അപരാജിതന്‍ 34 [Harshan] 8116

രാവിലെ ശിവശൈലത്ത്

ഗോശാലയിലെ കാര്യങ്ങളെല്ലാം നേരെയായി വരുന്നേയുള്ളൂ.

ശിവശൈല ഗ്രാമത്തിനു അവ്വയാറായ പാര്‍വ്വതി നല്കിയ പശുക്കള്‍ക്ക് പാര്‍ക്കാനായി ഗോശാലയില്‍ പുതിയ  തൊഴുത്തുകൾ എല്ലാം ഗ്രാമീണർ പരമാവധി വേഗത്തിൽ നിർമിച്ചിരുന്നു.

പശുക്കളുടെ കാര്യക്കാരനായ ബാലവർ അണ്ണൻ വെട്ടേറ്റ് ആശുപത്രിയിൽ കിടക്കുന്നതിനാൽ മറ്റു ഗ്രാമീണർ നിരവധി പേർ ഗോപരിപാലനത്തിനു സഹായം ചെയ്തു തുടങ്ങിയിരുന്നു.

പുലർച്ചെ എല്ലാ ഗ്രാമീണരും പശുക്കളെ കറക്കുവാനൊക്കെ കൂടിതുടങ്ങിയിരുന്നു.

അന്ന് എല്ലാം കൂടെ ഒരുപാട് പാൽ കിട്ടി.

വൈദ്യർ മുത്തശനും സ്വാമി മുത്തശ്ശനും കൂടെ ആദിയുടെ അടുത്ത് വന്നു

“മോനേ ഇത്തവണ ഒത്തിരി പാലുണ്ട്, നമ്മളിത് എന്താ ചെയ്യാ?”

“എന്തൊരുമുണ്ട് മുത്തശ്ശാ “

“എണ്ണൂറിലധികം കാണണം ,അളന്നപ്പോള്‍”

“ആഹാ അധികമുണ്ടല്ലോ , എണ്ണൂറു ലീറ്റര്‍” ആദി സന്തോഷത്തോടെ പറഞ്ഞു.

“സംഘത്തില്‍ കൊടുക്കാന്‍ പേടിയാ മോനേ , ഇനിയും ആക്രമണം ഉണ്ടായാലോ “

ആദി അല്പം നേരം ചിന്തിച്ചു.

.”മുത്തശ്ശാ ,, നമുക്കെന്തായാലും ബാലവർ അണ്ണനും ഉമാദത്തൻ മാമനും ഇവിടെ എത്തുന്നത് വരെ സംഘത്തിൽ പാല് കൊടുക്കണ്ട , തിമ്മയ്യൻ മുതലാളി ഒന്നുമില്ലേലും നമ്മളെ ഗുണ്ടകളെ വിട്ടു ഭീഷണിപെടുത്തിയതല്ലേ ”

“അല്ല മോനെ ,,അവരൊക്കെ കൊല്ലപ്പെട്ടില്ലേ ”

“ഉവ്വ് മുത്തശ്ശാ ,, നമ്മളിപ്പോ പാല് അങ്ങോട്ടേക്ക് കൊടുത്താൽ ചില സംശയങ്ങൾക്ക് ഇടവരുത്താൻ സാധ്യതയുണ്ട് ,,അതുകൊണ്ടു  മുതലാളിയെ പേടിച്ച് സംഘത്തില്‍ കൊടുക്കുന്നില്ല എന്നു കാണിക്കാനായി കുറച്ചുനാളത്തേക്ക് നമുക്ക് പാല് സംഘത്തിൽ കൊടുക്കണ്ട”

“പിന്നെ നമ്മളെന്തു ചെയ്യും കുഞ്ഞേ ,, നമുക്കൊരു വരുമാനം വേണ്ടേ ,,ഇപ്പോ ഇവിടത്തെ ആർക്കും ജോലിയുമില്ല ,,റേഷനുമില്ല ,, എന്തേലും കഴിക്കണ്ടേ മോനെ,നിലവിലുള്ള ധാന്യങ്ങൾ ഒന്നു രണ്ടു ദിവസത്തേക്കു  കൂടെ തികയും അത് കഴിഞ്ഞാലോ  ” വിഷമത്തോടെ സ്വാമി മുത്തശ്ശൻ ചോദിച്ചു.

“എന്തിനാ മുത്തശ്ശാ വിഷമിക്കുന്നത് അതിനൊക്കെ നമുക്ക് വഴിയുണ്ടാക്കാല്ലോ , നിങ്ങൾ തത്കാലം ഇവിടത്തെ ആവശ്യം കഴിഞ്ഞുള്ള പാലൊക്കെ ഉറയൊഴിച്ചു വെണ്ണ ആക്കാൻ തുടങ്ങിക്കോളൂ ,, വെണ്ണയ്ക്ക് പാലിനേക്കാൾ വില കിട്ടില്ലേ മുത്തശ്ശാ ,, എന്‍റെ   കണക്കു കൂട്ടൽ അനുസരിച്ച് ഒരു ലീറ്ററിൽ നിന്നും അറുപത് ഗ്രാ൦ വെണ്ണ കിട്ടിയാൽ പോലും ദിവസവും അമ്പതു കിലോ വെണ്ണ കിട്ടാനുള്ള സാധ്യതയുണ്ട്, വെണ്ണ വിറ്റാൽ ഇത്രയും പാല് വിൽക്കുന്നതിന് തുല്യമായ വിലകിട്ടും , രാവിലെ സംഘത്തിലേക്ക് പോകേണ്ട കാര്യവുമില്ല ”

“കുഞ്ഞേ ,,നമുക്ക് വെണ്ണയൊക്കെ ചന്ദ്രവല്ലി ചന്തയിൽ അല്ലെ വിൽക്കാൻ സാധിക്കൂ ,, അവിടെ നമുക്ക് നാലിലൊന്നു വിലയല്ലേ കിട്ടൂ ,,” പേടിയോടെ മുത്തശ്ശൻ ചോദിച്ചു

“നമ്മളെന്തായാലും ചന്ദ്രവല്ലിയിൽ വെണ്ണ  നാലിലൊന്നു വിലയ്ക്ക് വിൽക്കില്ല ,, പക്ഷേ ഇന്ന് മുതല്‍ അവര്‍ പറയുന്ന ചുങ്കം കൊടുത്ത് നമ്മള്‍ കച്ചവടത്തിനായി അവിടെ പോകണം ,, കുറച്ചു പാലും പിന്നെ  ലഭ്യമായ  ഇലക്കറികളും കിഴങ്ങുകളും ”

” നമ്മൾ ചന്തയിൽ ഇനിയും വിൽപ്പനക്കായി പോകണമെന്നാണോ?” സ്വാമി മുത്തശ്ശൻ ചോദിച്ചു.

“അതെ മുത്തശ്ശാ ,,,”

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.