അപരാജിതന്‍ 34 [Harshan] 8114

ഒന്നു ചുറ്റും നോക്കി ,

ആദവഗുരുനാഥന്‍ നാരായണവിഗ്രഹത്തിന് പാദത്തില്‍ സമര്‍പ്പിച്ച ഇതള്‍ ഒരെണ്ണം ഇറുത്ത് മാറ്റിയ അതേ  താമരപ്പൂ ചുണ്ടില്‍ കടിച്ചെടുത്ത് ചിറകടിച്ചു പറന്നു.

എല്ലാവരും അത്ഭുതത്തോടെ അതിന്‍റെ  സഞ്ചാരം നോക്കി.

പലരും നാരായണനാമം ജപിച്ച് കൊണ്ടിരുന്നു

ആ പരുന്ത് കടിച്ചു പിടിച്ച താമരപ്പൂവുമായി  കുനിഞ്ഞു മുഖം പൊത്തിയിരിക്കുന്ന പാർവ്വതിയുടെ മുന്നിൽ വന്നുനിന്നു

അവളുടെ മടിയിലേക്ക് ആ താമരപൂ വെച്ചു.

എന്നിട്ടതിവേഗം ആ സഭയെ ചുറ്റി ആദിലക്ഷ്മി പീഠത്തിൽ വന്നിരുന്നു ചിറകുകൾ ശക്തിയിലടിച്ചു ശബ്ദമുണ്ടാക്കിയിരുന്നു.

പാർവതി വേഗം കണ്ണ് തുറന്നു  നോക്കുമ്പോള്‍ മടിയിൽ ഒരു താമര പുഷ്പം

അവൾ വേഗം അതെടുത്തു എല്ലാരേയും നോക്കി

സകലരും എഴുന്നേറ്റവളെ കൈകൾ കൂപ്പി നിൽക്കുന്നു.

എല്ലാരും അത്ഭുതത്തോടെയാണ് അവളെ നോക്കുന്നത്.അവളാകെ പേടിച്ച് പോയി

ഒരു തെറ്റും ചെയ്തില്ല എന്ന ഭാവത്തോടെ അവള്‍ ഗുരുനാഥനെ നോക്കി കൈകള്‍ കൂപ്പി.

വെറും മൂന്നാം സാമന്ത കുടുംബത്തിലെ പെണ്ണിന് വേണ്ടി ഗരുഡവാഹനം തന്നെ വന്നിരിക്കുന്ന കാഴ്ച സകലരെയും അമ്പരപ്പിച്ചിരുന്നു.

ചിറകടി കേട്ട് നോക്കുമ്പോൾ പീഠത്തിൽ അവളെ നോക്കി ചിറകടിച്ചിരിക്കുന്ന ഒരു കൃഷ്ണപരുന്ത്.

അവള്‍ക്ക് എന്താ സംഭവിച്ചത് എന്നു മനസിലാകുന്നുണ്ടായിരുന്നില്ല

“ഇനി ആർക്കെങ്കിലും തെളിവ് വേണമോ ,,,, ?”ഗുരുനാഥൻ ഉറക്കെ ചോദിച്ചു

“മൂന്ന് പരീക്ഷണങ്ങൾ ആ മൂന്നിലും നാരായണന്‍റെ  തീരുമാനം ,, ആദിലക്ഷ്മിയായി മൃഗശീര്ഷനക്ഷത്രത്തിൽ ജനിച്ച ഈ കന്യക തന്നെ വേണമെന്നാണ് ,,അതാണ് തുളസികതീരും പാരിജാതവും താമരപൂവും ഈ കന്യകയുടെ ദേഹത്ത് തന്നെ പതിച്ചത് , നമ്മൾ അതിനു എതിര് നോക്കിയപ്പോൾ  വായുവായും ഗരുഡനായും വന്നു വീണ്ടും വീണ്ടും ഈ കന്യകയെ തന്നെ ഭഗവാൻ ഉറപ്പിച്ചത്”

അദ്ദേഹം വേഗം അവളുടെ മുടിയിൽ നിന്നും തുളസികതിരും പാരിജാതവും എടുത്ത് അവളുടെ താമരപിടിച്ച കൈകളിലേക്ക് കൊടുത്ത് കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു

“കുട്ടീ ,,, നീ ഈ ആദിനാരായണാരൂഢത്തിൽ നീ വെറുമൊരു  നക്ഷത്രമായി  ഇരുന്നു കാണാൻ നാരായണന്‍ ഇഷ്ടപെടുന്നില്ല ,, നിന്നെ ആദിലക്ഷ്മി സ്വരൂപമായി കാണുവാനാണ് നാരായണനേറെ  ഇഷ്ട൦ ,അമൂല്യ  സാളഗ്രാമത്തിന്‍റെ  ഉടമസ്ഥ നീയാകണം , ആ സാളഗ്രാമത്തെ നീ  കൈയിലെന്തി പ്രതിഷ്ടകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കപ്പെടണം എന്നത് നാരായണന്‍റെ  ഇഷ്ടമാണ് ,,മനസിലായോ.. അതാണ്‌ ഈ ദൃഷ്ടാന്തങ്ങൾ “അദ്ദേഹം ഒന്നു പുഞ്ചിരിച്ചു ,

അത്ര നേരവും ഒരു ദുശ്ശകൂനമായി കരുതിയവളെ , നാരായണന് പ്രിയപ്പെട്ടവള്‍ അല്ല എന്ന് ആരോപിച്ചവരുടെ മുന്നില്‍ അതേ നാരായണന്‍ തന്നെ  മൂന്നു വട്ടം ഇവളാണ് എനിയ്ക്കു പ്രിയപ്പെട്ടവള്‍ എന്ന് തെളിവോടെ പ്രഖ്യാപിച്ചിരിക്കുന്നു. നാരായണനു മുന്നില്‍ സ്ഥാനങ്ങള്‍ക്കു ഒരു വിലയുമില്ല എന്ന് സകലരെയും ബോധ്യമാക്കിയിരിക്കുന്നു.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.