അപരാജിതന്‍ 34 [Harshan] 8088

Views : 761993

അവനതു കേട്ട് ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി

“അമീ,, ഇനി നീ ആര്‍ക്കും നിന്‍റെ  ദേഹം വില്‍ക്കരുത്, നീ ദേവദാസിയല്ല , എന്‍റെ  പെണ്ണാ ,  നിന്‍റെ  ദേഹത്തിന്‍റെ  അവകാശി ഞാനാ , ഇനിയും നിന്നെ തേടി ഞാന്‍ വരും , നിന്‍റെ യുള്ളിലെന്‍റെ  രേതസ്സു പകരുവാന്‍ , അതൊരു ജീവനായി നിന്‍റെ  ഗര്‍ഭത്തില്‍ പിറവികൊള്ളും, അതിനെ നീ ഉദരത്തില്‍ പത്തുമാസം ചുമക്കും, അതിനെ പ്രസവിച്ചു നിന്‍റെ  മുല ചുരത്തുന്ന പാലൂട്ടി വളര്‍ത്തും”

ഒരു ചിരിയോടെ ആ യുവാവ് അവളെ നോക്കിപറഞ്ഞു.

“എന്നിട്ട് ഞാന്‍ വരും നിങ്ങളെ കൊണ്ട്പോകുവാന്‍ , കാലം കാലം എന്‍റെ  മക്കളെ പെറ്റു പോറ്റി നീ എനിക്കു ദാസിയായി ജീവിക്കണം”

“ഇല്ല ,, അതിനു മുന്നേ നിന്നെ ഞാൻ കൊല്ലും , നിനക്കൊരു മരണമുണ്ടെങ്കിൽ അതെന്‍റെ  കൈകൊണ്ടു മാത്രമാകും ,, അതിനായി ഏതറ്റം വരെയും ഞാൻ പോകും ,,,,, കാത്തിരുന്നോ നീ , ഈ കൈ  കൊണ്ട് എന്‍റെ   കഠാര നിന്‍റെ   ഹൃദയത്തില്‍ ഞാന്‍ ആഴ്ത്തു൦ ,എന്‍റെ   മുന്നില്‍ നീ പിടഞ്ഞു വീണു മരിക്കും, ഞാൻ പ്രാർത്ഥിക്കുന്ന ശങ്കരനാണ് സത്യം,,,”

അവളുടെ ഉഗ്രശപഥം കേട്ടിട്ടും അവന്‍റെ  മുഖത്ത് ഒരു പുഞ്ചിരി മാത്രമായിരുന്നു.

അപ്പോളേക്കും അവന്‍റെ   കുതിര അവനു സമീപം വന്നവനെ നോക്കി ചിനച്ചു.

അവനതിൽ ചാടിക്കയറിഇരിപ്പുറപ്പിച്ചു കൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു.

“നിനക്കൊറ്റയ്ക്ക് എന്നെയൊന്നും ചെയ്യാനാകില്ല അമീ ..അതിനൊരിക്കലും നിനക്കു കഴിയില്ല”

അതിവേഗം ആ യുവാവ് തന്‍റെ   വെള്ള കുതിരയുമായി കിഴക്കോട്ടു കുതിച്ചു.

അവൾ തളർച്ചയോടെ ആ കൽമണ്ഡപപ്പടിയിൽ ഇരുന്നു.

<<<<O>>>>

നിറഞ്ഞ കണ്ണുകളൊടെ അമ്രപാലി ഉണർന്നു

ആ  സ്വപ്നം അവളെ പലവട്ടം തളർത്തികളഞ്ഞിരുന്നു.

സ്വപ്നത്തിൽ അവൾ എണ്ണമില്ലാത്ത അത്രയും  നിർവൃതിനേടിയിരുന്നു.

ഉള്ളിൽ ജ്വലിക്കുന്ന കോപമായിരുന്നു,

പക്ഷേ എഴുന്നേൽക്കാൻ സാധിക്കുന്നില്ല

അത്രയേറെ ദേഹം തളർന്നുപോയിരുന്നു.

ധരിച്ചിരിക്കുന്ന വസ്ത്രവും വിരിയും കാമജലത്താല്‍ കുതിര്‍ന്നുപോയിരിക്കുന്നു.

മേശയില്‍  ഇരിക്കുന്ന വെള്ളം പോലും എടുക്കാൻ സാധിക്കുന്നില്ല

അവൾ അവിടെ തന്നെ തള൪ച്ചയോടെ  അവൾ സ്വപ്നത്തിൽ ചെയ്ത ശപഥവും ഓർത്ത് കൊണ്ട് കിടന്നു.

“മഹാദേവന്‍റെ   നാമത്തിൽ ചെയ്ത ശപഥം ” “ഇല്ല ,, അതിനു മുന്നേ നിന്നെ ഞാൻ കൊല്ലും , നിനക്കൊരു മരണമുണ്ടെങ്കിൽ അതെന്‍റെ   കൈകൊണ്ടു മാത്രമാകും ,, അതിനായി ഏതറ്റം വരെയും ഞാൻ പോകും ,,,,, കാത്തിരുന്നോ നീ , ഈ കൈ  കൊണ്ട് എന്‍റെ   കഠാര നിന്‍റെ   ഹൃദയത്തില്‍ ഞാന്‍ ആഴ്ത്തു൦ ,എന്‍റെ   മുന്നില്‍ നീ പിടഞ്ഞു വീണു മരിക്കും,,,,,”

Recent Stories

The Author

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം😍❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്😍🤤.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല😁

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. 🔥. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom🔥

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    🙏
    അറിഞ്ഞൂടാ
    🙏

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com