അപരാജിതന്‍ 34 [Harshan] 8088

Views : 761901

അങ്ങേയറ്റം ഭയപ്പാടോടെയാണ് അമ്രപാലി അവരോടൊപ്പം നടന്നത്.

ഉള്ളിൽ ചെമ്പോത്തിന്‍റെ  കരച്ചിൽ ഉറക്കെ കേൾക്കാമായിരുന്നു.

അവർ നടന്നു ഗുഹയുടെ ഉള്ളിലെത്തി.

അവിടെ ഒരു ഹോമകുണ്ഡത്തിനു പിന്നിലായി മറുതമുത്തി ഇരിക്കുന്നത് കണ്ടു.

അവരെ കണ്ടപ്പോൾ തന്നെ അമിക്ക് ഭയമായി.

അമിതവണ്ണമുള്ള ഒരു സ്ത്രീ.

തലമുടിയാകെ ജടപിടിച്ചുകിടക്കുന്നു.

മുകളിൽ ജഡകയറിയ മുടിയുടെ ഒരു ഭാഗം കൊണ്ട കെട്ടിയിരിക്കുന്നു.

കഴുത്തിലും കൈകളിലും കല്ല്മാലകൾ.

ചിരട്ടയുടെ മൂന്നുകണ്ണ് വരുന്ന ഭാഗം മുറിച്ചു കല്ലുമാലയുടെ കീഴെ തൂക്കിയിരിക്കുന്നു.

കറുത്ത വസ്ത്രമാണ് അവർ ധരിച്ചിരുന്നത്.

ഉണ്ടകണ്ണുകളും ഉരുണ്ടുയർന്ന മൂക്കും.

മുഖമാകെ വസൂരികലകൾ.

പുരികങ്ങൾക്ക് നടുവിൽ ഒരു നാണയവലുപ്പത്തിൽ വട്ടത്തിൽ കുങ്കുമം തൊട്ടതിന് മേലെ ഒരു വലിയ ചന്ദ്രകലയും ചാർത്തിയിരിക്കുന്നു,

അവരുടെ വലത്തേ കൈയിൽ വെള്ളികെട്ടിയ മയിൽപ്പീലികെട്ട്.

അവരുടെ ചുമലില്‍ ചെഞ്ചോര കണ്ണുള്ള ഒരു ചെമ്പോത്ത്  ഇരിക്കുന്നു.

അവരാണ് എല്ലാവരും പോകാൻ ഭയക്കുന്ന കാടിനുള്ളിൽ ആഭിചാരകർമ്മങ്ങൾ ചെയ്തു പാർക്കുന്ന മറുതമുത്തി

അവരുടെ മുൻപിൽ വന്നു ദാദിയമ്മ തൊഴുതു.

കുമ്പിട് അമീ ” അവർ പറഞ്ഞത് കേട്ട് അമി അവരെ തൊഴുതു.

മറുതമുത്തി അവരോടു ഇരിക്കാന്‍ പറഞ്ഞു.

അതുകേട്ട് ഇരുവരും അവര്‍ക്ക് മുന്നിലായി ഇരുന്നു.

മറുതമുത്തി സസൂക്ഷ്മം അമ്രപാലിയേ നോക്കി.

എന്നിട്ട് ദാദിയമ്മയെ നോക്കി.

“ഈ നാഗമെന്താ എന്നെ തേടി വന്നത് ?”

ദാദിയമ്മയും അമിയും അതുകേട്ട് പരസ്പരം നോക്കി

“നാഗമോ  ?” ദാദിയമ്മ ചോദിച്ചു

“നാഗം തന്നെ, ഇവള്‍ മണ്ണില്‍ പിറന്ന നാഗപ്പെണ്ണ് ”

അത് കേട്ടു ഇരുവരും അവിശ്വസനീയതയോടെ വീണ്ടും നോക്കി.

“ഇവളും തേവിടിച്ചിയല്ലേ ?”

ഇരുവരും തലയാട്ടി

“ഹും ,,, ഞാന്‍ ചൊന്നത് സത്യം , ഇവളൊരു നാഗപ്പെണ്ണ് താന്‍, തേവിടിച്ചിയായ നാഗപ്പെണ്ണ്, നാഗം പോലെ ആണിനെ ചുറ്റിവരിയുന്ന നാഗപ്പെണ്ണ്, നാഗം പെണ്ണായി പിറന്ന നാഗപ്പെണ്ണ് ” അവര്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.

ആമ്രപാലി അത്ഭുതത്തോടെഅവരെ നോക്കിയിരുന്നു.

അവര്‍ സമീപമുള്ള ഒരു വൈരൂപ്യമുള്ള  ഒരു കളിമണ്‍പ്രതിമയെ നോക്കി.

മൂന്നടിഉയരമുള്ള ഒരു കളിമണ്‍രൂപം.

ആ രൂപം പോലും അതിലേക്ക് നോക്കുന്നവരെ ഭയപ്പെടുത്തുന്നതായിരുന്നു.

“എന്‍റെ  തമ്പുരാൻ , വേതാള൦ ,  എന്‍റെ കാതിൽ ചൊല്ലിത്തന്നിരുന്നു , ഒരു നാഗപ്പെണ്ണ് എന്നെ കാണാൻ മലതാണ്ടി വരുമെന്ന്” അവർ മയിപ്പീലിക്കെട്ട് ആ വേതാള പ്രതിമയിൽ തലോടികൊണ്ടു പറഞ്ഞു.

Recent Stories

The Author

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം😍❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്😍🤤.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല😁

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. 🔥. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom🔥

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    🙏
    അറിഞ്ഞൂടാ
    🙏

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com