ പോട്ടെ ശങ്കരാ, നിനക്കെത്ര നാരികളോട് വികാരം തോന്നിയിട്ടുണ്ട് “

“നീ പറയുന്നത് ” ആദി ഒന്ന് നിർത്തി.

“ആ അത് തന്നെ ”

“കോളേജിൽ പഠിക്കുന്ന സമയത്തൊക്കെ എന്തോ അങ്ങനെ അവിടെയുള്ള ആരോടും ആ ഒരു തോന്നൽ ഉണ്ടായിട്ടില്ല , പക്ഷെ പാലിയത്ത് നിന്ന സമയത്ത് അവളോട് തോന്നിയിട്ടുണ്ട് , അതവളെ കണ്ട നാൾ മുതലേ അങ്ങനെ,,ഒരു ഭ്രാന്ത് പോലെയായിരുന്നു, പക്ഷെ അതങ്ങു പെരുകി വരുമ്പോ തന്നെ ഇല്ലാതെയാകും , എന്നാലൂം അവൾ , അവളുടെ ദേഹത്തോട് അവളുടെ വാസനയോട് അതൊരു വല്ലാത്ത ഭ്രാന്ത് തന്നെയായിരുന്നു, ഇഷ്ടമാണോ കാമമാണോ ആർക്കറിയാം, എന്നാലൂം അന്നവൾ എനിക്കെന്റെ ജീവനായിരുന്നു”

“ആ കന്യക നിന്നെ ഇപ്പോൾ മോഹിക്കുന്നുണ്ടെങ്കിലോ ശങ്കരാ ”

Recent Stories

The Author

359 Comments

  1. വിഷ്ണു ⚡

    ഇതും വായിച്ച് തീർന്നു.
    പാറു ഇപ്പോഴും ഒരുപാട് അന്വേഷണത്തിൽ ആണ്.അതേപോലെ ചുടലയെ കണ്ടതും അവളുടെ മനസ്സിൽ വിധി പോലെ നടക്കും എന്ന് പറഞ്ഞത് കാര്യങ്ങൽ കുറച്ച് കൂടെ അടുത്ത് വരുന്നത് പോലെ തോന്നുന്നു.അതെന്തായാലും വരുന്നിടത്ത് വച്ച്.

    ചുടല പറയുന്നത് വച്ച് ആദിക്ക് ഉണ്ടായ മാറ്റം അവൻ തന്നെ മാറുന്നത് ആണെന്നാണ്.പക്ഷേ അന്നേരം അവനിൽ എന്ത് മാറ്റം ആണ് ഉണ്ടാവുന്നത് എന്ന് അവനിപ്പോഴും അറിയില്ല.അതും മനസ്സിലായി.

    പിന്നെ ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ചിന്നു വിളിച്ച് സംസാരിക്കുന്നത് ആണ്.അവളുടെ നിഷ്കളങ്കതയും ആദിയേ സ്നേഹിക്കുന്നതും എല്ലാം അവർ തമ്മിലുള്ള ഫോൺ കോളിൽ ഉണ്ടായിരുന്നു. ആ ഭാഗവും ഇഷ്ടമായി❤️

    അപ്പോ അടുത്തതിൽ കാണാം
    ❤️

  2. ❤️❤️❤️❤️

  3. മല്ലു vÂmpíre

    Ini aadhiyude aparan anoo baalu…alla Manu ithuvare appuvine kanditillalloo ini ore mukhamulla randu per akoo Ivar 😅 kautukam lesham koodutha athenthayalum njan ippo aparachitan story addicted aanu Oct 3 vaayichu tudangiyathu aanu ee series ippo part 29 vare ethi Njaan ente kofil ithuoole examinu poolum vaayichitilla😂big fan❤️✨ waiting for kidilam episodes

  4. ഈ ഭാഗവും fantastic ആയിട്ടുണ്ട് മച്ചാ…വരാൻ പോകുന്ന ഉത്സവത്തിന്റെ സാമ്പിൾ വെടിക്കെട്ട് അടുത്തുകൊണ്ടിരിക്കുന്നു.

  5. പ്രിയ സ്നേഹിതാ ഹർഷാ താങ്കളുടെ അപരാജിതൻ എന്ന നോവൽ അടിപൊളിയാണ് ഇത് ഒരു കഥയല്ല എന്നാണ് എനിക്ക് തോന്നുന്നത് എവിടെയോ ആരുടെയോ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. താങ്കൾ ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് പബ്ലിഷ്ചെയ്യൂ. കട്ട വൈറ്റിങിലാണ് പിന്നെ താങ്കളുടെ ഒരു ഫോട്ടോ കൂടി അടുത്ത ഭാഗം തുടങ്ങുമ്പോൾ ഇടണം’ നേരിട്ട് കാണാൻ പറ്റില്ല എങ്കിലും ഫോട്ടോയിൽ ആളെ മനസ്സിലാക്കാമല്ലോ

  6. അപ്പുറത്ത് വന്നല്ലോ 🤔

    1. അവിടെ രണ്ടു part aayalle ഇടുന്നത്… ഇവിടെ single part ആയിട്ടും

      1. avide page break venda
        athupole direct image kayattaam
        ivide athu imgur vazhi maathramelle

        1. സമയമെടുത്തു cheeyyu… pettennayikkotte 😊😊

          1. First cmnt ഇടാൻ നിൽക്കുകയാവും 😆

          2. ഇല്ല… ആ ശ്രമം ഉപേക്ഷിച്ചു… weekend aaghoshikkanulla സാധനം വാങ്ങാനായി pokanam

          3. ഒന്നെനിക്കും വേണം

          4. HarshanHarshanOctober 14, 2021 at 8:03 pm
            ഒന്നെനിക്കും വേണം
            @@@@

            അശോകന് ksheenamakam…

  7. അപ്പൊ ഇന്നിനി കാണൂലെ😕😪

    1. ലിപിയിൽ വന്നു ഇവിടേം വരും

    2. Varum wait

  8. ലിപിയിൽ വന്നു മക്കളെ

  9. Inn kaanulle..?

  10. Shyamine verum paavam and pedithondanaki nirthunnadhonde chodhichadha

  11. Harshan bro,oru kariyam parayunode onnum vicharikarudhe,endha ennu vechale nammude ആദിക്ക് പൂർവികരായി kure saaririkha belam unde,adhupole shyam ine angane endhigilum vende,shyam inte muthashan oru yodhave anenne avnte muthashi thanne paranju.shyam ine oru cheriya vella mass scene set aakie koode.

    Oru thonnale mathram

  12. Inyum urangille Nala leave akkendi varum,…😔😔😔😔😔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com