അപരാജിതന്‍ 34 [Harshan] 8088

Views : 761901

“കുഞ്ഞേ എല്ലാം സമ്മതിച്ചു ,,പക്ഷേ തൊഴിലുറപ്പ് വേലയും ഇല്ല , റേഷനും ഇല്ല ,, നമുക്കെന്തെങ്കിലും കഴിക്കണ്ടേ ,, ഒരു വരുമാനം വേണ്ടേ ,, മോനേ  “ വിഷമത്തോടെ സ്വാമി മുത്തശ്ശന്‍ ചോദിച്ചു.

“അതേ ,,മോനേ ,,ഉള്ള പാല് വെണ്ണ ആക്കിയാല്‍ നമ്മളത് എവിടെ കൊണ്ടുപോയി വില്‍ക്കു൦ , ചന്ദ്രവല്ലിയില്‍ നാലിലൊന്ന് വിലയ്ക്ക് വിറ്റാല്‍ മുതലാകുമോ “

“അതും ശരിയാണ് ,, വേറെയെന്താണ് മാർഗ്ഗം എന്നാലോചിച്ചു കൊണ്ട് അവൻ ഫോണും കൊണ്ട് നടന്നു.

റേഞ്ച് കിട്ടിയപ്പോൾ ഫോണിൽ അവന്‍റെ   പ്രിയപ്പെട്ട മീശക്കാരൻ അളിയൻ വീരമാധവ പെരുമാളേ വിളിച്ചു.

“മാമാ ,,,,,” എന്നൊരു കാതരമായ ശബ്ദം അവന്‍റെ   കാതിൽ മുഴങ്ങി.

“വൈഗൂ ,,,,,,,,,,,,”

“എന്ന മാമാ ,,,,എപ്പടി ഇറുക്കെ൯ മാമാ ,,,”അവള്‍ കിന്നാരം ചോദിച്ചു

“നല്ലായിരുക്ക് വൈഗൂ ,,,,,അപ്പാവുക്ക് ഫോൺ കൊടുക്ക് വൈഗൂ ”

“എന്ന മാമാ ,,ഏതാവത് പ്രചനോം ഇരുക്കാ ,,,?”

“പ്രശ്നമല്ല ,,അളിയന്‍റെ  ഒരു സഹായം വേണം,,നീ ഒന്നു കൊടുക്കെടി പെണ്ണേ  ”

അത് കേട്ടതും അവൾ അപ്പാ എന്ന് വിളിച്ചു കൊണ്ട് ഓടി പെരുമാളിന്‍റെ  അടുത്തെത്തി.

അവരുടെ ഇല്ലത്ത് പുറത്ത് നിന്നുള്ള ക്ഷുരകൻ വന്നു പെരുമാളിന്‍റെ  താടി വടിച്ചു കൊണ്ടിരിക്കുന്ന നേരമായിരുന്നു.

“അപ്പാ,,മാമാവ്ടെ ഫോൺ ” എന്നുപറഞ്ഞു തീരും മുൻപേ

അഭിമാനത്തോടെ “എൻ മാപ്പിള ആക്കു൦ ” എന്ന് ക്ഷുരകനെ നോക്കി പറഞ്ഞിട്ട്

ഫോൺ വാങ്ങി സിന്നമച്ചാ ,,,,,,എന്നുറക്കെ അലറിവിളിച്ചു

വിശേഷങ്ങൾ തിരക്കി

ആദി പെരുമാളിനെ ഇപ്പോൾ മുന്നിൽ നില്കുന്ന പ്രശ്നത്തെ അറിയിച്ചു

ഒരു വഴി കാണാൻ സാധിക്കുമോ എന്ന് ചോദിച്ചു

ഇപ്പോ തന്നെ വിളിക്കാമെന്ന് പറഞ്ഞു കൊണ്ട് പെരുമാൾ ഫോൺ വെച്ചിട്ടു ആരെയൊക്കെയോ വിളിച്ചു

എന്നിട്ടതിനൊരു പരിഹാരവും കണ്ടു ആദിയെ വിളിച്ചറിയിച്ചു.

“താങ്ക്സ്  മച്ചാ ,,, പടയപ്പ പെരുമാളേ ,,” എന്നുപറഞ്ഞു ഫോണിലൂടെ ഒരു ഉമ്മയും കൊടുത്ത് ആദി ഫോൺ വെച്ചു

 

പെരുമാളിന്‍റെ  ബന്ധത്തിലുള്ള ഒരു സഹോദര൯  വെണ്ണ ഹോൾ സെയിലറാണ്.

അയാളാണ് വൈശാലിയിലെ സകല ക്ഷേത്രങ്ങളിലേക്കും പ്രതിദിനം വഴിപാടു വെണ്ണ സപ്പ്ലൈ ചെയുന്നത്,അതിനായി അയാൾക്ക് വൈശാലിയിൽ ഒരു കടയുമുണ്ട് .

പെരുമാള്‍ വിളിച്ച് വെണ്ണയുടെ കാര്യം അയാളെ അറിയിച്ചു, ശിവശൈലത്ത് നിന്നുമാണെന്നു അറിഞ്ഞപ്പോൾ അയാൾക്ക് കൂടുതൽ താല്പര്യമായി അയാൾ ചെന്നുവാടിയിൽ നിന്നുമാണ് വെണ്ണ കൊണ്ട് വരുന്നത് ,

ശിവശൈല൦ വൈശാലിക്ക് സമീപമായതിനാൽ ദിവസവും അമ്പതു കിലോ വെണ്ണ അയാൾക്ക് ഏറ്റവും കുറഞ്ഞ യാത്ര ചിലവിൽ കൊണ്ട് വരാൻ സാധിക്കും , കിലോക്ക് ഇരുന്നൂറു  രൂപ വെച്ച് കൊടുക്കാൻ അയാൾ തയ്യാറായി. അങ്ങനെ നോക്കുമ്പോൾ പതിനായിരം രൂപ ദിവസവരുമാനം ആ ഗ്രാമത്തിനു ഉറപ്പായും ലഭിക്കും.

അവന്‍ സന്തോഷത്തോടെ ഓ‌ടി മുത്തശ്ശന്‍മാരുടെ സമീപം എത്തി

“എന്താ കുഞ്ഞേ ,,എന്താ നമ്മൾ ചെയ്ക ” സ്വാമി മുത്തശ്ശൻ ചോദിച്ചു

Recent Stories

The Author

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം😍❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്😍🤤.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല😁

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. 🔥. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom🔥

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    🙏
    അറിഞ്ഞൂടാ
    🙏

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com