അപരാജിതൻ 29 [Harshan] 9712

“മരണമോ ,,,അതും തായിക്കോ ,,, ഈ കൈയിൽ കിടക്കുന്ന ഗൗരിശങ്കര൦ നിജ൦ ,,, ഭയപെടവേണ്ടാ൦ ..  ”

“ചുടലമാമാ , എനിക്കും താമരയും തമ്മിൽ എന്താ  ബന്ധം ,,എന്തിനാ എന്നെ താമരയോട് ചേർത്ത് പേരുകൾ വിളിച്ചത് ?”

“തായി ,,,നീ താമര താന്‍  ,,, അതിനാൽ ഞാൻ അങ്ങനെ വിളിച്ചു ..”

അവൾക്കു മറുപടി ഉണ്ടായിരുന്നില്ല

“എനിക്കൊരാളെ പ്രാണനാ ,,,,, ഒരിക്കലയാൾക്ക് ഞാനെല്ലാമായിരുന്നു ,, ഇപ്പൊ എന്നെ വേണമെന്നില്ല ,,അയാളില്ലെങ്കിൽ പിന്നെ ഞാനില്ല ,,, അയാളെ എനിക്കു കിട്ടുമോ ചുടല മാമാ   ” അവൾ വിഷമിച്ചു കൊണ്ട് വിതുമ്പി ചോദിച്ചു.

“തായി ,,അമ്മയെ വിശ്വസിക്ക് ,,ശക്തിയെ ,,, ശ്രീലളിതയെ ,,, ത്രിപുരസുന്ദരിയെ ,,”ചുടല കൈകൾ കൂപ്പി പറഞ്ഞു “അവനെ  പെരിയ യോഗി ,,, ആദിയോഗി ,,,,,,,”ചുടല കൈകള്‍ കൂപ്പി പറഞ്ഞു

“എന്‍റെ അപ്പുവാ ,,,,,,എന്‍റെ ശങ്കരനാ ,,,,എന്‍റെ പ്രാണനാ ,,,,,,” ഇടറുന്ന ശബ്ദത്തോടെ അവൾ വിതുമ്പികൊണ്ട് പറഞ്ഞു.

ചുടല അതുകേട്ടു പൊട്ടിച്ചിരിച്ചു.

“സതിയായ ശക്തിയെ  നഷ്ടമായപ്പോൾ ശങ്കരൻ  ഒരു ഭ്രാന്തനെ പോലെ അലഞ്ഞു , വീണ്ടും ആദി യോഗീഭാവത്തിലേക്ക്  പരിവർത്തനം ചെയ്തു ,,ഒടുവിൽ യോഗനിദ്രയിൽ അലിഞ്ഞു , പഞ്ചഭൂതങ്ങളോട് ചേർന്നു ,,,,,ആയിരമായിരമായിരം സംവത്സരങ്ങൾ ,,, ഒടുവിൽ ശക്തി പാർവ്വതിയായി ,,,പാർവ്വതി ആദിയോഗിയെ കുറിച്ചറിഞ്ഞപ്പോൾ മനസ്സിലവനെ തന്‍റെ പാതിയായി കരുതി , അവനെ പ്രാപ്തമാകുവാൻ കഷ്ടതകൾ സഹിച്ചു തപസ് ചെയ്തു ഒടുവിൽ ആ തപ൦ പ്രപഞ്ചതാപം വർധിപ്പിച്ചു കൊണ്ടിരുന്നു ,, ഒടുവിൽ ആദിയോഗി അവളെ നിരവധി പരീക്ഷകൾക്ക് വിധേയയാക്കി, അതിലെല്ലാ൦ വിജയം വരിച്ച ദേവിയെ ആത്മസഖിയാക്കി മാറ്റി.,,,,,,,,,,, അവിടെ ശക്തിക്കു രണ്ടു ഭാവങ്ങളുണ്ടായിരുന്നു ,,,ഇവിടെ നീയാകുന്ന ശക്തിക്ക് ഒരു ഭാവവും ,,, ശക്തിയെ പ്രാർത്ഥിക്കുക ,,, ഒപ്പം എല്ലാം വിധിക്കു വിട്ടു കൊടുക്കുക ,,”

ചുടല പാർവതിയുടെ കാൽ പാദങ്ങളിൽ തൊട്ടു വണങ്ങി  കയ്യിൽ തലയോട്ടിയും പിടിച്ചു താഴെയുള്ള നദിയിലേക്ക് നടന്നു.

പാർവ്വതി കണ്ണുകൾ തുടച്ചു കൊണ്ട് എഴുന്നേറ്റു.

എന്നിട്ടു മെല്ലെ ഓരോന്ന് ആലോചിച്ചു കൊണ്ട് കവാടത്തിലേക്ക് നടന്നു.

“അപ്പുവിനെ സ്വന്തമാക്കാൻ എളുപ്പമുള്ള സഹചര്യം തനിക്കുണ്ടായിരുന്നു (സതിക്ക് ശിവനെ ലഭിച്ച പോലെ ), അന്ന് തനിക്കത് തിരിച്ചറിയാൻ സാധിച്ചില്ല , ശിവയോടൊത്ത് നടന്ന നിശ്‌ചയം ഒരു തരത്തിൽ പറഞ്ഞാൽ അപ്പുവിന്‍റെ മനസിലെ പ്രണയത്തിന്‍റെ മരണമായിരുന്നു ,, അതിലൂടെയവൻ ഒരു യോഗിയുടെ ഭാവത്തിലേക്ക് മാറി , ആ ഭാവത്തിനു ദയയോ കരുണയോ ഒന്നും തന്നെയില്ല , പക്ഷെ തന്‍റെ പാതി അപ്പുവാണ് എന്ന വൈകിവന്ന വിവേകം അവനെ നേടുവാനുള്ള മാർഗ്ഗത്തിനെ കഠിനതയേറിയതാക്കി ,കാരണം അവനൊരിക്കലും തന്നെയിനി സ്നേഹിക്കുമോ എന്നറിയില്ല ,, എല്ലാം പരാശക്തിക്കു സമർപ്പിച്ചു കൊണ്ട്   വിധിക്കു വിട്ടു നൽകുക  എന്നതാണ് ചുടല അർത്ഥമാക്കിയതെന്ന് അവൾക്കു മനസ്സിലായിരുന്നു .

കവാടത്തിലെത്തിയ അവൾ ശ്യാമിനെയും കൂട്ടി കാറിൽ കയറി ദേവ൪മഠത്തിലേക്ക് തിരിച്ചു

—-<<<<>>>>>>——

 

Updated: December 14, 2021 — 12:06 pm

359 Comments

  1. വിഷ്ണു ⚡

    ഇതും വായിച്ച് തീർന്നു.
    പാറു ഇപ്പോഴും ഒരുപാട് അന്വേഷണത്തിൽ ആണ്.അതേപോലെ ചുടലയെ കണ്ടതും അവളുടെ മനസ്സിൽ വിധി പോലെ നടക്കും എന്ന് പറഞ്ഞത് കാര്യങ്ങൽ കുറച്ച് കൂടെ അടുത്ത് വരുന്നത് പോലെ തോന്നുന്നു.അതെന്തായാലും വരുന്നിടത്ത് വച്ച്.

    ചുടല പറയുന്നത് വച്ച് ആദിക്ക് ഉണ്ടായ മാറ്റം അവൻ തന്നെ മാറുന്നത് ആണെന്നാണ്.പക്ഷേ അന്നേരം അവനിൽ എന്ത് മാറ്റം ആണ് ഉണ്ടാവുന്നത് എന്ന് അവനിപ്പോഴും അറിയില്ല.അതും മനസ്സിലായി.

    പിന്നെ ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ചിന്നു വിളിച്ച് സംസാരിക്കുന്നത് ആണ്.അവളുടെ നിഷ്കളങ്കതയും ആദിയേ സ്നേഹിക്കുന്നതും എല്ലാം അവർ തമ്മിലുള്ള ഫോൺ കോളിൽ ഉണ്ടായിരുന്നു. ആ ഭാഗവും ഇഷ്ടമായി❤️

    അപ്പോ അടുത്തതിൽ കാണാം
    ❤️

  2. ❤️❤️❤️❤️

  3. മല്ലു vÂmpíre

    Ini aadhiyude aparan anoo baalu…alla Manu ithuvare appuvine kanditillalloo ini ore mukhamulla randu per akoo Ivar ? kautukam lesham koodutha athenthayalum njan ippo aparachitan story addicted aanu Oct 3 vaayichu tudangiyathu aanu ee series ippo part 29 vare ethi Njaan ente kofil ithuoole examinu poolum vaayichitilla?big fan❤️✨ waiting for kidilam episodes

  4. ഈ ഭാഗവും fantastic ആയിട്ടുണ്ട് മച്ചാ…വരാൻ പോകുന്ന ഉത്സവത്തിന്റെ സാമ്പിൾ വെടിക്കെട്ട് അടുത്തുകൊണ്ടിരിക്കുന്നു.

  5. പ്രിയ സ്നേഹിതാ ഹർഷാ താങ്കളുടെ അപരാജിതൻ എന്ന നോവൽ അടിപൊളിയാണ് ഇത് ഒരു കഥയല്ല എന്നാണ് എനിക്ക് തോന്നുന്നത് എവിടെയോ ആരുടെയോ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. താങ്കൾ ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് പബ്ലിഷ്ചെയ്യൂ. കട്ട വൈറ്റിങിലാണ് പിന്നെ താങ്കളുടെ ഒരു ഫോട്ടോ കൂടി അടുത്ത ഭാഗം തുടങ്ങുമ്പോൾ ഇടണം’ നേരിട്ട് കാണാൻ പറ്റില്ല എങ്കിലും ഫോട്ടോയിൽ ആളെ മനസ്സിലാക്കാമല്ലോ

  6. അപ്പുറത്ത് വന്നല്ലോ ?

    1. അവിടെ രണ്ടു part aayalle ഇടുന്നത്… ഇവിടെ single part ആയിട്ടും

      1. avide page break venda
        athupole direct image kayattaam
        ivide athu imgur vazhi maathramelle

        1. സമയമെടുത്തു cheeyyu… pettennayikkotte ??

          1. First cmnt ഇടാൻ നിൽക്കുകയാവും ?

          2. ഇല്ല… ആ ശ്രമം ഉപേക്ഷിച്ചു… weekend aaghoshikkanulla സാധനം വാങ്ങാനായി pokanam

          3. ഒന്നെനിക്കും വേണം

          4. HarshanHarshanOctober 14, 2021 at 8:03 pm
            ഒന്നെനിക്കും വേണം
            @@@@

            അശോകന് ksheenamakam…

  7. അപ്പൊ ഇന്നിനി കാണൂലെ??

    1. ലിപിയിൽ വന്നു ഇവിടേം വരും

    2. Varum wait

  8. ലിപിയിൽ വന്നു മക്കളെ

  9. Inn kaanulle..?

  10. Shyamine verum paavam and pedithondanaki nirthunnadhonde chodhichadha

  11. Harshan bro,oru kariyam parayunode onnum vicharikarudhe,endha ennu vechale nammude ആദിക്ക് പൂർവികരായി kure saaririkha belam unde,adhupole shyam ine angane endhigilum vende,shyam inte muthashan oru yodhave anenne avnte muthashi thanne paranju.shyam ine oru cheriya vella mass scene set aakie koode.

    Oru thonnale mathram

  12. Inyum urangille Nala leave akkendi varum,…?????

Comments are closed.