അപരാജിതൻ 29 [Harshan] 9699

Views : 521944

ആദി അരമണിക്കൂർ കൊണ്ട് ശിവശൈലത്ത് എത്തിചേർന്നു

ജീപ്പ് വീടിനു മുന്നിൽ പാർക്ക് ചെയ്തു പുറത്തേക്കിറങ്ങിയപ്പോൾ , .

അവിടെ മറ്റു കുട്ടികളോടൊപ്പം  ഗൗരി മോൾ മാമാ എന്ന് വിളിച്ചു കൊണ്ട് ഓടിയടുത്തു.

“മാമന്‍റെ പൊന്ന് വന്നോടി ” എന്ന് പറഞ്ഞുകൊണ്ട് അവളെ വാരിയെടുത്ത് വട്ടം കറക്കി ഒക്കത്തിരുത്തി.

തന്‍റെ പെങ്ങളുടെ മകൾ എന്ന വാത്സല്യം അവനവളോട് ഏറെയുണ്ടായിരുന്നതിനാൽ കവിളത്തും നെറ്റിയിരിക്കും കുറെ മുത്തം കൊടുത്തു.

അപ്പോളേക്കും സ്വാമി മുത്തശ്ശനും വൈദ്യർ മുത്തശ്ശനും ഉമാദത്തനും അങ്ങോട്ടേക്കു വന്നു. അവനെ കണ്ടപ്പോൾ അവർക്കേറെ സന്തോഷമായിരുന്നു.

“എന്തായി ഞാനില്ലാതിരുന്നപ്പോൾ ,,എങ്ങനെയുണ്ടായിരുന്നു ?” അവൻ ചോദിച്ചു.

“കുഞ്ഞേ നീയിങ്ങനെ പോകരുത് ,, രണ്ടു ദിവസം എന്നുപറഞ്ഞു പോയിട്ട് ,,കാണാതെ ആയപ്പോൾ ഞങ്ങളൊക്കെ പേടിച്ചു പോയിരുന്നു ,, വാഹനവും കൊണ്ടല്ലേ പോയിരിക്കുന്നത് ,,എവിടെയാണെന്നോ എങ്ങോട്ടു പോയതാണെന്നോ ഒരു അറിവും ഞങ്ങൾക്കില്ലല്ലോ ” സ്വാമി മുത്തശൻ അവനോടുപറഞ്ഞു.

“രണ്ടു ദിവസത്തേക്കായി പോയതാ ,,പക്ഷെ ഒരു വിവാഹചടങ്ങു കൂടെയുണ്ടായിരുന്നു ,, അതാ പിന്നെ ,, അല്പം കൂടെ താമസിച്ചു പോയത് ,,അതുപോട്ടെ ഇവിടെ കുഴപ്പം വല്ലതും ഉണ്ടായിരുന്നോ ?”

“എന്ന് ചോദിച്ചാ ,,മോനെ ,, കൊട്ടാരത്തിലെ കാര്യദർശി പാർത്ഥസാരഥി അങ്ങുന്ന്  ഇവിടെ വന്നിരുന്നു ”

സ്വാമി മുത്തശ്ശൻ പറഞ്ഞു

“അതെന്തിനാ ,,?” നെറ്റിചുളിച്ചു കൊണ്ട് അവൻ ചോദിച്ചു

“മോനെ ,,ഇവിടെ നടന്ന വികസന കാര്യങ്ങളെല്ലാം കൊട്ടാരം അറിഞ്ഞിരിക്കുന്നു ,, ഇവിടെ വന്നദ്ദേഹം ഞങ്ങളെ  ഏറെ ശാസിച്ചു ,,കൊട്ടരത്തിന്‍റെ അനുമതിയില്ലാതെ ഇവിടെ മരാമത്ത് പണികൾ നടത്തിയതിന്,,”

“ഹ ഹ ഹ ഹ ,,,,,,,അതുകൊള്ളാമല്ലോ ,,,,,ഹമ് വരട്ടെ ,,,നമുക്ക് കാണാം ,,,,”

” കിരീടാരോഹണ ചടങ്ങു കഴിഞ്ഞാൽ പിന്നെ ഇവിടെ നിന്നും ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പലവട്ടം ആവർത്തിച്ചു മോനെ ,,,,,”

ഭയത്തോടെ ഉമാദത്തൻ മാമൻ അവനെയറിയിച്ചു .

“അതിനു കുറച്ചൂടെ സമയമില്ലേ ,,അപ്പോ നോക്കാല്ലോ ,,,മാമാ ,,,,”

“മോ൯ മുഖം കാണിക്കണമെന്ന് കൽപ്പിച്ചു ?”

“ആര് ,,,,?”

“അദ്ദേഹം ,,പാർത്ഥസാരഥി അങ്ങുന്ന് ” വൈദ്യർ മുത്തശ്ശൻ മറുപടി പറഞ്ഞു

“ഈ അറിവഴകൻ മറ്റുള്ളവരുടെ ആവശ്യത്തിന് എങ്ങും പോയി ഈ മുഖം കാണിക്കാറില്ല ,, ,,എന്നെ കാണണമെന്നുള്ളവർ ഇങ്ങോട്ട് വന്ന് എന്നെ സ്വന്തം മുഖം കാണിക്കട്ടെ  ”

അവൻ ജീപ്പിൽ നിന്നും ഒരു കേസ് മദ്യവും ചുരുട്ടും കുറെ മധുരപലഹാരങ്ങളും അവരെ ഏല്പിച്ചു.അതൊക്കെ കണ്ടു എല്ലാവരും ആദ്യമൊന്നമ്പരന്നു.

“ഒക്കെ നിങ്ങൾക്കുള്ളതാ ,, കൂട്ടുകാരന്‍റെ വിവാഹമായിരുന്നു ,,ഞാൻ തിരികെ വരുന്നേരം തന്നതാ , ഒരു സമ്മാനമായി ,,,,,,”

അതുകേട്ടു അവർക്ക് സന്തോഷമായി.

“അല്ല ,,നമ്മുടെ കടയും പച്ചക്കറികച്ചവടവും എങ്ങനെ പോകുന്നു ,,,,,?”

“മോനെ ,,ഇതുവരെ കുഴപ്പമില്ല ,,പക്ഷെ ഉള്ളിൽ ഭയമുണ്ട് ,, കുറച്ചു ദിവസമായി ആരും തന്നെ ചന്തയിലേക്ക് പോകുന്നില്ല ,, അവിടത്തെ നോട്ടക്കാർക്കു ഞങ്ങളുടെ കച്ചവടം വഴി നല്ല കാശ് കിട്ടിയിരുന്നതല്ലെ ,, കാണാതെ  ആകുമ്പോ ഇവിടെ അന്വേഷിച്ചു വന്നാൽ ,, ഞങ്ങളിവിടെ പച്ചക്കറിയൊക്കെ കച്ചവടം നടത്തുന്നു എന്നറിഞ്ഞാൽ ,, ഞങ്ങളെ  ദ്രോഹിക്കും ,,, ” സ്വാമി മുത്തശ്ശൻ തൻറെ ആശങ്ക പങ്കുവെച്ചു.

“ആ ,,ദ്രോഹിക്കാൻ ഇങ്ങോട്ടു വരട്ടെ ,,,,,അപ്പൊ അതും നോക്കാം ,,,,”

“മോൻ ഇത്രയും ദൂരം വണ്ടിയോടിച്ചതല്ലേ ,,ക്ഷീണം കാണും ,, പോയി വിശ്രമിക്കൂ ” എന്നുപറഞ്ഞു അവർ കിട്ടിയ സമ്മാനങ്ങളും കൊണ്ട് തിരികെ നടന്നു.

ഗൗരി അവനെ നോക്കി തല ചരിച്ചു പിടിച്ചു

“എന്താടി കുഞ്ഞിപ്പെണ്ണേ നോക്കുന്നെ ?” അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു

എന്നിട്ട് അവളെയും കൈപിടിച്ച് തിണ്ണയിൽ പോയി പായ വിരിച്ചിരുന്നു.

അപ്പോളേക്കും കസ്തൂരി ചേച്ചി വീട്ടിലെ പണിയൊക്കെ കഴിഞ്ഞങ്ങോട്ടേക്ക് വന്നു.

“എന്തൊരു പോക്കാ ,,പോയത് ,,” അവർ പരിഭവം പറഞ്ഞു

“അവിടെ ചെന്നപ്പോൾ കുറച്ചു പരിപാടികൾ ഉണ്ടായി ചേച്ചി ,, അതാ ഞാൻ വൈകിയത് ,,, ”

അവൻ വേഗം എഴുന്നേറ്റു പോയി ജീപ്പിന്‍റെ പിന്നിൽ നിന്നും രണ്ടു പട്ടുസാരി എടുത്തു കൊണ്ട് വന്നു കസ്തൂരിക്ക് നീട്ടി . അതുകണ്ടു അവളുടെ കണ്ണുകൾ തിളങ്ങിയെങ്കിലും

“അനിയാ ,,,,,ഞങ്ങൾക്ക് പട്ടൊന്നും ധരിക്കാൻ പാടില്ല ,, പരുത്തി മാത്രമേ സാധിക്കൂ ,, അതുപോലെ പളപള മിന്നുന്ന ഉടുപ്പുകൾ പാടില്ല ,, നിറങ്ങളിൽ നീലയും കറുപ്പുമൊക്കെ മാത്രമേ പാടുള്ളു ,,””

“ചേച്ചി ഇപ്പോ ഇത് വാങ്ങിക്കൂ ,,ആ നിയമമൊക്കെ മാറിക്കോളും ,,ഇല്ലേ മാറ്റും ,,,” അവനല്പം ഗൗരവത്തോടെ പറഞ്ഞു

എങ്കിലും കസ്തൂരി മടിച്ചു നിന്നു

‘കൂടപ്പിറപ്പിനു തരുന്ന സമ്മാനമാണ് ,,,,,” ആ വാക്കുകൾ അവൻ പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്ക കൂടി ചെയ്യാതെ അവൾ  അത് വാങ്ങി കൈയിൽ പിടിച്ചു

“ആ നിയമം ആരുണ്ടാക്കിയതാ ,,,,,,,?’

“അത് പ്രജാപതി തമ്പുരാക്കന്മാർ ,, നൂറ്റാണ്ടുകൾ മുന്നേ അങ്ങനെയാ ,, ‘അമ്മ പറഞ്ഞു കേട്ട അറിവ് മാത്രേ ഉള്ളു അനിയാ ,,,”

“എന്തിനാ ഇങ്ങനത്തെ നിയമമൊക്കെ ഉണ്ടാക്കിയത് ?”

Recent Stories

The Author

359 Comments

  1. വിഷ്ണു ⚡

    ഇതും വായിച്ച് തീർന്നു.
    പാറു ഇപ്പോഴും ഒരുപാട് അന്വേഷണത്തിൽ ആണ്.അതേപോലെ ചുടലയെ കണ്ടതും അവളുടെ മനസ്സിൽ വിധി പോലെ നടക്കും എന്ന് പറഞ്ഞത് കാര്യങ്ങൽ കുറച്ച് കൂടെ അടുത്ത് വരുന്നത് പോലെ തോന്നുന്നു.അതെന്തായാലും വരുന്നിടത്ത് വച്ച്.

    ചുടല പറയുന്നത് വച്ച് ആദിക്ക് ഉണ്ടായ മാറ്റം അവൻ തന്നെ മാറുന്നത് ആണെന്നാണ്.പക്ഷേ അന്നേരം അവനിൽ എന്ത് മാറ്റം ആണ് ഉണ്ടാവുന്നത് എന്ന് അവനിപ്പോഴും അറിയില്ല.അതും മനസ്സിലായി.

    പിന്നെ ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ചിന്നു വിളിച്ച് സംസാരിക്കുന്നത് ആണ്.അവളുടെ നിഷ്കളങ്കതയും ആദിയേ സ്നേഹിക്കുന്നതും എല്ലാം അവർ തമ്മിലുള്ള ഫോൺ കോളിൽ ഉണ്ടായിരുന്നു. ആ ഭാഗവും ഇഷ്ടമായി❤️

    അപ്പോ അടുത്തതിൽ കാണാം
    ❤️

  2. ❤️❤️❤️❤️

  3. മല്ലു vÂmpíre

    Ini aadhiyude aparan anoo baalu…alla Manu ithuvare appuvine kanditillalloo ini ore mukhamulla randu per akoo Ivar 😅 kautukam lesham koodutha athenthayalum njan ippo aparachitan story addicted aanu Oct 3 vaayichu tudangiyathu aanu ee series ippo part 29 vare ethi Njaan ente kofil ithuoole examinu poolum vaayichitilla😂big fan❤️✨ waiting for kidilam episodes

  4. ഈ ഭാഗവും fantastic ആയിട്ടുണ്ട് മച്ചാ…വരാൻ പോകുന്ന ഉത്സവത്തിന്റെ സാമ്പിൾ വെടിക്കെട്ട് അടുത്തുകൊണ്ടിരിക്കുന്നു.

  5. പ്രിയ സ്നേഹിതാ ഹർഷാ താങ്കളുടെ അപരാജിതൻ എന്ന നോവൽ അടിപൊളിയാണ് ഇത് ഒരു കഥയല്ല എന്നാണ് എനിക്ക് തോന്നുന്നത് എവിടെയോ ആരുടെയോ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. താങ്കൾ ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് പബ്ലിഷ്ചെയ്യൂ. കട്ട വൈറ്റിങിലാണ് പിന്നെ താങ്കളുടെ ഒരു ഫോട്ടോ കൂടി അടുത്ത ഭാഗം തുടങ്ങുമ്പോൾ ഇടണം’ നേരിട്ട് കാണാൻ പറ്റില്ല എങ്കിലും ഫോട്ടോയിൽ ആളെ മനസ്സിലാക്കാമല്ലോ

  6. അപ്പുറത്ത് വന്നല്ലോ 🤔

    1. അവിടെ രണ്ടു part aayalle ഇടുന്നത്… ഇവിടെ single part ആയിട്ടും

      1. avide page break venda
        athupole direct image kayattaam
        ivide athu imgur vazhi maathramelle

        1. സമയമെടുത്തു cheeyyu… pettennayikkotte 😊😊

          1. First cmnt ഇടാൻ നിൽക്കുകയാവും 😆

          2. ഇല്ല… ആ ശ്രമം ഉപേക്ഷിച്ചു… weekend aaghoshikkanulla സാധനം വാങ്ങാനായി pokanam

          3. ഒന്നെനിക്കും വേണം

          4. HarshanHarshanOctober 14, 2021 at 8:03 pm
            ഒന്നെനിക്കും വേണം
            @@@@

            അശോകന് ksheenamakam…

  7. അപ്പൊ ഇന്നിനി കാണൂലെ😕😪

    1. ലിപിയിൽ വന്നു ഇവിടേം വരും

    2. Varum wait

  8. ലിപിയിൽ വന്നു മക്കളെ

  9. Inn kaanulle..?

  10. Shyamine verum paavam and pedithondanaki nirthunnadhonde chodhichadha

  11. Harshan bro,oru kariyam parayunode onnum vicharikarudhe,endha ennu vechale nammude ആദിക്ക് പൂർവികരായി kure saaririkha belam unde,adhupole shyam ine angane endhigilum vende,shyam inte muthashan oru yodhave anenne avnte muthashi thanne paranju.shyam ine oru cheriya vella mass scene set aakie koode.

    Oru thonnale mathram

  12. Inyum urangille Nala leave akkendi varum,…😔😔😔😔😔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com