അപരാജിതന്‍ 34 [Harshan] 8088

Views : 761993

“അതെന്താ കുഞ്ഞേ ?” വൈദ്യർ മുത്തശ്ശൻ ചോദിച്ചു.

“ഇപ്പോൾ സത്യത്തിൽ തിമ്മയ്യൻ മുതലാളിയും കൂട്ടരും അടപടലം വിരണ്ടിരിക്കുകയാണ്, അത്രയേറെ നഷ്ടങ്ങൾ അവർക്കുണ്ടായിട്ടുണ്ട്, അതിന്‍റെ യൊക്കെ മൂലകാരണം ശിവശൈലത്തെ ആക്രമിച്ചതു കൊണ്ട് തന്നെയാണ് എന്ന് നമ്മൾക്കും അറിയാം ,, അതായതു നമ്മളിപ്പോൾ അവരെക്കാൾ ഒരുപാട് ശക്തർ തന്നെയാണ്”

“നമ്മളോ ,,ശക്തരോ ?” അത്ഭുതത്തോടെ സ്വാമി മുത്തശ്ശൻ ചോദിച്ചു

“പിന്നെ ,,സാക്ഷാൽ സംഹാരനാഥൻ സര്‍ക്കാര്‍  നമുക്ക് കൂട്ടിനുളളപ്പോൾ നമ്മളല്ലേ ശക്തർ ,, ” ഒരു ചിരിയോടെ ആദി പറഞ്ഞു കൊണ്ട് തുടർന്നു.

പക്ഷെ മറ്റുള്ളവരുടെ മുൻപിൽ നമ്മൾ തിമ്മയ്യൻ മുതലാളിയെ ഭയന്ന് ജീവിക്കുന്നവരാണ് എന്ന് ഒന്ന് ബോധ്യപെടുത്തണം ,,നമുക്ക് ജീവിക്കാൻ അവരുടെ ദയവു വേണം , അവരെ ഭയന്ന് നമ്മൾ ചന്തയിൽ കച്ചവട൦ ചെയ്തു തുടങ്ങണം ,,പഴയ പോലെ നായത്തറകളിൽ ഇരിക്കണം  ,, അവർക്കു നാലിൽ മൂന്നു ഭാഗം ചുങ്കവും കൊടുക്കണം  ,,പക്ഷേ വളരെ കുറവ് പാലുമാത്രമേ കൊണ്ടുപോകാവൂ ,, ഒരു ഇരുപതോ മുപ്പതോ ലീറ്റര്‍ മാത്രം ,,”

ആദി പകുതി നിര്‍ത്തി ഇരുവരെയും നോക്കി

“നമ്മളിങ്ങനെ ചെയ്താല്‍  ശിവശൈലത്തെ  നമ്മളെ ആരും  സംശയിക്കില്ല ,, നമ്മൾ അവരുടെ കാല്കീഴിൽ ഭയന്ന്  ജീവിക്കുന്നവരാണ് , ഇവിടെ നടന്ന അനിഷ്ടസംഭവങ്ങളിൽ നമുക്ക് യാതൊരു പങ്കുമില്ല എന്ന് മറ്റുള്ളവരുടെ  കണ്ണിൽ പൊടിയിടുന്ന കൊച്ചു പരിപാടി”

“ഇതൊക്കെ എന്തിനാ കുഞ്ഞേ ,,, ?” വൈദ്യര്‍ മുത്തശ്ശന്‍ ചോദിച്ചു

ആദി ഒന്ന് ചിരിച്ചു

“ഇതൊരു തന്ത്രമാ മുത്തശ്ശാ ,, തന്ത്രം ,,,, യുദ്ധതന്ത്രം ”

“യുദ്ധമോ ,, ?” ഇരുവരും ആകാംഷയോടെ ചോദിച്ചു

“ഈ ജീവിതമേ ഒരു യുദ്ധമല്ലേ മുത്തശ്ശ൯മാരെ,, ഏറ്റവും മികച്ച യുദ്ധവിജയം എന്നത് യുദ്ധം ചെയ്യാതെ തന്നെ ശത്രുവിനെ കീഴ്പ്പെടുത്തി നേടുന്ന വിജയമാണ് ,,നമ്മളും ഇപ്പോൾ ഒരു യുദ്ധത്തിലാണ് , അതും ജീവിക്കാനുള്ള യുദ്ധം , അതിൽ ആരും നമ്മളെ  ഇങ്ങോട്ടു വന്നിനി ആക്രമിക്കരുത് ,, അതിനു യുദ്ധതന്ത്രങ്ങൾ തന്നെ നമ്മൾ അനുവർത്തിക്കണം , അതിലൊന്നാണ് നമ്മൾ ശക്തരാകുമ്പോൾ ശത്രുവിനെ നമ്മൾ ശക്തിയില്ലാത്തവരാണെന്നു വിശ്വസിപ്പിക്കുക , അതുപോലെ നമ്മൾ ശക്തിയില്ലാത്ത ഘട്ടത്തിൽ ശത്രുക്കളേ , നമ്മൾ അവരെക്കാളും ശക്‌തരും തോൽപ്പിക്കാൻ സാധിക്കാത്തവരാണെന്നും വിശ്വസിപ്പിക്കുക, ഇപ്പോൾ ആദ്യം പറഞ്ഞ കാര്യം നമ്മൾ ചെയ്യുന്നു , അവർ കരുതു൦  നമ്മൾ വീണ്ടും അടിമകളായി  തന്നെ പഞ്ചപുച്ചമടക്കി മുന്നോട്ടു പോകുന്നു എന്ന് ,, നമ്മൾ അവരെ ഭയന്ന് അവരുടെ വരുതിയിൽ പോകുന്നു എന്ന് ,,

ഇരുവരും ആലോചിച്ചതിനു ശേഷം

“ചെയ്യാം ,,,അറിവഴകാ ,, നീ പറഞ്ഞത് ശരിയാ , നമ്മൾ തല താഴ്ത്തി ജീവിച്ചാൽ മതി ഇനിയുള്ള കാലം  ”

“അതെ ,,പക്ഷെ ജീവിതകാലമല്ല ,, ഒരല്പം കാലത്തേക്ക് മാത്രം ,, ”

അവൻ ആത്മവിശ്വാസത്തോടെ തന്നെ പറഞ്ഞു

“നമുക്കിപ്പോള്‍ എല്ലാ ശത്രുക്കളെയും മനസ്സിലായി , രണ്ടറ്റങ്ങളില്‍ നില്‍ക്കുന്ന ശത്രുക്കളല്ലേ ,,ഒരു വശത്ത് കൊട്ടാരം , മറുവശത്ത് പോലീസ് തിമ്മയ്യ കുലോത്തമ൯ മാവീരന്‍ തുടങ്ങിയവരും , നമുക്ക് ഇനി ഒന്നു നില്‍പ്പുറപ്പിക്കണം അതിനുവേണ്ടിയാണ് ഇതൊക്കെ “

Recent Stories

The Author

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം😍❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്😍🤤.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല😁

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. 🔥. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom🔥

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    🙏
    അറിഞ്ഞൂടാ
    🙏

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com