അപരാജിതന്‍ 34 [Harshan] 8116

“മാണിക്യ൦ സൂര്യനെ സൂചിപ്പിക്കുന്നു ,

സൂര്യനെ പ്രതിഷ്ടിച്ചിരിക്കുന്നത് സൂര്യന്‍റെ  ഏറ്റവും ഉച്ചരാശിയിലായ മേടരാശിയിൽ ,

സൂര്യന്‍റെ  കൃത്യമായ സ്ഥാനം മേടം പത്തിൽ ,

പത്താമുദയം നാളിൽ ,

ഒരു രാശി ചക്രത്തിൽ ആദിത്യ൯ ഏറ്റവും ശക്തിയിൽ അതീവ ബലവാനായി ജ്വലിക്കുന്ന ദിവസം,

ഏറ്റവും ശുഭകരമായ ദിനം,

സൂര്യൻ സർവ്വശക്തനായി നിൽക്കുന്ന സുദിനം ,

ഒരു ആശങ്കകളും വേണ്ട ,,,,

ആദിലക്ഷ്മി സ്വരുപത്തിൽ ഈ കന്യകയാണ് ഈ മഹാസാളഗ്രാമം കൈയേൽക്കുന്നുവെങ്കിൽ വിജയം സുനിശ്ചിതം ,

സകലവിഘ്നങ്ങളും സൂര്യന്‍റെ  പ്രകാശത്തിൽ കത്തിയമർന്നു പോകും യഥാസമയം മുഹൂർത്തം അണുവിടപോലും തെറ്റാതെ നാരായണന്‍റെ  സാളഗ്രാമപ്രതിഷ്ഠ നടന്നിരിക്കും ,

ഇത്  നാരായണനാണ് സത്യം “

 

വാഗീശ്വരന്‍ ഉറക്കെ പ്രഖ്യാപിച്ചു.

അത് കേട്ടപ്പോൾ സകലരും കൈകൾ കൂപ്പി എഴുന്നേറ്റു നാരായണ നാമം ജപിച്ചു

സൂര്യസേനൻ അഭിമാനത്തോടെ സകലരെയും നോക്കി ,സൂര്യ൯ ശക്തനായി സകല വിഘ്നങ്ങളും ഒഴിവാക്കി വിജയം നേടുമെന്ന് പറഞ്ഞപ്പോൾ അവനത് താൻ തന്നെ ആണെന്ന് ധരിച്ചു, താൻ മഹാശയനെ തോൽപ്പിച്ചു തന്‍റെ  വംശത്തിന്‍റെ  ദൗത്യമായ നാരായണപ്രതിഷ്ട ശ്രീവത്സഭൂമിയിൽ നടത്തും , തന്നിലൂടെ പ്രജാപതി സാമ്രാജ്യം കീർത്തികേൾക്കും എന്ന മൂഢവിശ്വാസത്തോടെ അവൻ ഉടവാളിൽ മുറുകെ പിടിച്ചു.

ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ ആരൂഡപൂജകൾ ചെയ്തു കളം മടക്കുകയും ആ പട്ടു തുണി വലിയ പട്ടു തുണി അഗ്നിയിൽ ജ്വലിപ്പിക്കുകയും ചെയ്തു.

അന്നേരം ആ കൃഷ്ണപ്പരുന്ത് പാര്‍വ്വതിയുടെ സമീപം വന്നു അവളുടെ പാദത്തില്‍ ഒന്നു കൊക്കുരുമ്മി  ചിറകടിച്ചു  പറന്നകന്നു.

എല്ലാവരും ആ ദൃശ്യം തൊഴുകൈകളോടെ നോക്കികണ്ടു.

 

അത് കഴിഞ്ഞ്

 

എല്ലാവരും കൂടെ വിഷ്ണു മന്ത്രങ്ങൾ ജപിച്ചു കൊണ്ടിരുന്നു.

വൈഷ്‌ണവ ബ്രാഹ്മണർ സാളഗ്രാമത്തിൽ പൂജകൾ അർപ്പിച്ചു തുടങ്ങി.

ഭഗവാന് മുന്നിലായി  പാർവ്വതിയെയാണ്   നിർത്തിയിരുന്നത്.എല്ലാവ൪ക്കും  മുന്നിലായി അവൾക്കു പിന്നിൽ സപ്തലക്ഷ്മിമാരായി തിരഞ്ഞെടുത്ത കന്യകകളും.

രാജകുടു൦ബാംഗങ്ങൾ പോലും അവൾക്കു പിന്നിലായിരുന്നു. അസൂയയോടെയാണ് ഇശാനിക ആ പൂജയിൽ നിന്നത്.

മഹാ ആരതിയോടെ വിശേഷ പൂജകൾ എല്ലാം അവസാനിച്ചു.

സകലരും പാർവ്വതിയുടെ സമീപം വന്നു.

പലരും പ്രായഭേദമന്യേ അവളുടെ കാൽ തൊട്ടു വന്ദിച്ചു.

എല്ലാം കണ്ടപ്പോള്‍ ഇശാനികയ്ക്ക് ദേഷ്യമാണ് പക വര്‍ദ്ധിച്ചു.

 

തനിക്കു കിട്ടേണ്ടുന്ന ഉപചാരമര്യാദകള്‍ എല്ലാം പാര്‍വ്വതി തട്ടി എടുത്തു എന്നു തന്നെ അവള്‍ മനസില്‍ ധരിച്ചു.

അതേ സമയം , പാർവ്വതി ഗുരുനാഥന്‍റെ  സമീപം ചെന്ന് അദ്ദേഹത്തിന്‍റെ  കാൽ തൊട്ടു വന്ദിച്ചു.

അദ്ദേഹം അവളുടെ ശിരസ്സിൽ കൈ വെച്ച് പറഞ്ഞു

“ചിരായുർവതി സകലസൗഭാഗ്യവതി ദീര്‍ഘസുമംഗലീ  ഭവ:”

(എല്ലാ സൗഭാഗ്യങ്ങളോടെയും ദീർഘായുസ്സോടെ സുമംഗലി ആയി  ജീവിക്കട്ടെ )

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.