അപരാജിതൻ 29 [Harshan] 9688

Views : 518444

പാര്‍വ്വതിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ശ്യാം അവളുമായി കാറില്‍ പുറപ്പെട്ടതു ശ്മശാനഭൂമിയിലേക്കായിരുന്നു.

ചുടല ഒരു അവധൂതനേ പോലുള്ള വ്യക്തിയാണെന്ന് ഇന്ദുവില്‍ നിന്നും അറിഞ്ഞതിനാല്‍.പാര്‍വ്വതിക്ക് ചുടലയെ കാണണമെന്ന് അടക്കാനാകാത്ത മോഹം തോന്നി.

തന്നെ പ്രണമിക്കാന്‍ തന്നില്‍ എന്തു ശക്തി വിശേഷമാണ് ചുടല ദര്‍ശിച്ചത് എന്നറിയുവാനുള്ള അടക്കാനാകാത്ത അവളുടെ ആകാംക്ഷയാണ് പാർവ്വതിയെ അതിനു പ്രേരിപ്പിച്ചതും.

അങ്ങനെ ചോദിച്ചും അന്വേഷിച്ചും അവരിരുവരും ശ്മാശാനഭൂമിയിൽ എത്തി.

കവാടത്തിലൂടെ അല്പം ഭയത്തോടെ ഇരുവരും ശ്മശാനത്തിനുള്ളിൽ പ്രവേശിച്ചു.

അവിടെ എരിയുന്ന ചിതകളല്ലാതെ വേറെയാരും ഉണ്ടായിരുന്നില്ല.

മുന്നിൽ പാർവ്വതിയും അവൾക്കു പിന്നിൽ ശ്യാമും നടന്നുകൊണ്ടിരുന്നു.

അവളുടെ കയ്യിലെ മയൂരതാമ്രത്തിൽ പൊതിഞ്ഞ ഗൗരിശങ്കരരുദ്രാക്ഷത്തിനു തണുപ്പനുഭവപ്പെട്ടു കൊണ്ടിരുന്നു.അവർ എരിയുന്ന ചിതകളുടെ സമീപമെത്തി.

ആരെയും കാണുന്നില്ല

“ചുടല മാമാ ,,,,,,,,” പാർവ്വതി ഉറക്കെ വിളിച്ചു

ഒരു മറുപടി പോലും കേട്ടില്ല

അവ൪ മരങ്ങൾ നിറഞ്ഞ ചുടലകളത്തിൽ ചുറ്റും നോക്കി നടന്നു കൊണ്ടിരുന്നു.

അപ്പോളാണ്

ഒരു ശിവലിംഗം പാർവ്വതി കണ്ടത്.

സ്വാമി മുത്തശ്ശൻ  ശാംഭവിയിൽ ആത്മാഹൂതിക്കു ശ്രമിച്ചപ്പോൾ നെഞ്ചിൽ കെട്ടിയ ശിവലിംഗം. ആദി കൊണ്ട് വന്നു വെച്ചത്.

അവൾ തൊഴുതു

“നമഃശിവായ ” എന്ന് ഉരുവിട്ട് കൊണ്ടിരുന്നു

“ഇവിടെയാരുമില്ല പൊന്നൂ ” ശ്യാം പറഞ്ഞു

അവളതു കേട്ടതായി പോലും ഭാവിച്ചില്ല

അവൾ മുന്നോട്ടേക്ക് നടന്നു

“ചുടലമാമാ “ അവള്‍ ഉറക്കെ വിളിച്ചു.

അല്പം പോയപ്പോൾ കണ്ട കാഴ്‌ച അവളെ അത്ഭുതപ്പെടുത്തി.

രണ്ടു മുഖമുള്ള പരശു

ഇതേപോലെ  ഒരു ആയുധമാണ് അഗ്നിരൂപമുള്ള മനുഷ്യൻ കയ്യിലെന്തിയിരുന്നത്.

പിന്നെയുള്ള സ്വപ്നത്തിൽ അനുഭവപ്പെട്ടത് ആ അഗ്നി , ശങ്കരൻ എന്നും

അവൾ വിറയ്ക്കുന്ന കൈകളോടെ ആ പരശുവിൽ മെല്ലെ സ്പർശിച്ചു.

പെട്ടെന്ന്

ദേഹത്തേക്ക് ഒരു വൈദ്യുത പ്രവാഹമുണ്ടായത് പോലെ

അവൾ വേഗം കൈ വലിച്ചു.

അതെ നേരം അവിടെ ഒരു അട്ടഹാസം അല പോലെ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.

ഇരുവരും ഭയന്ന് പോയി.

അവർ ചുറ്റും നോക്കി , ആരെയും കാണുന്നില്ല

“ഇരുട്ടായി തുടങ്ങി പൊന്നൂ ,,,വാ പോകാം ” എന്നും പറഞ്ഞു ശ്യാ൦ പാർവ്വതിയുടെ കൈ പിടിച്ചു കൊണ്ട് പിന്തിരിഞ്ഞു നടന്നു

Recent Stories

The Author

359 Comments

  1. വിഷ്ണു ⚡

    ഇതും വായിച്ച് തീർന്നു.
    പാറു ഇപ്പോഴും ഒരുപാട് അന്വേഷണത്തിൽ ആണ്.അതേപോലെ ചുടലയെ കണ്ടതും അവളുടെ മനസ്സിൽ വിധി പോലെ നടക്കും എന്ന് പറഞ്ഞത് കാര്യങ്ങൽ കുറച്ച് കൂടെ അടുത്ത് വരുന്നത് പോലെ തോന്നുന്നു.അതെന്തായാലും വരുന്നിടത്ത് വച്ച്.

    ചുടല പറയുന്നത് വച്ച് ആദിക്ക് ഉണ്ടായ മാറ്റം അവൻ തന്നെ മാറുന്നത് ആണെന്നാണ്.പക്ഷേ അന്നേരം അവനിൽ എന്ത് മാറ്റം ആണ് ഉണ്ടാവുന്നത് എന്ന് അവനിപ്പോഴും അറിയില്ല.അതും മനസ്സിലായി.

    പിന്നെ ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ചിന്നു വിളിച്ച് സംസാരിക്കുന്നത് ആണ്.അവളുടെ നിഷ്കളങ്കതയും ആദിയേ സ്നേഹിക്കുന്നതും എല്ലാം അവർ തമ്മിലുള്ള ഫോൺ കോളിൽ ഉണ്ടായിരുന്നു. ആ ഭാഗവും ഇഷ്ടമായി❤️

    അപ്പോ അടുത്തതിൽ കാണാം
    ❤️

  2. ❤️❤️❤️❤️

  3. മല്ലു vÂmpíre

    Ini aadhiyude aparan anoo baalu…alla Manu ithuvare appuvine kanditillalloo ini ore mukhamulla randu per akoo Ivar 😅 kautukam lesham koodutha athenthayalum njan ippo aparachitan story addicted aanu Oct 3 vaayichu tudangiyathu aanu ee series ippo part 29 vare ethi Njaan ente kofil ithuoole examinu poolum vaayichitilla😂big fan❤️✨ waiting for kidilam episodes

  4. ഈ ഭാഗവും fantastic ആയിട്ടുണ്ട് മച്ചാ…വരാൻ പോകുന്ന ഉത്സവത്തിന്റെ സാമ്പിൾ വെടിക്കെട്ട് അടുത്തുകൊണ്ടിരിക്കുന്നു.

  5. പ്രിയ സ്നേഹിതാ ഹർഷാ താങ്കളുടെ അപരാജിതൻ എന്ന നോവൽ അടിപൊളിയാണ് ഇത് ഒരു കഥയല്ല എന്നാണ് എനിക്ക് തോന്നുന്നത് എവിടെയോ ആരുടെയോ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. താങ്കൾ ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് പബ്ലിഷ്ചെയ്യൂ. കട്ട വൈറ്റിങിലാണ് പിന്നെ താങ്കളുടെ ഒരു ഫോട്ടോ കൂടി അടുത്ത ഭാഗം തുടങ്ങുമ്പോൾ ഇടണം’ നേരിട്ട് കാണാൻ പറ്റില്ല എങ്കിലും ഫോട്ടോയിൽ ആളെ മനസ്സിലാക്കാമല്ലോ

  6. അപ്പുറത്ത് വന്നല്ലോ 🤔

    1. അവിടെ രണ്ടു part aayalle ഇടുന്നത്… ഇവിടെ single part ആയിട്ടും

      1. avide page break venda
        athupole direct image kayattaam
        ivide athu imgur vazhi maathramelle

        1. സമയമെടുത്തു cheeyyu… pettennayikkotte 😊😊

          1. First cmnt ഇടാൻ നിൽക്കുകയാവും 😆

          2. ഇല്ല… ആ ശ്രമം ഉപേക്ഷിച്ചു… weekend aaghoshikkanulla സാധനം വാങ്ങാനായി pokanam

          3. ഒന്നെനിക്കും വേണം

          4. HarshanHarshanOctober 14, 2021 at 8:03 pm
            ഒന്നെനിക്കും വേണം
            @@@@

            അശോകന് ksheenamakam…

  7. അപ്പൊ ഇന്നിനി കാണൂലെ😕😪

    1. ലിപിയിൽ വന്നു ഇവിടേം വരും

    2. Varum wait

  8. ലിപിയിൽ വന്നു മക്കളെ

  9. Inn kaanulle..?

  10. Shyamine verum paavam and pedithondanaki nirthunnadhonde chodhichadha

  11. Harshan bro,oru kariyam parayunode onnum vicharikarudhe,endha ennu vechale nammude ആദിക്ക് പൂർവികരായി kure saaririkha belam unde,adhupole shyam ine angane endhigilum vende,shyam inte muthashan oru yodhave anenne avnte muthashi thanne paranju.shyam ine oru cheriya vella mass scene set aakie koode.

    Oru thonnale mathram

  12. Inyum urangille Nala leave akkendi varum,…😔😔😔😔😔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com