അപരാജിതൻ 29 [Harshan] 9699

Views : 521976

ജഗന്നാഥൻ ഓടി വന്നവനേ കെട്ടിപിടിച്ചു കൊണ്ട് വിതുമ്പി

“എങ്ങനെയാ നന്ദി പറയാ ,,ഈ ജൻമം മുഴുവനായും നിന്നോട് കടപ്പെട്ടിരിക്കുന്നവനാ ഞാൻ ,,,”

“ശേ ,,എന്താടാ ഇത് ,,, ” അവൻ നിരുപമയെ നോക്കി

അവൾ നിറമിഴികളോടെ ആദിയെ നോക്കി കൈ കൂപ്പി നിൽക്കുകയായിരുന്നു.

അവൻ ചിരിച്ചു കൊണ്ട്  പറഞ്ഞു

“സത്യത്തെയും സ്നേഹത്തെയും ഒരുപാട് കാലം മൂടിവെക്കാൻ സാധിക്കില്ല ,, അത് മറ നീക്കി പുറത്തേക്ക് വരും ,,കാരണം അത് രണ്ടും ഈശ്വരനാ ,, സ്നേഹം നിങ്ങളുടെ കാര്യത്തിലാണെകിൽ എന്‍റെ കാര്യത്തിലത് പരമ്പരയാ  ,,,,, ആ പരമ്പര പത്തു നൂറ്റാണ്ടുകൾക്ക് മുന്നേ പ്രളയത്തിൽ മുങ്ങിപോയതാ ,,പക്ഷെ പത്തു  നൂറ്റാണ്ടു കഴിഞ്ഞപ്പോളാണ് ആ സത്യം മറ നീക്കി പുറത്തേക്ക് വന്നത് ,, ”

“ഇനിയെന്നാ ഒന്ന് കാണാ൯ സാധിക്ക്യാ ,,,” ജഗന്നാഥൻ വിഷമത്തോടെ ചോദിച്ചു

“നമുക്ക് കാണാമല്ലോ ,, ഞാൻ ഇവിടെ ഇനിയും വരില്ലേ ,, പിന്നെന്താ ,,, ” അവൻ ജഗന്നാഥനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു

“അതിലേറെ ,നന്ദിയുണ്ട് , നീയാ സ്ഥലം എനിക്ക് തന്നതിൽ ”

“എന്നോടിങ്ങനെ പറയല്ലേ , നിനക്കെന്താ വേണ്ടത് ,, എന്ത് വേണമെങ്കിലും എന്നോട് ചോദിക്കാം ,, ഒരു മടിയും  വിചാരിക്കണ്ട ,, പൊന്നോ പണമോ മണ്ണോ എനിക്കുള്ളത് എന്തും ഞാൻ തരും ,,അത്രക്കും നന്ദിയുണ്ട് ”

 

“എനിക്ക് നന്ദിയൊന്നും വേണ്ട ,, സ്നേഹം മതി ,, അത് നിങ്ങൾക്കുണ്ടെന്നും അറിയാം ,, വിഷമമൊന്നും വേണ്ട ,, ഒരു ജീവിതം നിങ്ങൾ തുടങ്ങികഴിഞ്ഞു ,, എനിക്ക് ദാമ്പത്യജീവിതത്തെ കുറിച്ച് ഉപദേശിക്കാനറിയില്ല ,,പക്ഷെ ഞാൻ കണ്ട ഒരു ജീവിതം എന്‍റെ അച്ഛന്റെയും അമ്മയുടെയുമാ ,, രണ്ടു പേർക്കും   പരസ്പരം  ജീവനായിരുന്നു ,,നിങ്ങൾക്കും അങ്ങനെ തന്നെയാണ്ന്നറിയാം ,,അതിൽ കൂടുതൽ ഒന്നും പറയാനില്ല ,, നന്നായി ജീവിക്കണം ,, രണ്ടുപേരും പരസ്പരം താങ്ങും തണലും ആകണം ,ഞാനൊരു നാലു മണിയോടെ ഇറങ്ങും ,, ഒരു ഫോൺ കോൾ അകലത്തിൽ ഞാനുണ്ടാകും ,,, ”

അപ്പോളേക്കും നന്ദു മാമനും ചേതന ആന്റിയും മക്കളും അങ്ങോട്ടേക്ക് വന്നു.

ആദി നവദമ്പതികളെ പറഞ്ഞയച്ചിട്ടു നന്ദുമാമന്‍റെ അടുത്തു ചെന്നു.

“ഒരുപാട് അഭിമാനം തോന്നുന്നു അപ്പൂ ,,,നിന്നെയോർത്ത് ,,” അദ്ദേഹം അവന്‍റെ ചുമലിൽ പിടിച്ചു പറഞ്ഞു

ആദി ചിരിച്ചു

“എന്തായാലും എന്‍റെ വംശത്തിന്‍റെ ആരംഭം ഇവിടെ നിന്നല്ലേ ,, നന്ദുമാമാ ,,, ”

“അപ്പു ,,,,,ഞാനൊരു കാര്യം ചോദിച്ചോട്ടെ ” ചേതന അവനോടു ഒരു മുഖവുരയിട്ടു

“എന്താ ആന്റി ?” അവൻ ചോദിച്ചു

ചേതന ഭർത്താവിനെ നോക്കി , തോൾ കൊണ്ട് ഒന്ന് തോണ്ടി

നന്ദുമാമൻ പ്രജക്തയെ അരികിലേക്ക് വിളിച്ചു

“അപ്പൂ ,,,ഒരാഗ്രഹം ,,, പാജിയെ വിവാഹം ചെയ്തു തരട്ടെ ,,?”

അവനൊന്നു ഞെട്ടി

അവൻ പ്രാജക്തയെ നോക്കി

“യെസ് മാൻ ,, എനിക്ക് ഓകെയാ ,, എന്തായാലും എനിക്കൊരു കൊരങ്ങനെ ഹസ്ബൻഡ് ആയി വേണം ,,അത് താനാണേലും മതി ” അവൾ ഒരു മടിയും കൂടാതെ പറഞ്ഞു

“നന്ദു മാമ ,,, ഒരു കാര്യമുണ്ട് ,, ഞാനതു പറയാതെ ഇരുന്നതാ ”

“എന്ത് കാര്യം ?’ അദ്ദേഹം തിരക്കി

ആദി മടിച്ചാണെങ്കിലും വൈഗയുമായി വിവാഹം ഉറപ്പിച്ച കാര്യം പറഞ്ഞു.

Recent Stories

The Author

359 Comments

  1. വിഷ്ണു ⚡

    ഇതും വായിച്ച് തീർന്നു.
    പാറു ഇപ്പോഴും ഒരുപാട് അന്വേഷണത്തിൽ ആണ്.അതേപോലെ ചുടലയെ കണ്ടതും അവളുടെ മനസ്സിൽ വിധി പോലെ നടക്കും എന്ന് പറഞ്ഞത് കാര്യങ്ങൽ കുറച്ച് കൂടെ അടുത്ത് വരുന്നത് പോലെ തോന്നുന്നു.അതെന്തായാലും വരുന്നിടത്ത് വച്ച്.

    ചുടല പറയുന്നത് വച്ച് ആദിക്ക് ഉണ്ടായ മാറ്റം അവൻ തന്നെ മാറുന്നത് ആണെന്നാണ്.പക്ഷേ അന്നേരം അവനിൽ എന്ത് മാറ്റം ആണ് ഉണ്ടാവുന്നത് എന്ന് അവനിപ്പോഴും അറിയില്ല.അതും മനസ്സിലായി.

    പിന്നെ ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ചിന്നു വിളിച്ച് സംസാരിക്കുന്നത് ആണ്.അവളുടെ നിഷ്കളങ്കതയും ആദിയേ സ്നേഹിക്കുന്നതും എല്ലാം അവർ തമ്മിലുള്ള ഫോൺ കോളിൽ ഉണ്ടായിരുന്നു. ആ ഭാഗവും ഇഷ്ടമായി❤️

    അപ്പോ അടുത്തതിൽ കാണാം
    ❤️

  2. ❤️❤️❤️❤️

  3. മല്ലു vÂmpíre

    Ini aadhiyude aparan anoo baalu…alla Manu ithuvare appuvine kanditillalloo ini ore mukhamulla randu per akoo Ivar 😅 kautukam lesham koodutha athenthayalum njan ippo aparachitan story addicted aanu Oct 3 vaayichu tudangiyathu aanu ee series ippo part 29 vare ethi Njaan ente kofil ithuoole examinu poolum vaayichitilla😂big fan❤️✨ waiting for kidilam episodes

  4. ഈ ഭാഗവും fantastic ആയിട്ടുണ്ട് മച്ചാ…വരാൻ പോകുന്ന ഉത്സവത്തിന്റെ സാമ്പിൾ വെടിക്കെട്ട് അടുത്തുകൊണ്ടിരിക്കുന്നു.

  5. പ്രിയ സ്നേഹിതാ ഹർഷാ താങ്കളുടെ അപരാജിതൻ എന്ന നോവൽ അടിപൊളിയാണ് ഇത് ഒരു കഥയല്ല എന്നാണ് എനിക്ക് തോന്നുന്നത് എവിടെയോ ആരുടെയോ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. താങ്കൾ ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് പബ്ലിഷ്ചെയ്യൂ. കട്ട വൈറ്റിങിലാണ് പിന്നെ താങ്കളുടെ ഒരു ഫോട്ടോ കൂടി അടുത്ത ഭാഗം തുടങ്ങുമ്പോൾ ഇടണം’ നേരിട്ട് കാണാൻ പറ്റില്ല എങ്കിലും ഫോട്ടോയിൽ ആളെ മനസ്സിലാക്കാമല്ലോ

  6. അപ്പുറത്ത് വന്നല്ലോ 🤔

    1. അവിടെ രണ്ടു part aayalle ഇടുന്നത്… ഇവിടെ single part ആയിട്ടും

      1. avide page break venda
        athupole direct image kayattaam
        ivide athu imgur vazhi maathramelle

        1. സമയമെടുത്തു cheeyyu… pettennayikkotte 😊😊

          1. First cmnt ഇടാൻ നിൽക്കുകയാവും 😆

          2. ഇല്ല… ആ ശ്രമം ഉപേക്ഷിച്ചു… weekend aaghoshikkanulla സാധനം വാങ്ങാനായി pokanam

          3. ഒന്നെനിക്കും വേണം

          4. HarshanHarshanOctober 14, 2021 at 8:03 pm
            ഒന്നെനിക്കും വേണം
            @@@@

            അശോകന് ksheenamakam…

  7. അപ്പൊ ഇന്നിനി കാണൂലെ😕😪

    1. ലിപിയിൽ വന്നു ഇവിടേം വരും

    2. Varum wait

  8. ലിപിയിൽ വന്നു മക്കളെ

  9. Inn kaanulle..?

  10. Shyamine verum paavam and pedithondanaki nirthunnadhonde chodhichadha

  11. Harshan bro,oru kariyam parayunode onnum vicharikarudhe,endha ennu vechale nammude ആദിക്ക് പൂർവികരായി kure saaririkha belam unde,adhupole shyam ine angane endhigilum vende,shyam inte muthashan oru yodhave anenne avnte muthashi thanne paranju.shyam ine oru cheriya vella mass scene set aakie koode.

    Oru thonnale mathram

  12. Inyum urangille Nala leave akkendi varum,…😔😔😔😔😔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com