അപരാജിതൻ 29 [Harshan] 9709

കങ്കാണികൾ കുട്ടികളെ എഴുന്നേൽപ്പിച്ചു നിർത്തി

അവരെ കൊണ്ട് താങ്ങാൻ കഴയുന്നതിലും അപ്പുറമായിരുന്നു ആ അടിയുടെ വേദന.

പേടിച്ചു കൊണ്ട്  പിറന്ന പടിയെ നിൽക്കുന്ന കുട്ടികൾ അയാളെ നോക്കി കൈ തൊഴുതു പിടിച്ചു.തങ്ങളെ ഒന്നും ചെയ്യരുത് എന്ന പ്രാർത്ഥനയോടെ

പരമനടക്കമുള്ള കങ്കാണികൾക്ക് ഏറെ സന്തോഷം ലഭിക്കുന്ന സമയമാണ് ചട്ടം പഠിപ്പിക്കൽ.

കാരണം മറ്റുളവരുടെ വേദന കണ്ടു സന്തോഷിക്കാൻ തക്ക മനസ് കല്ലാക്കിയ അവർക്കു കുട്ടികളുടെ അലറി കരച്ചിലും  വേദനയും ഒരു തരം ലഹരി കൊടുക്കും.

ചെറിയ കുട്ടികൾ എന്ന് നോക്കാതെ ആ കുട്ടികളുടെ ഇരു കവിളുകളിലും കങ്കാണികൾ ആഞ്ഞടിച്ചു കട്ടിങ് പ്ലെയർ കൊണ്ട് പെരുവിരൽ നഖങ്ങൾ പാതി പിഴുതു.

കൊടും വേദന സഹിക്കാനാകാതെ ആ കുട്ടികൾ  “അല്ലാഹ് ” എന്ന് വിളിച്ചു ആർത്തലച്ചു കരഞ്ഞു കൊടുംപീഡനം അവർക്ക് ആ നികൃഷ്ടർ നൽകി കൊണ്ടിരുന്നു.

അവരുടെ മുറവിളി കങ്കാണികൾക്ക് ആനന്ദം പകർന്നു കൊണ്ടിരുന്നു.

കുട്ടികളെന്ന യാതൊരു പരിഗണയും ഇല്ലാതെ അവരെ ആ കൂർത്ത കല്ലുകൾ നിറഞ്ഞ മണ്ണിൽ മുട്ട്കുത്തിച്ചു നിർത്തി. പുറത്തു ചൂരൽ കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു

മുടിയിൽ പിടിച്ചുർത്തി, പൊടിമീശകൾ വളർന്ന കൗമാരക്കാരുടെ മീശ വലിച്ചു പറിച്ചു

കരണത്ത് ആഞ്ഞടിച്ചു . ആ കുട്ടികളുടെ ദേഹത്ത് നിന്നും നല്ലപോലെ ചോര പൊടിഞ്ഞുകൊണ്ടിരുന്നു

കല്ലിൽ കുത്തി കാൽമുട്ട് പൊട്ടി .

കാൽ വിരലിലെ ചെറുഖങ്ങൾ പിഴുതെടുത്തു

സകല കുട്ടികളും “അല്ലാഹ് ” എന്ന് അലറി കരഞ്ഞു കൊണ്ട് മണ്ണിൽ കിടന്നു ഉരുണ്ടു പുളഞ്ഞു കൊണ്ടിരുന്നു.

പീഡനം സഹിക്കാനാകാതെ പല കുട്ടികളും ബോധം പോയി നിലത്തേക്ക് വീണു.

ആ സമയം മറ്റുള്ള അടിമകള്‍  അവിടെയെത്തി.

പലരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു

പുതിയ കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ടിട്ട്

അവർ ചട്ടിയും പിക്കാസുകളും എടുത്തു  കൊണ്ട് കൽക്കരി പൊട്ടിച്ചെടുക്കുവാ൯ എലിമാളങ്ങളിലേക്ക് കയറി.

മുറക്കബായിലെ കുട്ടികൾ മരണവെപ്രാള൦ കാണിച്ചു കൊണ്ട് മണ്ണിൽ പിടഞ്ഞുകൊണ്ടിരുന്നു.

അവരുടെ രോദനം കങ്കാണികൾക് ആസ്വാദനവും നൽകി കൊണ്ടിരുന്നു.

അന്ന് പകൽ മുഴുവനും വെയിലത്തു കിടത്തി തല്ലിയും ദേഹത്ത് പൊള്ളിച്ചും കീറിമുറിച്ചും ചെയ്യാവുന്ന സകല മുറകളും നടത്തി അവരെ ചട്ടം പഠിപ്പിക്കും രാത്രി ഭക്ഷണമൊന്നും കൊടുക്കാതെ ആ കുട്ടികളെ ഉറങ്ങാതെ മുട്ട് കുത്തിച്ചു നിർത്തും.ചില കങ്കാണികൾ അവരെ ലൈ0ഗികമായും  പീഡിപ്പിക്കും

ചട്ടം പഠിപ്പിക്കൽ എന്ന കൊടും പീഡനമുറകളും ഉറക്കമൊഴിക്കലും അവരെ പൂർണ്ണമായും എന്ത് വേലയും എടുക്കാനുള്ള തലത്തിലേക്ക് മനസിനെ എത്തിക്കും

.സ്വയം മാടുകളായി കരുതിതുടങ്ങും . അവ൪ പൂർണ്ണമായും അടിമകൾ എന്ന വ്യക്തിത്വത്തിലേക്ക് മാറും.

ദുഷ്ടനായ തലൈവാരി ചൊല്ലടങ്കനും നിഷ്ഠൂരന്‍മാരായ കങ്കാണികൾക്കും വേണ്ടത് അത് തന്നെയാണ് സ്വയം മാടുകളായി കരുതി നിശബ്ദരായി  പണിയെടുക്കുന്ന അടിമകളെ.

 

<<<<O>>>>

 

Updated: December 14, 2021 — 12:06 pm

359 Comments

  1. വിഷ്ണു ⚡

    ഇതും വായിച്ച് തീർന്നു.
    പാറു ഇപ്പോഴും ഒരുപാട് അന്വേഷണത്തിൽ ആണ്.അതേപോലെ ചുടലയെ കണ്ടതും അവളുടെ മനസ്സിൽ വിധി പോലെ നടക്കും എന്ന് പറഞ്ഞത് കാര്യങ്ങൽ കുറച്ച് കൂടെ അടുത്ത് വരുന്നത് പോലെ തോന്നുന്നു.അതെന്തായാലും വരുന്നിടത്ത് വച്ച്.

    ചുടല പറയുന്നത് വച്ച് ആദിക്ക് ഉണ്ടായ മാറ്റം അവൻ തന്നെ മാറുന്നത് ആണെന്നാണ്.പക്ഷേ അന്നേരം അവനിൽ എന്ത് മാറ്റം ആണ് ഉണ്ടാവുന്നത് എന്ന് അവനിപ്പോഴും അറിയില്ല.അതും മനസ്സിലായി.

    പിന്നെ ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ചിന്നു വിളിച്ച് സംസാരിക്കുന്നത് ആണ്.അവളുടെ നിഷ്കളങ്കതയും ആദിയേ സ്നേഹിക്കുന്നതും എല്ലാം അവർ തമ്മിലുള്ള ഫോൺ കോളിൽ ഉണ്ടായിരുന്നു. ആ ഭാഗവും ഇഷ്ടമായി❤️

    അപ്പോ അടുത്തതിൽ കാണാം
    ❤️

  2. ❤️❤️❤️❤️

  3. മല്ലു vÂmpíre

    Ini aadhiyude aparan anoo baalu…alla Manu ithuvare appuvine kanditillalloo ini ore mukhamulla randu per akoo Ivar ? kautukam lesham koodutha athenthayalum njan ippo aparachitan story addicted aanu Oct 3 vaayichu tudangiyathu aanu ee series ippo part 29 vare ethi Njaan ente kofil ithuoole examinu poolum vaayichitilla?big fan❤️✨ waiting for kidilam episodes

  4. ഈ ഭാഗവും fantastic ആയിട്ടുണ്ട് മച്ചാ…വരാൻ പോകുന്ന ഉത്സവത്തിന്റെ സാമ്പിൾ വെടിക്കെട്ട് അടുത്തുകൊണ്ടിരിക്കുന്നു.

  5. പ്രിയ സ്നേഹിതാ ഹർഷാ താങ്കളുടെ അപരാജിതൻ എന്ന നോവൽ അടിപൊളിയാണ് ഇത് ഒരു കഥയല്ല എന്നാണ് എനിക്ക് തോന്നുന്നത് എവിടെയോ ആരുടെയോ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. താങ്കൾ ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് പബ്ലിഷ്ചെയ്യൂ. കട്ട വൈറ്റിങിലാണ് പിന്നെ താങ്കളുടെ ഒരു ഫോട്ടോ കൂടി അടുത്ത ഭാഗം തുടങ്ങുമ്പോൾ ഇടണം’ നേരിട്ട് കാണാൻ പറ്റില്ല എങ്കിലും ഫോട്ടോയിൽ ആളെ മനസ്സിലാക്കാമല്ലോ

  6. അപ്പുറത്ത് വന്നല്ലോ ?

    1. അവിടെ രണ്ടു part aayalle ഇടുന്നത്… ഇവിടെ single part ആയിട്ടും

      1. avide page break venda
        athupole direct image kayattaam
        ivide athu imgur vazhi maathramelle

        1. സമയമെടുത്തു cheeyyu… pettennayikkotte ??

          1. First cmnt ഇടാൻ നിൽക്കുകയാവും ?

          2. ഇല്ല… ആ ശ്രമം ഉപേക്ഷിച്ചു… weekend aaghoshikkanulla സാധനം വാങ്ങാനായി pokanam

          3. ഒന്നെനിക്കും വേണം

          4. HarshanHarshanOctober 14, 2021 at 8:03 pm
            ഒന്നെനിക്കും വേണം
            @@@@

            അശോകന് ksheenamakam…

  7. അപ്പൊ ഇന്നിനി കാണൂലെ??

    1. ലിപിയിൽ വന്നു ഇവിടേം വരും

    2. Varum wait

  8. ലിപിയിൽ വന്നു മക്കളെ

  9. Inn kaanulle..?

  10. Shyamine verum paavam and pedithondanaki nirthunnadhonde chodhichadha

  11. Harshan bro,oru kariyam parayunode onnum vicharikarudhe,endha ennu vechale nammude ആദിക്ക് പൂർവികരായി kure saaririkha belam unde,adhupole shyam ine angane endhigilum vende,shyam inte muthashan oru yodhave anenne avnte muthashi thanne paranju.shyam ine oru cheriya vella mass scene set aakie koode.

    Oru thonnale mathram

  12. Inyum urangille Nala leave akkendi varum,…?????

Comments are closed.