അപരാജിതന്‍ 34 [Harshan] 8114

“കേട്ടിട്ടുണ്ടോ ഭാര്‍ഗ്ഗവഇല്ലമെന്ന് ?” ഒരു പുഞ്ചിരിയോടെ അദ്ദേഹം ചോദിച്ചു.

അവള്‍ ബഹുമാനത്തോടെ തലയാട്ടി.

“ഈ ചടങ്ങിൽ ഭാർഗ്ഗവഇല്ലത്തെ ആരെയും ക്ഷണിക്കണ്ട, ഇനി നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ പൊക്കോളൂ , അവിടെ അറിയിച്ചോളൂ , അവരുടെ അനുഗ്രഹം തേടിക്കൊളൂ, അവരിൽ നിന്നും ഒരാളും ഈ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ല , ഇതെന്റെ നിർദേശമാണ്”

അത് കേട്ട് മഹാശ്വേതാദേവി കൈകൾ കൂപ്പി ആ നിര്‍ദേശം സ്വീകരിച്ചു

 

“അപ്പോള്‍ കിരീടാരോഹണം , അത് കഴിഞ്ഞാല്‍ ഉട൯ തന്നെ കലിശ൯മാരുമായി പോരാട്ടം ആരംഭിക്കും , ഒന്നോ രണ്ടോ വാരമിടവേളയില്‍”

“ഉവ്വ് ,,ഗുരുനാഥാ ,,,,” അങ്ങോട്ടേക്ക് സൂര്യനെയും കൈപിടിച്ച് വന്ന ശ്രീധര്‍മ്മന്‍ പറഞ്ഞു.

അദ്ദേഹം ശിരസ് കുലുക്കി

“ഗുരുനാഥാ ,,, ഒരു അപേക്ഷയുണര്‍ത്തിക്കാനുണ്ട് “ ശ്രീധര്‍മ്മന്‍ പറഞ്ഞു.

“എന്താണ് ?”

“സൂര്യന്റെ നേതൃത്വത്തില്‍ ആണല്ലോ മല്‍സരപോരാട്ടം

ഞങ്ങളുടെ ഒരാഗ്രഹം , അങ്ങിവിടേ നിന്ന് സൂര്യനെ ആയോധനകലകള്‍ ഒന്നു പരിശീലിപ്പിക്കണം എന്നാണ് ,അത് സൂര്യന് അങ്കത്തിൽ ഏറെ ഗുണം ചെയ്യും ”

“ഇല്ല ,,,,,” ഉറച്ചശബ്ദത്തോടെ ആദവനാഥർ പറഞ്ഞു.

എല്ലാവരും അതുകേട്ട് ഒന്ന് നടുങ്ങി.

“മത്സരത്തിന് വേണ്ടി തട്ടികൂട്ടി ആയോധനകല പഠിപ്പിക്കാൻ ഞാൻ ഒരുക്കമല്ല, അതിനു വേണ്ടത് യുവരാജാവിന്റെ കൈവശമുണ്ടാകുമല്ലോ, ഞാനെന്ന ഗുരുവിന് കീഴിൽ വിദ്യ നേടാൻ തക്ക യോഗ്യത പ്രജാപതി കുടുംബത്തിലെ യുവരാജാവിനില്ല , ഇവന് ഗുരുത്വമില്ല ”

അത് കേട്ട് അവരുടെ മുഖം വിവർണ്ണമായി.

സൂര്യസേനന് അപമാനഭാരത്താൽ കോപം വന്നുവെങ്കിലും ഗുരുനാഥനെ പേടിച്ചു തല കുനിച്ചു നിന്നു.

പാർവ്വതി അതുകേട്ടു ഉള്ളിൽ ചിരിച്ചു

അദ്ദേഹം പാർവതിക്ക് നേരെ തിരിഞ്ഞു.

“ഇവിടെ ഈ മണ്ണിൽ ആദിനാരായണ ക്ഷേത്രമുണ്ട് , പോയിട്ടുണ്ടോ അവിടെ ?”

അവൾ തലയാട്ടി പോയിട്ടുണ്ട് എന്ന് സമ്മതിച്ചു അവിടെ വെച്ചാണ് പാർവ്വതി അപ്പുവിന്‍റെ   സാമീപ്യമറിഞ്ഞതും. അവൾക്കത് നല്ലപോലെ ഓർമ്മയുണ്ടായിരുന്നു.

“വേറെ എവിടെ പോയില്ലെങ്കിലും ഇടക്ക് അവിടെപോകണം , ദർശനം ചെയ്യണം ,, ഈ മണ്ണിൽ ആദ്യമായി നിർമ്മിക്കപ്പെട്ട വൈഷ്‌ണവക്ഷേത്രമാണ്,,  ആദി നാരായണന്‍റെ  ക്ഷേത്രം “ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു

എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് അദ്ദേഹം അവിടെ നിന്നും പുറപ്പെട്ടു.

സപ്തലക്ഷ്മിമാരായി തിരഞ്ഞെടുക്കപ്പെട്ട സകലകന്യകമാർക്കും ആദിലക്ഷ്മിയായി ഭഗവാൻ ഉറപ്പിച്ച പാർവ്വതിക്കും സകലവിധ ഉപചാരങ്ങളും സമ്മാനങ്ങളും രാജകൊട്ടാരത്തെ പ്രതിനിധീകരിച്ചു മഹാശ്വേതാ ദേവി നൽകുകയുണ്ടായി.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.