അപരാജിതന്‍ 34 [Harshan] 8114

അതെ സമയം തന്നെ ചിറകടികളോടെ ആ പരുന്ത് പാർവ്വതിയുടെ അടുത്തേക്ക് പറന്നു വന്നു ,

പീഠത്തിനു താഴെയായി അവളുടെ കാൽച്ചുവട്ടിൽ വന്നിരുന്നുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി കൊക്കുകൾ വിടർത്തി ,

ഒന്ന് ചിറകൊതുക്കി നാരായണ സാളഗ്രാമത്തിൽ നോക്കിയിരുന്നു.

സകലരും ആ മഹാശ്ചര്യം കണ്ടു കൈകൾ കൂപ്പി നാരായണനാമം ജപിച്ചു കൊണ്ടിരുന്നു.

ഭുവനേശ്വരി ദേവി നിറഞ്ഞ കണ്ണുകളോടെ കൈ തൊഴുതു നിന്നു. .

പാർവ്വതി ഒരുപാട് സന്തോഷത്തോടെ സുവർണ്ണ പീഠത്തിലിരുന്നു തന്‍റെ  മാതാപിതാക്കളെയും സഹോദരനെയും നോക്കി പുഞ്ചിരിച്ചു.

ഒപ്പം പിണക്കത്തോടെ സാളഗ്രാമത്തെ ഒന്ന് നോക്കി

ചിരിയും വരുന്നുണ്ട് കരച്ചിലും വരുന്നുണ്ട്

മിണ്ടൂല്ല എന്നൊരു ഭാവത്തോടെ ഒരു ചെറിയ കെറുവിപ്പ് അവൾ ആ സാളഗ്രാമത്തോട് ഒന്ന് പ്രകടമാക്കി.

അവളല്ലാതെ പിന്നെയാരെയാണ് നാരായണൻ ആദിലക്ഷ്മി സ്വരുപത്തിലേക്ക് ഉയർത്തുക.അവളെ വൈഷ്ണവഭൂമിയിലേക്ക് കൊണ്ട് വന്നതും നാരായണൻ തന്നെ

ഇശാനിക ദേഷ്യത്തോടെ അവിടെ നിന്നു.

ഘോരമായ അപമാന൦ തനിക്ക് സംഭവിച്ചിരിക്കുന്നു.

അവള്‍ ദേഷ്യത്തോടെ കത്തുന്ന കണ്ണുകളോടെ പാര്‍വ്വതിയെ നോക്കി.

“ആദിലക്ഷ്മിയായി നീ വാഴില്ല , അതിനു മുന്നേ നിന്നെ ഇല്ലാതെയാക്കും ” എന്നവള്‍ മനസില്‍ വിചാരിച്ചു.

അതേ നിമിഷം

ശക്തമായി ചിറകടിച്ചു കൊണ്ട് പാര്‍വതിയുടെ കാല്‍ചുവട്ടില്‍ ഇരുന്നിരുന്ന ആ കൃഷ്ണപരുന്ത് അപശബ്ദങ്ങള്‍ പുറപ്പെടുവിച്ച് കൊണ്ട് ക്രുദ്ധമായി ഇശാനികയെ നോക്കികൊണ്ടിരുന്നു.

“ഇവളെ നീ തൊടില്ല ,  തൊടാന്‍ തുനിഞ്ഞാല്‍ നിന്നെ ഞാന്‍ ഈ ഭൂമിയില്‍ വെച്ചേക്കില്ല എന്ന ഭീഷണിയോടെ ”

ഇശാനിക അത് കണ്ടു ഭയന്ന്  കൈകാലുകള്‍ വിറച്ച് പോയി.

“അപ്പോള്‍ , കുമാരി , ആദിലക്ഷ്മിയുടെ പാദനമസ്കാരം ചെയ്തു നക്ഷത്രത്തില്‍ ഇരുന്നുകൊള്ളൂ ”

എല്ലാവരും കേൾക്കെ ആദവനാഥ ഗുരുനാഥൻ ഉദ്ഘോഷിച്ചു.

അതുകേട്ട് ഇശാനിക നടുങ്ങി പോയി , രാജകുമാരിയായ താന്‍ മൂന്നാം സാമന്തപെണ്ണിന്‍റെ  കാല് പിടിക്കാനുള്ള കല്‍പന.

ഗുരുനാഥനെ എതിർക്കുവാനും സാധിക്കില്ല

ഒരു നിവൃത്തിയും ഇല്ലാതെ ഇശാനിക പാർവതിയുടെ സമീപം വന്നു.

അവൾ വരുന്നത് കണ്ടു പാർവതിയുടെ കാൽച്ചുവട്ടിൽ ഇരിക്കുന്ന പരുന്ത് ഒന്ന് ചിറകു വിരിച്ചു.

ഭയത്തോടെ ഇശാനിക പാർവതിയുടെ കാൽ തൊട്ടു വണങ്ങി.

അതോടെ പരുന്ത് ശാന്തസ്വഭാവത്തിൽ ഇരുന്നു.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.