അപരാജിതന്‍ 34 [Harshan] 8089

Views : 759841

അപരാജിതന്‍ 34

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഇത് ആദിശങ്കരന് പ്രാധാന്യമുള്ള ഭാഗമല്ല.
അതുപോലെ ആക്ഷൻ മാസ്സ് രംഗങ്ങൾ സത്യമായും ഇല്ല.
അല്പം ശ്രദ്ധയോടെ വായിച്ചില്ലെങ്കിൽ മനസിലാക്കാൻ പ്രയാസമുണ്ടാകും.

ക്തിയേക്കാളുപരി പ്രണയമാണ് ഇപ്പോള്‍ ശങ്കരനോട് തോന്നുന്നത് ,

വല്ലാത്തൊരു ആവേശവും ഇഷ്ടവും,

ശങ്കരന് സ്വയം സമര്‍പ്പിക്കുവാന്‍ മനസ്സ് വെമ്പുന്നു

പ്രാർത്ഥനയുടെ പൂർണ്ണതയിൽ അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ തുളുമ്പിത്തുടങ്ങിയിരുന്നു.

ഉള്ളിലെ സകല വിഷമങ്ങളും അശ്രുകണങ്ങളാല്‍ ശങ്കരന് സമർപ്പിക്കപ്പെട്ട പോലൊരു അനുഭൂതി.

ആശ്വാസമെന്ന പോലെ  എവിടെ നിന്നോ ഒരു വീണാനാദം അവളുടെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു.

ഏറെ നേരം അവളാ ദിവ്യമാമനുഭൂതിയിൽ മതിമറന്നിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍

എവിടെ നിന്നോ ഒരു കുതിരകുളമ്പടി ശബ്ദം അവളുടെ കാതിനേ പ്രകമ്പനം കൊള്ളിച്ചു.

ആ കുതിരകുളമ്പടി ശബ്ദമടുത്തു വന്നുകൊണ്ടിരിന്നു.

അവൾ വേഗം കണ്ണുകൾ തുറന്നു.

കല്മണ്ഡപത്തിൽ ഇരുന്നു നോക്കുമ്പോൾ തൂണുകൾക്കിടയിലൂടെ ധാരാളം കുഞ്ചി രോമങ്ങൾ നിറഞ്ഞ ലക്ഷ്ണമൊത്ത വെള്ളക്കുതിരയെ തെളിച്ചു കൊണ്ട് ഒരു യുവാവ് പാഞ്ഞു വരുന്നു.

തലപ്പാവിന്‍റെ  നീണ്ട ഞൊറിവ് കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു അയാള്‍.

മുന്നോട്ടു വരും തോറും കാറ്റിൽ ആ യുവാവിന്‍റെ  മുഖത്തെ മൂടുപടം താഴേക്ക് അഴിഞ്ഞു വീണു.

ആ മുഖം കണ്ടതും , അവൾ ഭയന്ന് വിറച്ചു കൊണ്ട് എഴുന്നേറ്റു.

തന്നെ അടിമപ്പെടുത്തുന്ന അതെ യുവാവ്.താൻ വരഞ്ഞ ചിത്രത്തിലെ മുഖമുള്ള അതെ യുവാവ്

താടിയും നീണ്ട മുടിയും ജ്വലിക്കുന്ന കണ്ണുകളും.

അവൾ ഭയത്തോടെ സ്വദേഹം രക്ഷിക്കുവാനായി മണ്ഡപത്തിൽ നിന്നുമിറങ്ങിയോടാൻ തുടങ്ങി.

അവൾക്കു പിന്നാലെ ആ കുതിരയെ തെളിച്ച യുവാവ് അതിവേഗം പാഞ്ഞടുത്തു.

അവൾ മൃദുലമായ പാദങ്ങൾ മണൽത്തിട്ടയിൽ അമർത്തി ചവിട്ടി കുതിച്ചു പാഞ്ഞു.

തന്‍റെ  ഒറ്റയിഴമുണ്ട് അഴിഞ്ഞു പോകാതെയിരിക്കാന്‍ മാറില്‍ മുണ്ട് കുത്തിയഭാഗത്ത് മുറുകെ പിടിച്ച് കൊണ്ടാണവള്‍ ഓടിയത്.

അവളുടെ പുറകെ ആ യുവാവിനെയും  വഹിച്ചു കൊണ്ട്  വെള്ളകുതിരയും

ശങ്കരാ ,,,,” എന്നവൾ ഉറക്കെ കരഞ്ഞു കൊണ്ട് ഓടുകയായിരുന്നു.

“എന്നെ രക്ഷിക്കണേ ശങ്കരാ……..” എന്നവളലറിവിളിച്ചു.

അയാളില്‍ നിന്നും രക്ഷ സാക്ഷാല്‍ ശങ്കരന് മാത്രമേ അവള്‍ക്ക് നല്കാന്‍ സാധിക്കുകയുള്ളൂ എന്നവള്‍ക്ക് അറിയാമായിരുന്നു.

അപ്പോളേക്കും അവൻ കുതിരപുറത്ത് നിന്നും ചാടിയിറങ്ങി

എങ്ങനെയും അവളെ പിടിയിലാക്കും എന്ന ലക്ഷ്യത്തോടെ അവൾക്ക് പുറകെയോടി .

മണൽതിട്ടക്കരികിൽ പൂവിട്ട കടമ്പു മരത്തിന്‍റെ  താഴെ അവൾ തളർന്നു വീണു,

മണ്ണില്‍ പൊഴിഞ്ഞു വീണ കടമ്പിന്‍ പൂക്കളില്‍ അവളുടെ ദേഹമമര്‍ന്നു.

അവൾ ഭയത്തോടെ പിന്തിരിഞ്ഞു നോക്കി. തന്‍റെ  സമീപം കാമകണ്ണുകളോടെ ആ യുവാവ് അവളെ നോക്കിപുഞ്ചിരിക്കുന്നു

“അരുത് ,,,എന്നെയൊന്നും ചെയ്യരുത് ,,,ശങ്കരനെയോര്‍ത്ത് എന്നെയൊന്നും ചെയ്യരുത് ” അവൾ കൈകൾ കൂപ്പി അപേക്ഷിച്ചു.

അവളെ നോക്കി അയാള്‍ ഉറക്കെ അട്ടഹസിച്ചു.

“ഏത് ശങ്കരന്‍ ,,,,നിന്‍റെ  ഏത് ശങ്കരന്‍ ?

ഒരു ശങ്കരനും എന്നില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ വരില്ല അമീ

നീ.. എനിക്കുള്ളതാ

എനിക്കു മാത്രമുള്ളതാ

എന്‍റെ  ചൂടടക്കാ൯ പിറവി കൊണ്ടവളാ നീ,,,

നിന്‍റെ  ശങ്കര൯ ,,,

അത് ഞാനാ ,,

അതീ ഞാന്‍ മാത്രമാ ,,,,,”

അയാള്‍  അടക്കാനാകാത്ത കാമതാപത്തോടെ അവളുടെ അടുത്തേക്ക് നടന്നടുത്തു.

അവനു പിന്നിൽ നിന്നും ഉറക്കെ ആ വെള്ളകുതിര മു൯കാൽ ഉയർത്തി ചിനച്ചുകൊണ്ടിരുന്നു.

ആ കുതിരയുടെ ശബ്ദം അവളെയേറെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.

<<<<O>>>>

Recent Stories

The Author

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം😍❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്😍🤤.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല😁

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. 🔥. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom🔥

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    🙏
    അറിഞ്ഞൂടാ
    🙏

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com