അപരാജിതന്‍ 34 [Harshan] 8114

“ഭഗവാനോടുള്ള പിണക്കമൊക്കെ തീർന്നില്ലേ ? “അവളുടെ മനസ്സറിഞ്ഞ പോലെ ഗുരുനാഥൻ അവളോട് ചോദിച്ചു.

അവൾക്കാകെ നാണമാകെ പോയി

അവൾ ഒന്നും പറയാതെ ശിരസ് താഴ്ത്തി

“ആദിലക്ഷ്മി എന്നത് ലക്ഷ്മിദേവിയുടെ അനാദിയായ സ്വരൂപമാണ്.മനുഷ്യനെ ജനന മരണ ചക്രങ്ങളിൽ നിന്നും മോക്ഷം നൽകുന്ന ശക്തിസ്വരൂപിണി.

അവൾ മോക്ഷപ്രദായിനിയാണ്, ജനിമരണ വിമോചകയാണ് അനുകമ്പയുടെയും കനിവിന്‍റെ യും സാക്ഷാത്ക്കരമാണ്. ആ സ്വരുപത്തിലേക്ക് നാരായണൻ നിന്നെയാണ് ആഗ്രഹിക്കുന്നത്”

അദ്ദേഹം അവളെ പറഞ്ഞു മനസ്സിലാക്കി.

“ആദിലക്ഷ്മി നീയെങ്കില്‍ ,  നിന്‍റെ  കൂടെയുള്ളത്  ഉഗ്രശോഭയോടെ ജ്വലിച്ചു നില്‍ക്കുന്ന സൂര്യനാണ് . സകലതും തന്‍റെ   തേജസ്സിനാല്‍ ഭസ്മമാക്കുന്ന രൌദ്രതേജസ്വിയായ സാക്ഷാൽ ആദിത്യൻ ” ഒരു പുഞ്ചിരിയോടെ അദ്ദേഹം അവളോട് പറഞ്ഞു

അപ്പോളേക്കും മഹാശ്വേതാദേവിയും അങ്ങോട്ടേക്ക് വന്നു.

അവർ വാൽസല്യത്തോടെ പാർവതിയുടെ ശിരസിൽ തലോടി

“വിഷ്ണുപ്രിയയാണ് ,, ഭഗവാന് പ്രിയയായവൾ ,,” അവളെ പ്രകീര്‍ത്തിച്ചു.

അതിനു ശേഷം ഗുരുനാഥരെ നോക്കി ഭവ്യതയോടെ പറഞ്ഞു.

ഗുരുനാഥരെ ഭയന്ന് പോയിരുന്നു ,,

നന്ദിയുണ്ട് യഥാസമയം ഇവിടെ എത്തിചേർന്നതിന്,, ഇപ്പോൾ സമാധാനമായി ,,, സൂര്യൻ ശക്തിയോടെ നിൽക്കുമ്പോൾ എന്തായാലൂം എല്ലാ യുദ്ധങ്ങളെയും വിജയിച്ചു കൊണ്ട് പ്രതിഷ്ഠ കർമ്മങ്ങൾ എന്‍റെ   കൊച്ചുമകന്‍റെ  മേൽനോട്ടത്തിൽ ഉറപ്പായും സംഭവിച്ചിരിക്കും” അവര്‍ പ്രതീക്ഷകളോടെ പങ്ക് വെച്ചു.

അദ്ദേഹമൊന്നു ചിരിച്ചു.

“നമുക്ക് നോക്കാം ,,എന്തായി തീരുമെന്ന് “ എന്നു ഒരു പരിഹാസരൂപേണ അദ്ദേഹം മറുപടി പറഞ്ഞു.

“എന്നാണ് കിരീടാവരോഹണം തീരുമാനിച്ചിരിക്കുന്നത് ?” അദ്ദേഹം ചോദിച്ചു.

“അടുത്ത വാരം പുണര്‍തം നക്ഷത്രത്തില്‍, ഞായര്‍ ആയി വരും “ അവര്‍ മറുപടി പറഞ്ഞു.

“ഹും ,,,, “ അദ്ദേഹം ഒന്നുമൂളി.

“കാര്‍മ്മികത്വചടങ്ങുകള്‍ക്ക് അധ്യക്ഷത വഹിക്കുവാന്‍ അങ്ങയെ ക്ഷണിക്കുവാന്‍ ഞങ്ങള്‍ വന്നിരുന്നതായിരുന്നു , അങ്ങ് തീര്‍ഥാടനത്തില്‍ ആയിരുന്നല്ലോ , നാളെ ഞങ്ങള്‍ ഉപചാരപൂര്‍വ്വം വന്നു ക്ഷണിക്കും “

മഹാശ്വേത ദേവി പറഞ്ഞു.

“വേണ്ട ,, ഞാന്‍ വരില്ല “

അത് കേട്ടപ്പോള്‍ അവര്‍ അമ്പരന്നു.

“എന്റെ ആവശ്യമില്ല , ഇവിടത്തെ വൈഷ്ണവബ്രഹ്മണ പ്രമാണികളില്‍ ആരുമായാലും മതി”

“അങ്ങയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കില്‍ ,,,”

“വേണ്ട ,,, ഇപ്പോള്‍ അത് വേണ്ട , പക്ഷേ എന്റെ സാന്നിധ്യം വേണ്ട സമയത്ത് ഞാന്‍ വന്നിരിക്കും “

“നാളെ ഞങ്ങള്‍ ഭാര്‍ഗ്ഗവഇല്ലത്തു കൂടെ പോകാന്‍ ഇരിക്കുകയായിരുന്നു, സൂര്യന്റെ കിരീട അവരോഹണ ചടങ്ങില്‍ അവിടത്തെ സന്തതിപരമ്പരകളുടെ സാന്നിധ്യത്തിന് വേണ്ടി, അത്രയും പുണ്യപരമ്പരയല്ലേ … “ മഹാശ്വേതാദേവി കൈ കൂപ്പി പറഞ്ഞു.

ഭാര്‍ഗ്ഗവ ഇല്ലം എന്നു കേട്ടപ്പോള്‍ പാര്‍വ്വതിക്ക് പരശുരാമ ക്ഷേത്രത്തില്‍ പോയതും അവിടത്തെ അമ്മയെ കണ്ട സംഭവവും  മനസിലേക്ക് ഓര്‍മ്മവന്നു.

അദ്ദേഹം പാര്‍വ്വതിയെ അന്നേരമൊന്ന് നോക്കി

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.