അപരാജിതന്‍ 34 [Harshan] 8088

Views : 761993

പ്രജാപതി രാജകൊട്ടാരത്തിൽ .

അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ ആദിനാരായണാരൂഢവുമായി ബന്ധപ്പെട്ട്

വിശേഷമായി ദ്രവ്യങ്ങളും പൂക്കളും കൊണ്ടലങ്കരിച്ച പൂജാസഭയിൽ മധ്യഭാഗത്തായി സ്വർണ്ണപീഠത്തിൽ പ്രജാപതികൾ അമൂല്യമായി സൂക്ഷിക്കുന്നതും ശ്രീവത്സഭൂമിയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കേണ്ടതുമായ സാളഗ്രാമവിഗ്രഹം താത്കാലികമായി കൊണ്ട് വന്നു പ്രതിഷ്ടിച്ചിരുന്നു.

വിഗ്രഹത്തെ തുളസിമാലയണിയിപ്പിച്ചലങ്കരിച്ചിരിക്കുന്നു.

മുന്നിലായി പാരിജാതം വെള്ളതാമരപ്പൂ തുളസികതിർ എല്ലാം അർപ്പിച്ചിരിക്കുന്നു.

നിരന്നു നിന്ന് തെളിഞ്ഞിരിക്കുന്നു ചെറുനിലവിളക്കുകൾ.

പുകയുന്ന ദശാംഗംവും സാംബ്രാണിയും.

വിഗ്രഹത്തിനു മുന്നിലായി നിലവിളക്ക് പൂർണ്ണശോഭയോടെ തെളിഞ്ഞുകൊണ്ടിരിക്കുന്നു.

വിളക്കിനു ചുവട്ടിലും തുളസികതിരുകളും താമരപ്പൂക്കളും അർപ്പിച്ചിരിക്കുന്നു.

അതിനെ മുന്നിലെ ഹോമകുണ്ഡത്തിൽ ദ്രവ്യങ്ങൾ സമർപ്പിച്ചു കൊണ്ട് ഏഴു  വൈഷ്ണവബ്രാഹ്മണ ശ്രേഷ്ഠന്മാർ പൂജകൾ നിർവഹിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഭഗവാന് മുന്നിലായി സൂര്യസേനനും ഇശാനികയും അവർക്കു സമീപം മഹാശ്വേതാദേവിയും

അവർക്കു പിന്നിലായി മറ്റു നൂറിലേറെ  അംഗങ്ങളും

കിഴക്കു വശത്തെ പീഠത്തിൽ മാനവേന്ദ്രവർമ്മനും ഇരുന്നിരുന്നു.

രാജകുടുംബങ്ങൾക്കു പിന്നിലായി ആദ്യസാമന്തന്മാരായ സുദർശന കുടുംബക്കാർ.

അവരുടെ കുടുംബത്തിലെ അംഗങ്ങൾ

അവര്‍ അന്‍പതിനടുത്ത് പേരോളം ഉണ്ടായിരുന്നു.

അവർക്കു പിന്നിലായി രണ്ടാം സാമന്തരായ നന്ദക കുടുംബക്കാർ.

അവർ  മാധവപുരം  കഴിഞ്ഞുള്ള വിഷ്ണുപുരി  ദേശത്തു താമസിക്കുന്നവർ ആണ്.

അവരുടെ കുടുംബത്തിൽ നിന്നും അൻപത് അടുത്ത് അംഗങ്ങൾ വന്നിട്ടുണ്ട്

അവർക്കു പുറകിൽ ആണ് മൂന്നാം സാമന്തരായ ദേവപാല കുലത്തിന്‍റെ  സ്ഥാനം.

ഇങ്ങനെയുള്ള വിശേഷപ്പെട്ട പൂജകൾ ചടങ്ങുകൾ ആചരിക്കുമ്പോൾ ഇതേ ശ്രേണിയിൽ തന്നെ വേണം ഉപവിഷ്ടരാകാനും.

ദേവർമഠത്തിലെ എല്ലാവരും അവിടെ നിരന്നിരുന്നു

ഏറ്റവും പുറകിലായി പാർവതിയും ശ്യാമും രാജശേഖരനും മാലിനിയും.

അവർക്കു പിന്നിലായി

വൈശാലിയിലെ ഇതര ബ്രാഹ്മണരും ക്ഷത്രിയരും സന്നിഹിതരാണ്.

ഈ വക ചടങ്ങുകളിൽ വൈശ്യനോ ശൂദ്രനോ പ്രവേശനമില്ല.

ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ  അവിടെ ഏറ്റവും കൂടുതൽ പങ്കെടുക്കുന്നതും കന്യകമാരാണ്.

Recent Stories

The Author

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം😍❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്😍🤤.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല😁

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. 🔥. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom🔥

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    🙏
    അറിഞ്ഞൂടാ
    🙏

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com