അപരാജിതന്‍ 34 [Harshan] 8088

Views : 761993

“ഞാൻ ഇടപെട്ടാൽ നടക്കാതെ ഇരിക്കുമോ ,, ദിവസവും വണ്ടി ഇവിടെ വരും , ഇവിടെ നിന്നും വെണ്ണ കൊണ്ടുപോയിക്കോളും ,, ഇരുന്നൂറു രൂപ കിലോക്ക് തരും ,,പതിനായിരം രൂപ വരുമാനം നമുക്ക് കിട്ടും , അതിൽ പശുക്കളുടെ ചെലവ് കൂടെ കഴിച്ചാൽ രണ്ടായിരം മൂവായിരം രൂപ ഉറപ്പായും നമുക്ക് പ്രതിദിന വരുമാനം ഉണ്ടാകും ,,തത്കാലത്തേക്ക് അത് പോരെ മുത്തശ്ശാ ,,,,,”

അവർ സന്തോഷം കൊണ്ട് കരയുന്ന നിലയിലായി

അവര്‍ കൈകള്‍ കൂപ്പി “അമ്മേ ,,” എന്നു വിളിച്ച് പ്രാര്‍ഥിച്ചു.

“വൈദ്യരെ ,,,കണ്ടില്ലേ ,, ‘അമ്മ ,, അന്നപൂർണ്ണേശ്വരി ദേവി വലം കാൽ വെച്ച് കയറിയതിന്‍റെ  ഐശ്വര്യം ,,”

“ഏത് അന്നപൂർണ്ണേശ്വരി ദേവി ?” ആദി സംശയത്തോടെ ഇരുവരോടും ചോദിച്ചു

“ദേവർമ്മഠത്തെ പാർവ്വതിമോള്‍   ,, ഈ ശിവശൈലത്തിന്‍റെ   അന്നപൂർണ്ണേശ്വരി ദേവി ,, ഞങ്ങളുടെയൊക്കെ അവ്വയാര്‍ , “ഒക്കെ ഞങ്ങളുടെ അവ്വയാറിന്‍റെ  കരുണയാ ” കൈകള്‍ കൂപ്പി സ്വാമി മുത്തശ്ശന്‍ പറഞ്ഞു.

അതുകേട്ടപ്പോള്‍ ആദിയുടെ മുഖമൊന്നു മങ്ങി.

തനിക്ക് മേലെ പാര്‍വ്വതി നില്‍ക്കുന്നതിന്‍റെ  അസൂയയോ പരിഭവമോ ആയിരുന്നു ആ മുഖത്തെ ഭാവമാറ്റത്തിന് കാരണം.

ഉള്ളിൽ കോപ൦  നിറഞ്ഞു

ശിവശൈലത്തിന്‍റെ  രക്ഷകനായ തന്‍റെ  സ്ഥാനമൊക്കെ ഇന്നലെ കയറി വന്ന അവൾ കൊണ്ടുപോയതിന്‍റെ  ദേഷ്യം.

 

അന്നേരമാണ്

ഒരു ടെമ്പോ അങ്ങോട്ടേക്ക് വന്നത്.

എന്താണെന്നു അറിയാൻ വേണ്ടി ആദിയും മുത്തശ്ശന്മാരും അങ്ങോട്ടേക്ക് ചെന്നു

വണ്ടി കണ്ടു ഗ്രാമീണരും അങ്ങോട്ടെക്കു ഇറങ്ങി വന്നു

ആദി അവരോടു വന്ന കാര്യം തിരക്കി

“ഇങ്ങോട്ടേക്ക് ഓർഡർ ഉണ്ടായിരുന്നു , അത് ഡെലിവറി ചെയ്യാൻ വന്നതാണ് സർ  “ഡെലിവറി ബോയ് ആദിയോട് പറഞ്ഞു

എല്ലാവരും ആദിയെ നോക്കി

“എന്താ ഇതിൽ ?”

“അരിയും ഗ്രോസറീസുമാണ് ”

“ഞങ്ങളാരും ഓർഡർ തന്നില്ലല്ലോ ,,,നിങ്ങൾക്ക് സ്ഥലം മാറിയതാണോ ?” ആദി ചോദിച്ചു

അല്ല സർ ,,,  എന്നുപറഞ്ഞു അയാൾ ബില്ലിൽ നോക്കി

“മിസ് പാർവ്വതി ശങ്ക൪  ,,,എന്നപേരിലാണ് ഓർഡർ തന്നു പേമെന്റ് ചെയ്തത് ,” അയാൾ ബില്ല് ആദിക്ക് കൊടുത്ത്

അവനതു നോക്കിയപ്പോൾ ശരിയാണ് പാർവ്വതി ശങ്ക൪  എന്ന പേരിലാണ് ഇൻവോയിസ് ചെയ്തിരിക്കുന്നത് ”

“കണ്ടില്ലേ അറിവഴകാ ,,,പോകും നേരം അവ്വയാറു  പറഞ്ഞിരുന്നു, ശങ്കരന്‍റെ  മണ്ണില്‍ അവ്വയാറുള്ളപ്പോ ആരും പട്ടിണികിടക്കില്ല എന്ന് ,, “

സ്വാമി മുത്തശ്ശൻ ഏറെ സന്തോഷത്തോടെ  പറഞ്ഞു

എന്നിട്ടു ഗ്രാമീണരെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു

“ഇതൊക്കെ നമ്മുടെ അവ്വയാര്‍ തന്നു വിട്ടതാ ,,നമ്മളൊന്നും ,,,” അപ്പോളേക്കും അദ്ദേഹം വിതുമ്പി ശബ്ദമിടറി തുടങ്ങിയിരുന്നു

“നമ്മളൊന്നും ,,പട്ടിണി ,,,പട്ടിണി കിടക്കാതിരിക്കാൻ ,,,’അവ്വയാര്‍  ,,,തന്നു വിട്ടതാ ,,,,,” അദ്ദേഹം മുണ്ടിന്‍റെ  തുമ്പു കൊണ്ട് കണ്ണുകൾ ഒപ്പി “നമ്മുടെ നാടിന്‍റെ  അന്നപൂർണ്ണേശ്വരി തന്നു വിട്ടതാ ,,,നമ്മടെ അവ്വയാര്‍  തന്നു വിട്ടതാ ,,,,”

ഒരു വിതുമ്പലോടെ വൈദ്യരു മുത്തശ്ശനും പറഞ്ഞു.

Recent Stories

The Author

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം😍❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്😍🤤.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല😁

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. 🔥. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom🔥

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    🙏
    അറിഞ്ഞൂടാ
    🙏

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com