അപരാജിതന്‍ 34 [Harshan] 8114

“ആ കുട്ടിയെ ഇവിടെ വിളിക്കൂ ” ഗുരുനാഥൻ ഉറക്കെ പാർവതിയെ നോക്കി പറഞ്ഞു

“ആ കന്യക ആരൂഢത്തിന് അശുദ്ധയല്ലേ ,,, “ ആളുകള്‍ പരസ്പരം പറഞ്ഞു തുടങ്ങി.

അവൾ പോകില്ലെന്ന് തറപ്പിച്ചു പറഞ്ഞു.

നാരായണന് തന്നെ ഇഷ്ടമല്ല , ഇനിയും അപമാനിതയാകാൻ വയ്യ എന്ന് തന്നെ അവൾ ഉറപ്പിച്ചു

“ആരെങ്കിലും ആ കുട്ടിയെ ഇവിടെ കൊണ്ട് വന്നിരിത്തൂ “ ഗുരുനാഥന്‍ മഹാശ്വേതാ ദേവിയെ നോക്കി പറഞ്ഞു.

അവര്‍ വേഗം തന്നെ അങ്ങോട്ടേക്ക് ചെന്നു

അവരും  ഭുവനേശ്വരി ദേവിയും ഏറെ നിർബന്ധ൦ പിടിച്ചതിനാല്‍  അവൾ

പേടിയോടെ തന്നെ പുറത്താക്കിയ അതെ ആദിനാരായണാരൂഢത്തിന്  മുന്നിൽ വന്നു എന്നിട്ടു സാളഗ്രാമത്തെ നോക്കി അപേക്ഷിച്ചു , ഇനിയും തന്നെ അപമാനിക്കല്ലേ എന്ന് ”

“ഇരിക്ക് ,,,,” ഗൗരവത്തോടെ ഗുരുനാഥൻ പറഞ്ഞു .

അവൾ ഭയന്ന് വിറച്ചു കൊണ്ട് അവിടെ ഇരുന്നു.

കൈ കൂപ്പി കണ്ണടച്ച് മുഖം താഴ്ത്തിയിരുന്നു

ഉള്ളിലാകേ ഭയമായിരുന്നു അവള്‍ക്ക്.

“കുലപതി,,, തുളസിദളം  എറിഞ്ഞു നോക്കൂ അപ്പുറത്തെ ദിശയിലേക്ക് എറിഞ്ഞാൽ മതി ”

അത് പ്രകാരം കുലപതി പൂജകളോടെ കൃത്യം നടുക്ക് ഭാഗത്തേക്ക് വന്നു  പാർവ്വതി ഇരിക്കുന്നതിന് എതിർ  ദിശയിലേക്ക് തുളസി കതിർ  എറിഞ്ഞു , ആ തുളസി കതിർ വായുവിലൂടെ മെല്ലെ ഇറങ്ങി അപ്പുറത്തിരുന്ന സുദർശന കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ അടുത്തേക്ക് വീഴാറായതും

പെട്ടന്നു തന്നെ ജാലകങ്ങളിലൂടെ ഒരു  കാറ്റു വീശി.

ആ കാറ്റിൽ തുളസി കതിർ വീണ്ടും മുകളിലേക്ക് ഉയർന്നു പൊങ്ങി മധ്യഭാഗത്തേക്ക് വന്നു അവിടെയുള്ള നാരായണവിഗ്രഹത്തിന്‍റെ  ശിരസില്‍ സ്പര്‍ശിച്ചു.

അതേ സമയം തന്നെ വീശിയ കാറ്റില്‍ വീണ്ടും ആ തുളസിദളം ഉയര്‍ന്നു പൊങ്ങി മെല്ലെ മെല്ലെ മെല്ലെ വായുവിലൂടെ തെന്നി നീങ്ങി

സകലരും ആകാംഷയോടെ ശ്വാസമടക്കി പിടിച്ചു കൊണ്ട് ആ കാഴ്‌ച കണ്ടു നിന്നു

ആ തുളസി കതിർ കൃത്യം പാർവ്വതിയുടെ മുടിയിൽ വന്നു വീണു.

എല്ലാവരെയും ആ ദൃശ്യം അത്ഭുതപ്പെടുത്തി

അദ്ദേഹം എല്ലാവരെയും നോക്കി

“ഈ കുട്ടിയുടെ ദേഹത്താണ് വന്നു വീണത് , ,, നേരത്തെ ഈ കർമ്മം ചെയുമ്പോൾ താമരപ്പൂവിതള്‍  രാജകുമാരിയുടെ ദേഹത്ത് വീണിരുന്നോ ?”  ഗുരുനാഥൻ ചോദിച്ചു

“ഇല്ല ,,ഗുരുനാഥാ സമീപമായി വീണതാണ് ”

അദ്ദേഹം പാർവതിയെ നോക്കി

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.