Oh My Kadavule – part 08 [Ann_azaad] 224

Views : 14107

Oh My Kadavule 8

Author :Ann_azaad

[ Previous Part ]

 

“അനൂ നീ ഒന്ന് കരച്ചിൽ നിർത്തിക്കെ…..
ഒന്നും ഇല്ല മോളേ….. ”

അച്ഛമ്മ അനൂനെ സമാധാനിപ്പിച്ച ശേഷം ആക്കിയെയും ഗോപൂനേം ഒന്ന് കനപ്പിച്ചു നോക്കി .  ഗോപൂന്റെ അച്ഛൻ ഗോപൂന്റെ അടുത്തേക്ക് പോവാൻ നോക്കിയപ്പോഴേക്കും അച്ഛമ്മ അയാളെ വിലക്കി.

“എല്ലാരും ഹാളിലേക്ക് വാ…… സംസാരം എല്ലാം അവിടുന്നാവാം….. ”

അച്ഛമ്മ പറഞ്ഞത് കേട്ടപ്പോ എല്ലാരും ഹാളിലേക് ചെന്നു.

“ഗോപൂ…….. എന്തായിരുന്നു അവിടെ രണ്ടു പേരും കൂടി. ”

“അച്ഛമ്മേ…. അത് ഞങ്ങളും പിള്ളേരും കൂടി hide &seek കളിച്ചപ്പൊ ഒളിച്ചതാ……. ”

ഗോപു വേഗം തപ്പി തടഞ്ഞോണ്ട് പറഞ്ഞു

“ആയുഷ് ഒന്നിങ്ങു വന്നേ…… ”

“എന്താ അച്ഛമ്മേ…….? ”

“നിങ്ങടെ കൂടെ കളിക്കാൻ ഇവര് രണ്ടുപേരും ഉണ്ടായിരുന്നോ…….? ”

“ആ….. അച്ഛമ്മേ……. പക്ഷേ…….. ”

“ഉണ്ടായിരുന്നോ ഇല്ലയോ…….. സത്യം സത്യം പോലെ പറയണം. ഇല്ലെങ്കിൽ ശിക്ഷ നിനക്കും കിട്ടും. ”

“ഗോപു ഉണ്ടായിരുന്നു. അക്കി ഇല്ലായിരുന്നു. ”

“കേട്ടല്ലോ…… അപ്പോ അക്കി എന്തിനാ ഗോപൂന്റെ കൂടെ അവിടെ പോയേ…..
ബുക്ക്‌ വായിക്കാനാണെന്നൊന്നും പറയണ്ടാ….. നിന്റെ കൈയ്യിലും പിന്നെ അവിടെങ്ങും ഒരു ബുക്കും വലിച്ചിട്ടതൊന്നും ഞങ്ങൾ കണ്ടില്ല. പിന്നെന്തിനാ  പോയേന്ന് വേഗം പറഞ്ഞോ…. ”

“അത് ഞാൻ ബുക്ക്‌ എടുക്കാൻ പോയപ്പഴാ ഈ ഗൗതമീനെ കണ്ടേ അതാ ഞാൻ ബുക്ക്‌ ഒന്നും എടുക്കാഞ്ഞേ……. ”

അക്കി വല്ല്യ കൂസലൊന്നും ഇല്ലാതെ പറഞ്ഞു.

“അപ്പോ എന്തിനാ ഗൗതമി നിന്റെ കോളറിൽ പിടിച്ച് വലിച്ചതൊക്കെ? ”

“അത് അച്ചമ്മേ ……… പെട്ടന്ന് കറണ്ട് പോയപ്പോ  പേടിച്ചപ്പൊ   പിടിച്ചതാവും ……. ”

ആയുഷ് രണ്ടിനേം രക്ഷിക്കാനുള്ള വഴി നോക്കുവായിരുന്നു.

“അത്‌ നീ കണ്ടോ ആയുഷ്…….
ഞങ്ങൾ വന്നപ്പോ തന്നല്ലേ നീയും അങ്ങോട്ട്‌ വന്നേ………..? ”

“അത്‌….. അച്ചമ്മേ……. ”

“അല്ലെ…….. “🤨

“ആ…….. “😌

“എന്നാ മിണ്ടാതെ ആ മൂലയിലോട്ടെങ്ങാനും മാറി നിക്ക്.
ഇനി സത്യം പറഞ്ഞോ ഗോപൂ അവിടെ എന്തായിരുന്നൂന്നും. നീയും അക്കിയും തമ്മിലുള്ള ബന്ധം  എന്താണെന്നും…. ”

“അമ്മേ ……… അവർ രണ്ടും നിന്ന നിൽപ് കണ്ടാലേ അറഞ്ഞൂടെ എന്താ ബന്ധം എന്ന്. “😤😤

അനൂന്റെ അമ്മ രമാദേവിയും രംഗത്തിറങ്ങി.

അക്കിയുടെ നിൽപ്പും ഗോപൂന്റെ മുഖവും ആകെ കണ്ടപ്പോ അർഷിത അക്കിയെ ഒന്ന് കൂർപ്പിച്ചു നോക്കി. എന്നാൽ അക്കി അവളെ കണ്ട ഭാവം പോലും നടിച്ചില്ല.
അർഷിതയുടെ അടുത്ത് ഒന്നും മനസ്സിലാവാതെ നിസ്സഹായനായി നിൽക്കുന്ന നിപുണിനെ കണ്ടപ്പോ അജു അവന്റടുത്തേക്ക് ചെന്നു.

 

Recent Stories

The Author

Ann_azaad

16 Comments

  1. ചുരുക്കി പറഞ്ഞാൽ നൈസായിട്ട് എല്ലാരുകൂടി നിപുണിനെ തേച്ചൊരു മൂലക്ക് ഒട്ടിച്ചു…

  2. ബാക്കി ഇന്ന് ഉണ്ടാകില്ലേ ബ്രോ?

  3. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro thudaruka

  4. നന്നായിട്ടുണ്ട്
    എന്നാലും അവരല്ലാതെ വേറെ ആരായിരിക്കും ആ റൂമിൽ 🙄

  5. Assaal thanne e part aduthe part eppol varum

  6. Uff super thanne e part kidlo kidlan

  7. നിപുണിനെ നെന്മമരം ആക്കുന്നതിൽ എനിക്കും ഒട്ടും അങ്ങിട് പിടിക്കുന്നില്ല. Anyway Waiting nxt part

  8. Njan last 2 part onnukoodi vayikatte tto ithile thriller kadhakal vare enik ota iripinu vayicha manasilavum but ithu enik onum manasilavunnilla kore sumitra kunjamam radhika kunjamma gopalettan krishnettan ohh enik pranth pidikunnu 🙃🙃 enthayalum ee kadha enik valare ishtapetta onnaanu athukond baki part nayi wait cheyunnu ❤️❤️
    Njan onnukoodi vayichittu varam🏃

  9. ജിന്ന് 💚

    നിപുണിനെ നെന്മമരം ആക്കുന്നതിൽ എനിക്കും ഒട്ടും അങ്ങിട് പിടിക്കുന്നില്ല. എന്തൊക്കെയോ ദുരൂഹതകൾ ഉള്ള പോലെ🧐,Some thing fishy😜 Any way ഞാൻ പോകുന്നെ ബൈ ബൈ
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌
    With Lots of Love💚
    ജിന്ന് 💚

  10. നന്നായിട്ടുണ്ട്

  11. വളരെ മികച്ചതായിരുന്നു… ❤

  12. കഥ കൊള്ളാം പക്ഷെ ഒരുപാട് കഥാപാത്രങ്ങൾ! അവരുടെ പേരുകൾ വല്ലാത്തൊരു കൺഫ്യൂഷൻ ഉണ്ടാക്കുന്നു! അതുപോലെ ആ നിപൂണിനെ ഇഷ്ടമാകുന്നില്ല ….

    വളരെയധികം ഇഷ്ടപ്പെട്ടു ,,,,

  13. Bro,
    E parum ishtapeettu.
    Ellam kalangi theliyum ennu pradhishikkam.

  14. Oru author ezhuthii hand edunathu nalla pravanatha allaanu ariya anallum parayaaa akkineyumm Gopune yumm onipichu koode ntho avare vallathe ishttayiiii🤧🤧

  15. നിപുൺne nanma maram akukayanallo aniku agudu ishttam avunilla 🤧. Nthayalum waiting for next part 💞🥰🥰

    1. ബ്രോ എന്നാണ് അടുത്ത part varuka… Waiting ann Bro…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com