ശിവാത്മിക IX [മാലാഖയുടെ കാമുകൻ] 1828

Views : 117270

ശിവാത്മികIX
Author മാലാഖയുടെ കാമുകൻ
Previous Part

അവളെ കണ്ടതും നട്ടെല്ലിന്റെ ഉള്ളിൽ ഒരു തരിപ്പ് വരുന്നത് ശിവ അറിഞ്ഞു.. അവൾക്ക് ചലിക്കാൻ പോലും ആയില്ല.. കാലുകൾ ഉറച്ചുപോയത് പോലെ..

സൂര്യ അവിടെ നിന്നുകൊണ്ട് ആ വാൾ അവൾക്ക് നേരെ നീട്ടി..

ശിവ പേടിച്ചു പുറകോട്ട് പോയി ബാൽക്കണിയിൽ വച്ചിരുന്ന മേശയിൽ തട്ടിയപ്പോൾ അതിൽ വച്ചിരുന്ന ഒരു ഗ്ലാസ് നിലത്തുവീണ് ഉടഞ്ഞു.. വലിയ ശബ്ദം…

അൽപ നിമിഷം കൊണ്ടുതന്നെ പ്രിൻസിന്റെ റൂമിൽ വെളിച്ചം തെളിഞ്ഞു..

“ശിവ..? നീയെന്താ അവിടെ..?”

അതും ചോദിച്ചുകൊണ്ട് വന്ന പ്രിൻസ് ശിവയെ നോക്കിയപ്പോൾ അവൾ വിറച്ചുകൊണ്ട് അവനെ ചുറ്റി പിടിച്ചു..

പ്രിൻസ് പെട്ടെന്ന് അതിശയിച്ചുപോയി..

കിലുകിലാ വിറയ്ക്കുന്ന പെണ്ണിനെ അവൻ ചേർത്ത് പിടിച്ചു..

“അച്ചായാ.. ന്നെ കൊല്ലും.. അവൾ.. കൊല്ലും എന്നെ..അവൾ വന്നു..”

അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അത് പറഞ്ഞപ്പോൾ അവൻ ചുറ്റും നോക്കി..

“ആര്..ആര് വന്നു എന്ന്..? ഞാൻ ആരെയും കാണുന്നില്ലല്ലോ..?”

അത് കേട്ടപ്പോൾ ശിവ തലപൊക്കി ഗേറ്റിന് നേരെ നോക്കി. ആരും ഇല്ല.. അവൾ ആകെ പകച്ചുപോയി..

“അവിടെ.. സൂര്യ അവിടെ ഉണ്ടായിരുന്നു അച്ചായാ.. പോയോ..? അവൾ വന്നു..”

അവൾ വല്ലാത്ത പരിഭ്രാന്തിയോടെ ചുറ്റും നോക്കി.

“എന്നതാ അച്ചായാ ഇവിടെ..?”

ശബ്ദം കേട്ട് ശിവ തിരിഞ്ഞു നോക്കി.. ആലീസ് ആണ്..

“ഓ അവൾ സൂര്യയെ കണ്ടെന്ന് പറഞ്ഞു ബഹളം.. എന്തോ സ്വപ്നം കണ്ടതാണ്. “

പ്രിൻസ് നിസ്സാരമട്ടിൽ പറഞ്ഞപ്പോൾ ശിവക്ക് സങ്കടം വന്നു.. അവൾ രണ്ടുപേരെയും ഒന്ന് നോക്കി താഴേക്ക് നടന്നു.. പ്രിൻസ് അത് നോക്കി നിന്നു..

Recent Stories

220 Comments

  1. 10 th part evide????

    1. Vannittundallo…

  2. മുസാഫിർ

    ഇന്ന് ഉണ്ടാവില്ലേ 🤔

  3. ധൃഷ്ടധ്യുംനൻ

    Niyogam kk version ondo
    Arelum reply cheyyo🚶‍♂️

  4. ഇന്ന് വൈകുന്നേരം (10th) എത്തിക്കാൻ ശ്രമിക്കാം കേട്ടോ. 💓

    1. ലെ പ്രമുഖ my first cmnt is in danger😥😮

      1. അസാധ്യം… സമയം പറഞ്ഞിട്ടില്ല… പിന്നെ കഥ publish ചെയ്യുന്നത് പ്രമുഖ ആണ്

      2. ഞാനൊന്ന് ട്രൈ ചെയ്താലോ 😌

        1. All the best

    2. Evide 10th evide

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com