അപരാജിതൻ 29 [Harshan] 9709

“എന്നെ അന്ന് കൊണ്ടോയയിടത്തു കൊണ്ട് പോകാമോ , നമ്മൾ ഒരുമിച്ചു കഴിഞ്ഞ ആ കോട്ടേജിലും , ഒരുദിവസം ആ മുറിയിൽ ഒരു തവണ കൂടെ ചിലവഴിക്കണമെന്നു മനസിലൊരുപാട് ആഗ്രഹം ”

“ഒരു പ്രശ്നവുമില്ല ഒക്കെ സാധിച്ചു തരാം, വേണമെങ്കിൽ ആ കോട്ടേജിൽ ഇപ്പോളെ രണ്ടു മുറി ബുക്ക് ചെയ്യാം ”

“അതുവേണ്ട , രണ്ടു മുറി വേണ്ടാ , ഒരു മുറി മതി , അന്ന് കിടന്ന ആ മുറി , പറ്റില്ലേ “അവൾ ആശയോടെ ചോദിച്ചു.

“അങ്ങനെ മതിയെങ്കിൽ അങ്ങനെ ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഇനി വേറെ ആഗ്രഹമുണ്ടോ ?”

‘ഹ്മ് ,,, ”

“എന്നാ പറഞ്ഞോ ”

“വേണ്ടാ എന്തിനാ അരുതാത്തത് ആഗ്രഹിക്കുന്നത് ”

“നീ പറ പെണ്ണെ ”

“പറഞ്ഞോട്ടെ ,, ”

“പറഞ്ഞോ ,, ”

“എന്നാ ആ മുറിയിൽ എനിക്ക് അപ്പൂന്‍റെ മടിയിൽ തല വെച്ച്  കുറെ നേരം കിടക്കണം ”

“സമ്മതിച്ചു ”

“പിന്നെ അപ്പുവിന്‍റെ നെഞ്ചിൽ തലവെച്ച് കിടക്കണം ” അവൾ നാണത്തോടെ പറഞ്ഞു

“ഓ ,അതും സമ്മതം ”

“പിന്നെ ,, പിന്നെ ”

“പിന്നെന്താ ?”

“ഒരാഗ്രഹം കൂടെ ”

“അത് കൂടെ പറഞ്ഞൊ ”

“അത് ,,അത്,, “അവൾ വിമ്മിഷ്ടപ്പെട്ടു

“നീ പറ ”

“അപ്പു എന്‍റെ മാറിൽ തല വെച്ച് കിടക്കണം ”

‘,ഒകെ , അതും സമ്മതിച്ചു ,, ആ പറഞ്ഞപ്പോളാ ഓർത്തത് , ചിന്നൂന്‍റെ അത് നല്ല പഞ്ഞിക്കെട്ട് പോലെയല്ലേ അപ്പൊ നല്ല തലക്കും സുഖം കിട്ടും , അന്ന് ഞാൻ കിടന്നതല്ലേ ”

അവളതു കേട്ട് കുറെ നേരം ചിരിച്ചു

“ഇനി വല്ല ആഗ്രഹവുമുണ്ടോ, ഉണ്ടെങ്കിൽ പറഞ്ഞോ ”

‘ഉണ്ടോ എന്ന് ചോദിച്ചാ ഇല്ലാതില്ല ”

“അതെന്താ ?”

“അതല്പം അഡൾട്സ് ഓണ്ലിയാ ”

“ഓം ശാന്തി ,, ഞാൻ നാം ഒരു ബ്രഹ്മചാരി ,,പാപം കിട്ടും ”

“എങ്കിൽ ഞാനാ ബ്രഹ്മചര്യം മാറ്റിതരാം “അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

“ഓം ശാന്തി ശാന്തി കൃഷ്ണായ ഗോപി ജന വല്ലഭായ ”

“അപ്പൂ ,.,,,,”

“എന്തോ ,,,,,,?’

“ഞാനേ ,,,,,”

“ആ ,,,നീ ,,,,”

“ഞാന്‍ പറഞ്ഞോട്ടെ ‘ കാതരയായി അവൾ ചോദിച്ചു

“പറഞ്ഞോ ?”

“നിന്നെ കണ്ടു പരിചയപ്പെട്ടതു മുതലേ ,,, എനിക്ക് ,,എനിക്ക് “

“നീ പറയെടീ പെണ്ണേ “

“എനിക്ക് നിന്നോടു പ്രേമമാ ,,,,,” അവള്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.

“ഹൊ !!!! എന്‍റെ ഹൃദയം പൊട്ടുന്ന പോലെയൊന്നും പറയല്ലേ ,,, ”

“അങ്ങനെയൊന്നും പൊട്ടില്ല ,,എന്നാലൂം,,,,എനിക്ക് പ്രേമം തന്നെയാ “

“യു മീന്‍ കാതല്‍ “ആദി ചിരിച്ചുകൊണ്ട് ചോദിച്ചു

“ഹും ,,, കാതല്‍ തന്നെയാ “

“പക്ഷേ എനിക്കങ്ങനെയൊന്നുമില്ലല്ലോ ചിന്നൂ “

“അത് സാരമില്ല ,, എനിക്കങ്ങോട്ടാ ഉള്ളത് , ഞാന്‍ പ്രണയിച്ചോളാം ,ഞാനാരാധിച്ചോളാ൦ , അതിനു കുഴപ്പമില്ലല്ലോ “

“എന്തു കുഴപ്പം, അതൊക്കെ നിന്റെയിഷ്ടമല്ലേ “

“ഇപ്പോ നിന്നെ എന്‍റെ കൈയിൽ കിട്ടിയാലുണ്ടല്ലോ ,,,,,,,” ചിന്നു അല്പം തരളിതയായവനോടു പറഞ്ഞു.

“എന്തേ പുലര്‍ച്ച ആയോണ്ട് വികാരം വരുന്നുണ്ടോ ചിന്നൂന് “

“ഹും ,,,,ചെറുതായി ഉണ്ടോ എന്നൊരു സംശയം “ അവള്‍ കളിയായി പറഞ്ഞു.

“നീ വെറുതെ സ്റ്റിച്ചു പൊട്ടിക്കരുത് “

“ചേ ,,,പോടാ “

അവന്‍ കള്ളച്ചിരി ചിരിച്ചു

“ഈ ചിരി കേള്‍ക്കുമ്പോളാ , എന്‍റെ ഉറക്കവും പോയി “ അവള്‍ പറഞ്ഞു

“അയ്യോ അപ്പോ എന്തു ചെയ്യും ?”

“ഞാന്‍ കണ്ണടച്ച് സ്വപ്നം കാണും ?”

“ആരെ ?”

“നിന്നെ ,,, അല്ലാതെയാരാ”

“വേണ്ട ,,വേണ്ടാ ,,,,,,,ചിന്നു വേണ്ട ,,,,,,,ഞാനൊരു ബ്രഹ്മചാരി ആണ് ,,,,നിത്യബ്രഹ്മചാരി ,,,,അതൊന്നും മറന്നു പോകരുത് ,, ഓം ശാന്തി ,,,,,സർവം ശാന്തി ”

“ശരി ശരി ,,,,,സൂക്ഷിച്ചൊക്കെ പോകണട്ടോ ,,”

“യെസ് ബേബി ,,,,,”

“ഹമ് ,,,,അപ്പോ എന്ന ഞാൻ നിന്നെ ഒന്ന് സ്വപ്നം കണ്ടു കിടക്കട്ടെ …”

“സൂക്ഷിക്കണം ,, ആവേശം കാണിക്കരുത്  കൊച്ചുപയ്യനാ  ഒന്നുമറിയില്ല , പച്ചക്കുളന്ത ”

“കൊച്ചുപയ്യനെ ഞാന്‍ ശരിയാക്കി എടുത്തു കൊള്ളാം , അതിനുള്ള അടവൊക്കേ എനിക്കറിയാം “ചിന്നു  പറഞ്ഞു

ആദി ഒരു ചിരിയോടെ ഗുഡ് നൈറ്റ് പറഞ്ഞു കൊണ്ട് ഫോൺ വെച്ചു

യാത്ര തുടര്‍ന്നു.

 

<<<<O>>>>

Updated: December 14, 2021 — 12:06 pm

359 Comments

  1. വിഷ്ണു ⚡

    ഇതും വായിച്ച് തീർന്നു.
    പാറു ഇപ്പോഴും ഒരുപാട് അന്വേഷണത്തിൽ ആണ്.അതേപോലെ ചുടലയെ കണ്ടതും അവളുടെ മനസ്സിൽ വിധി പോലെ നടക്കും എന്ന് പറഞ്ഞത് കാര്യങ്ങൽ കുറച്ച് കൂടെ അടുത്ത് വരുന്നത് പോലെ തോന്നുന്നു.അതെന്തായാലും വരുന്നിടത്ത് വച്ച്.

    ചുടല പറയുന്നത് വച്ച് ആദിക്ക് ഉണ്ടായ മാറ്റം അവൻ തന്നെ മാറുന്നത് ആണെന്നാണ്.പക്ഷേ അന്നേരം അവനിൽ എന്ത് മാറ്റം ആണ് ഉണ്ടാവുന്നത് എന്ന് അവനിപ്പോഴും അറിയില്ല.അതും മനസ്സിലായി.

    പിന്നെ ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ചിന്നു വിളിച്ച് സംസാരിക്കുന്നത് ആണ്.അവളുടെ നിഷ്കളങ്കതയും ആദിയേ സ്നേഹിക്കുന്നതും എല്ലാം അവർ തമ്മിലുള്ള ഫോൺ കോളിൽ ഉണ്ടായിരുന്നു. ആ ഭാഗവും ഇഷ്ടമായി❤️

    അപ്പോ അടുത്തതിൽ കാണാം
    ❤️

  2. ❤️❤️❤️❤️

  3. മല്ലു vÂmpíre

    Ini aadhiyude aparan anoo baalu…alla Manu ithuvare appuvine kanditillalloo ini ore mukhamulla randu per akoo Ivar ? kautukam lesham koodutha athenthayalum njan ippo aparachitan story addicted aanu Oct 3 vaayichu tudangiyathu aanu ee series ippo part 29 vare ethi Njaan ente kofil ithuoole examinu poolum vaayichitilla?big fan❤️✨ waiting for kidilam episodes

  4. ഈ ഭാഗവും fantastic ആയിട്ടുണ്ട് മച്ചാ…വരാൻ പോകുന്ന ഉത്സവത്തിന്റെ സാമ്പിൾ വെടിക്കെട്ട് അടുത്തുകൊണ്ടിരിക്കുന്നു.

  5. പ്രിയ സ്നേഹിതാ ഹർഷാ താങ്കളുടെ അപരാജിതൻ എന്ന നോവൽ അടിപൊളിയാണ് ഇത് ഒരു കഥയല്ല എന്നാണ് എനിക്ക് തോന്നുന്നത് എവിടെയോ ആരുടെയോ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. താങ്കൾ ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് പബ്ലിഷ്ചെയ്യൂ. കട്ട വൈറ്റിങിലാണ് പിന്നെ താങ്കളുടെ ഒരു ഫോട്ടോ കൂടി അടുത്ത ഭാഗം തുടങ്ങുമ്പോൾ ഇടണം’ നേരിട്ട് കാണാൻ പറ്റില്ല എങ്കിലും ഫോട്ടോയിൽ ആളെ മനസ്സിലാക്കാമല്ലോ

  6. അപ്പുറത്ത് വന്നല്ലോ ?

    1. അവിടെ രണ്ടു part aayalle ഇടുന്നത്… ഇവിടെ single part ആയിട്ടും

      1. avide page break venda
        athupole direct image kayattaam
        ivide athu imgur vazhi maathramelle

        1. സമയമെടുത്തു cheeyyu… pettennayikkotte ??

          1. First cmnt ഇടാൻ നിൽക്കുകയാവും ?

          2. ഇല്ല… ആ ശ്രമം ഉപേക്ഷിച്ചു… weekend aaghoshikkanulla സാധനം വാങ്ങാനായി pokanam

          3. ഒന്നെനിക്കും വേണം

          4. HarshanHarshanOctober 14, 2021 at 8:03 pm
            ഒന്നെനിക്കും വേണം
            @@@@

            അശോകന് ksheenamakam…

  7. അപ്പൊ ഇന്നിനി കാണൂലെ??

    1. ലിപിയിൽ വന്നു ഇവിടേം വരും

    2. Varum wait

  8. ലിപിയിൽ വന്നു മക്കളെ

  9. Inn kaanulle..?

  10. Shyamine verum paavam and pedithondanaki nirthunnadhonde chodhichadha

  11. Harshan bro,oru kariyam parayunode onnum vicharikarudhe,endha ennu vechale nammude ആദിക്ക് പൂർവികരായി kure saaririkha belam unde,adhupole shyam ine angane endhigilum vende,shyam inte muthashan oru yodhave anenne avnte muthashi thanne paranju.shyam ine oru cheriya vella mass scene set aakie koode.

    Oru thonnale mathram

  12. Inyum urangille Nala leave akkendi varum,…?????

Comments are closed.