അവൾ അപ്പോളും ഇതൊന്നു൦ ശ്രദ്ധിക്കാതെ കണ്ണടച്ചു മുഖം കുനിച്ചിരിക്കുകയായിരുന്നു
ഇഷാനികയുടെ മുഖത്തെ തെളിച്ചം അല്പം മങ്ങി.
“ഒരു തവണ കൂടെ ചെയ്തു നോക്കൂ ,, പാരിജാതം കൊണ്ട് ”
അദ്ദേഹം പറഞ്ഞനുസരിച്ചു കുലപതി പാരിജാതം മുകളിലേക്ക് എറിഞ്ഞു.
അതും പാർവതിക്ക് എതിർവശത്തേക്ക്
ജനാലയിലൂടെ പെട്ടെന്നൊരു കാറ്റ് വീശി
ആ കാറ്റിൽ ആടിയുലഞ്ഞു പാരിജാതപുഷ്‌പം നടുക്കുള്ള നാരായണ വിഗ്രഹത്തെ സ്പർശിച്ചു മുകളിലേക്ക് ഉയർന്നു വട്ടം കറങ്ങി പാർവതിയുടെ മുടിയിലേക്ക് പതിച്ചു
സകലരും അത്ഭുതപ്പെട്ടു ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു
പാർവ്വതി ഇതൊന്നും അറിയാതെ മുഖം താഴ്ത്തിയിരിക്കുകയായിരുന്നു
ആ കാഴ്ച കണ്ടു രാജശേഖരനും മാലിനിയും ശ്യാമു൦ അത്ഭുതത്തോടെ നിന്നു.
ഭുവനേശ്വരി ദേവിയും അതേ അവസ്ഥയിലായിരുന്നു.
“ഇതൊക്കെ കാറ്റ് വരുന്നത് കൊണ്ടാ ,, ആ ജാലകങ്ങൾ എല്ലാം അടയ്‌ക്കൂ കാറ്റിന്‍റെ ഗതിയെ തടയൂ ” എന്ന് ഗുരുനാഥൻ എല്ലാരും കേള്‍ക്കെ പറഞ്ഞു.
അത് കേട്ട് അവിടത്തെ കാര്യക്കാർ വേഗം പോയി ജാലകങ്ങൾ നല്ലപോലെ അടച്ചു.
ഗുരുനാഥൻ തന്നെ ആരൂഡത്തിനുള്ളിൽ കയറിനിന്നു
കുലപതി ഒരു വിരിഞ്ഞ വെള്ള താമരപൂ കൊണ്ട് വന്നു അദ്ദേഹത്തിന് നല്കി
അതില്‍ നിന്നും ഒരിതള്‍ ഇറുത്ത് എടുത്തു ഗൌരിപത്മം നാരായണ വിഗ്രഹപാദത്തില്‍ സമര്‍പ്പിച്ചു.
“നാരായണ തീരുമാനം അറിയുവാനായി ആദിലക്ഷ്മി സ്വരൂപമാകുന്ന കന്യകയെ തിരഞ്ഞെടുക്കുവാൻ ഈ ഗൗരിപദ്മപത്രം ഞാൻ സമർപ്പിക്കുന്നു ,,
അദ്ദേഹം പാർവതിയുടെ വലത്തേ എതിർദിശയിലെ ഏറ്റവും ഉയരത്തിലേക്ക് ആ താമരപ്പൂവിതളിനെ വലിച്ചെറിഞ്ഞു
കാറ്റില്ലാത്തതിനാല്‍ ഗൌരിപത്മത്തിന്‍റെ ഇതള്‍ വായുവിലൂടെ സാവധാനം തെന്നി നീങ്ങി , മധ്യ കേന്ദ്രഭാഗത്തുള്ള നാരായണ വിഗ്രഹത്തിന്‍റെ പാദത്തില്‍ വന്നു വീണു.
എല്ലാവരും ഇനി എന്തെന്നറിയാതെ നോക്കിനിന്നു.
പെട്ടെന്നായിരുന്നു
ഒരു ചിറകടി ശബ്ദ൦ കേട്ടത്
ശൂ ,,,,,,,, അതിവേഗത്തിൽ ഒരു പരുന്ത് ഉള്ളിലേക്ക് പറന്നു വന്നു
ആ വിശാലമായ മുറിയില്‍ ചിറകടിച്ചു പറന്നതിന് ശേഷം ആരൂഢ മധ്യഭാഗത്ത് നാരായണ വിഗ്രഹത്തിന് സമീപം വന്നിരുന്നു.
❤️❤️❤️❤️
കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.
തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?
പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.
പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
//സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”
അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു
“ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?
പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.
അപ്പോ അടുത്തതിൽ കാണാം
ഒരുപാട് സ്നേഹം
വിഷ്ണു
❤️❤️❤️
♥️♥️♥️♥️❤️❤️❤️❤️
ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട് വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട് വരും എന്ന് അറിഞ്ഞു..
ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം
ninakk enth patti lonappaaa
കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ് മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്
ആണോ
അമീബ ആണോ.
Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
വെള്ളം തിളപ്പിച്ച് കുടിക്കണം
ചൂടുള്ള ഭക്ഷണം കഴിക്കണം
10.30 കൊണ്ട് ഇവിടെ വരും
Chapter 35
ബാക്കി എനിക്ക്
?
അറിഞ്ഞൂടാ
?
Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി
Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?