അപരാജിതന്‍ 34 [Harshan] 8114

എല്ലാവരും കേൾക്കെ ഗുരുനാഥര്‍ ഉറക്കെ പറഞ്ഞു

“ആരാണ് പറഞ്ഞത് നാരായണന് മുന്നിൽ  ബ്രാഹ്മണനും പ്രജാപതികളും അതിനു ശേഷം സാമന്തൻമാർക്കുമാണ് ,സ്ഥാനമെന്നും ,,ഈശ്വരന് മുന്നിൽ ഭക്തിക്കും സദ്കർമ്മങ്ങൾക്കും മനശുദ്ധിക്കും മാത്രമേ മൂല്യമുള്ളൂ ,, കുലമഹിമകളെ ഭഗവാന് മുന്നിൽ  ആരും പ്രതിഷ്ടിക്കണ്ട,, വർണ്ണങ്ങൾക്കും കുലങ്ങൾക്കും മേലെയാണ് ഭഗവാന്‍റെ  സ്ഥാനം ,, ആരും അത് വിസ്മരിക്കരുത് ,,ഈ കന്യക നിങ്ങള്‍ വിചാരിക്കുന്ന പോലെയൊരു അശ്രീകരമല്ല, ഇവള്‍ വിഷ്ണുപ്രിയയാണ് , നാരായണനേറെ ഇഷ്ടമുള്ളവള്‍ , ഇവള്‍ നിനയ്ക്കുന്നയിടത്ത് ഇവള്‍ക്ക് വേണ്ടി   വിഷ്ണുവാഹനമായ ഗരുഡന്‍ വന്നിരിക്കും”

അദ്ദേഹം അവളെ നോക്കി കൈകൂപ്പി വണങ്ങി,

അവളാകെ അമ്പരന്നു പോയിരുന്നു.

“ഈ ആദിനാരായണ ആരൂഢം സാക്ഷിയാക്കി നാരായണനെ മുന്നിര്‍ത്തി ഇവിടെ അസന്നിഗ്ദമായി ഞാന്‍ പ്രഖ്യാപിക്കുന്നു..

ഇവള്‍ ദേവ൪മഠത്തെ സമരേന്ദ്ര ദേവപാലരുടെ പൗത്രി ,,

പാർവതി ,,

ഇവളാണ് ആദിനാരായണൻ തിരഞ്ഞെടുത്ത ആദിലക്ഷ്മി

ഇവളെയാണ് സുവര്‍ണ്ണപീഠത്തില്‍ ആചാരമര്യാദകളോടെ ഇരുത്തേണ്ടത്”

 

അദ്ദേഹം അത് പറഞ്ഞപ്പോള്‍ കരഘോഷം ഉയര്‍ന്നു

നാരായണജപം മുഴങ്ങി

 

“പാര്‍വ്വതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു

സങ്കടം സഹിക്കാനാകുന്നില്ല

അവൾ കരച്ചിൽ കടിച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു

പറ്റുന്നില്ല ,

അവൾ ഇരു കൈകളും കൊണ്ട് മുഖം പൊത്തി ആ വിശാലമായ മണ്ഡപത്തിന് പുറത്തേക്ക് ഓടി , ഒരു തൂണില്‍ മുഖം പൊത്തി പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു.

എത്ര ശ്രമിച്ചിട്ടും കരച്ചിലടക്കാനാകുന്നില്ല.

അപ്പോളേക്കും മാലിനിയും രാജശേഖരനും ബന്ധുക്കളും അവിടെ ഓടിയെത്തി   അവരവളെ വളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

സർവ്വരും അത്ഭുത കാഴ്‌ച കണ്ട അനുഭവത്തിന്‍റെ  തീവ്രതയിൽ നിന്നും വിട്ടു മാറിയിട്ടില്ല

“ആ കുട്ടിക്ക് അര്‍ഹിക്കുന്ന ഉപചാരങ്ങളും ബഹുമാനങ്ങളും നല്കി   ആദി ലക്ഷ്മി സുവര്‍ണ്ണപീഠത്തിൽ ഉപവിഷ്ടയാക്കൂ ,,,”  അദ്ദേഹം മഹാശ്വേതദേവിയെയും ശ്രീധര്‍മ്മ സേനനെയും നോക്കി പറഞ്ഞു

അന്നേരം കൃഷ്ണപരുന്ത് ചിറകടിച്ചു കൊണ്ട് പീഠത്തിൽ നിന്നും ഉയർന്നു ഒരു വലിയ സ്തംഭത്തിനു മുകളിൽ പോയി ഇരുന്നു ,

ഒരു കാഴ്‌ചക്കാരനെ പോലെ

അദ്ദേഹം പറഞ്ഞതു കേട്ട് മഹാശ്വേതാ ദേവിയും ശ്രീധര്‍മ്മനും  അവളെ അവിടെ നിന്നും ആനയിച്ചു കൊണ്ട് വന്നു.

പീഠത്തിൽ തുളസി തീർത്ഥം തളിച്ചു

പാർവതിയെ ആദിലക്ഷ്മി പീഠത്തിൽ ഉപവിഷ്ടയാക്കി.

അവളുടെ സഹോദരിമാരും ബന്ധുക്കളും സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ചു .

കൈയിൽ താമരപ്പൂവും പിടിച്ചു പീഠത്തിൽ പാർവതി ഇരുന്നു

ആദിനാരായണ ആരൂഢത്തിന്‍റെ അധിപതിയായ ആദിലക്ഷ്മിയായി”

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.